Pages

Tuesday, February 27, 2018

രാഷ്ട്രീയ കൊലപാതകം നിർത്താനാവില്ലേ ?

രാഷ്ട്രീയ കൊലപാതകം നിർത്താനാവില്ലേ ?

രാഷ്ട്രീയ എതിരാളികളെ  പച്ചയ്ക്കുകൊല്ലുന്ന രാഷ്ട്രീയം നിർത്താറായില്ലേ ?കണ്ണൂരിലെ പ്രാദേശിക യൂത്ത്കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഭരണകക്ഷിയായ സി.പി.എമ്മിന്റെ പ്രവർത്തകരാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും  സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെയും നാടായ കണ്ണൂർ ജില്ലയിൽ ദശകങ്ങളായി ആവർത്തിക്കുന്ന കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഭാഗമാണ് അരുംകൊലയും.ഷുഹൈബ് വധത്തിനുശേഷം ദിവസങ്ങൾക്കുള്ളിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനും വസ്ത്ര വ്യാപാരിയുമായ സഫീർ കുത്തേറ്റുമരിച്ചതു ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു.
രാഷ്ട്രീയ പ്രവർത്തനം സാധാരണ അർഥത്തിലുള്ള ജനസേവനത്തിനു പകരം ക്രിമിനൽപ്രവർത്തനമായി അധഃപതിച്ചതിന്റെ ഒടുവിലത്തെ തെളിവാണ് സംഭവം. രാഷ്ട്രീയവും കുറ്റകൃത്യങ്ങളും കേരളത്തിൽ സമാന്തരമായി  നീങ്ങുന്ന ദൗർഭാഗ്യകരമായ അവസ്ഥയിലെത്തിനിൽക്കുകയാണ്‌ . കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് സിപിഐമുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് കൊലപാതകമുണ്ടായത്. കൊലപാതകത്തിൽ പങ്കില്ലെന്നു സിപിഐ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയൊരു ബന്ധം ശരിയെന്നുവന്നാൽ അത് പാർട്ടിക്കുണ്ടാക്കുന്ന കളങ്കം ചെറുതാവില്ല..
എതിരാളികൾക്കു ജനാധിപത്യശൈലിയിൽ മറുപടി നൽകുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃതത്വത്തിൽനിന്നു നമ്മുടെ പാർട്ടികൾ പിൻവാങ്ങുക തന്നെ വേണം. . ക്രിമിനൽ രാഷ്ട്രീയവും പൊലീസിലെ രാഷ്ട്രീയ സ്വാധീനവുമെല്ലാം അക്രമികൾക്കു വളമാകുന്നുണ്ട് .അട്ടപ്പാടിയില് ആദിവാസി യുവാവിനെ ആള്ക്കൂട്ടം തല്ലിക്കൊന്ന ദാരുണ സംഭവത്തിന്റെ അലയൊലി മാറുന്നതിനുമുമ്പാണ് അതേമണ്ഡലത്തില് കിലോമീറ്ററുകള് അകലെ മറ്റൊരു യുവാവിനെ ഒരുകൂട്ടം രക്തദാഹികള് കൂട്ടക്കശാപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില് രാഷ്ട്രീയമായി കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ യുവാവാണ് സഫീര്. ചോരക്കളി രാഷ്ട്രീയം  പാർട്ടികൾക്ക് നിർത്താൻ കഴിയില്ലേ ?

പ്രൊഫ്. ജോൺ കുരാക്കാ

No comments: