Pages

Thursday, February 15, 2018

കേരളത്തിൽ കാന്സര് വർദ്ധിക്കുന്നു





കേരളത്തിൽ കാന്സര് വർദ്ധിക്കുന്നു

ലോകത്ത് ഒരു ദിവസം 22,000 പേരാണ് അർബുദം ബാധിച്ചു മരിക്കുന്നത്. മരണത്തിന്റെ ഈ വെല്ലുവിളിയെ നേരിടാൻ നവീന ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്. പുതിയ മരുന്നുകളിലും കുത്തിവയ്പുകളിലും മറ്റു ചികിൽസകളിലും മുൻപെങ്ങുമില്ലാത്ത വിധം നൂതന സാങ്കേതികമാർഗങ്ങൾ വരുന്നു. ഒന്നുരണ്ടു വർഷങ്ങൾക്കുള്ളിൽ വമ്പൻ മാറ്റങ്ങളാണ് അർബുദ ചികിൽസയിൽ  ഉണ്ടാകാൻ പോകുന്നത് .കർശനമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, 2030 ആകുമ്പോഴേക്കും, കാൻസർ മരണങ്ങൾ 80 ശതമാനം വർദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവർഷം 260 ലക്ഷം പുതിയ കാൻസർ രോഗികളും 170 . ലക്ഷം കാൻസർ മരണങ്ങളും ഉണ്ടാകും. എയിഡ്സ്, മലമ്പനി ക്ഷയം എന്നിവകൊണ്ട് ഉള്ള മരണങ്ങളെ ക്കാൾ കൂടുതൽ മരണങ്ങൾ കാൻസർ മൂലമുണ്ടാകും . പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മൂന്നിലൊന്നു കാൻസർ ബാധകളും തടയാൻ കഴിയും .
കാൻസർ രോഗമെന്നത് ശരീരത്തിലെ കോശങ്ങളുടെ നിയന്ത്രിതവും സ്വാഭാവികവുമായുള്ള വിഭജന രീതിയിലുള്ള മാറ്റമാണ്. ശരീരത്തിലെ ചില കോശങ്ങൾ ശരീരത്തിന്റെ നിയന്ത്രണമില്ലാതെ വർദ്ധിച്ച് സ്വയം വളർന്ന് അതിവേഗം പെരുകി മറ്റു കോശങ്ങളിലേക്ക് വ്യാപിക്കുകയും ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്ത്  കാന്സര് കൂടുതലായി കാണുന്ന സ്ഥലങ്ങളിലൊന്നാണിന്ന് കേരളം. ഇന്ത്യന് ശരാശരിയേക്കാള് ഉയര്ന്ന തോതിലാണ് ഇവിടെ രോഗം കാണുന്നത്. കേരളത്തില് ഒരുവര്ഷം 50,000 പേരില് കാന്സര് കണ്ടുപിടിക്കപ്പെടുന്നു! സ്വതവേ ആളുകള് പേടിക്കുന്ന ഈ രോഗം ഭയപ്പെടുത്തുന്ന വിധത്തിലാണിപ്പോള് വ്യാപിക്കുന്നത് .ആരോഗ്യം കവരുന്ന രോഗമാണ് കാന്സര്. കൃത്യമായി ചികിത്സിച്ചില്ലെങ്കില് ആയുസ്സിനും ഭീഷണിയാവും. ഒപ്പം സാധാരണക്കാര്ക്ക് താങ്ങാനാവാത്ത ചികിത്സാചെലവ് വരുത്തിവെക്കുന്ന രോഗവുമാണിത്.
ജീവിതശൈലീ രോഗമെന്ന നിലയിലാണ് കാന്സറിനെ ഇപ്പോള് പരിഗണിക്കുന്നത്. അതിനര്ഥം കാന്സറിനെ അകറ്റാനും പ്രതിരോധിക്കാനും വഴികളുണ്ടെന്നാണ്. എന്നാല് ഇതില് നമ്മള് പരാജയപ്പെടുന്നതിന്റെ തെളിവാണ് കൂടിവരുന്ന രോഗികളുടെ എണ്ണം. ഏതാണ്ട് 70 ശതമാനം കാന്സര് രോഗികളും രോഗം ഏറെ പുരോഗമിച്ച ശേഷമാണ് ചികിത്സ സ്വീകരിക്കുന്നത.് നേരത്തേ കണ്ടെത്തി ചികിത്സിച്ചാല് ഭൂരിഭാഗം കാന്സറും ഭേദമാക്കാനോ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ടുപോകാനോ കഴിയും.കേരളത്തിലെ കാന്സറിന്റെ വ്യാപനം, സ്വഭാവം, വൈവിധ്യം എന്നിവയിലൊക്കെ രാജ്യത്തെ മറ്റുമേഖലകളുമായി ചില വ്യത്യാസങ്ങളുണ്ട്. കേരളത്തില് കുറച്ചു വര്ഷങ്ങളായി സ്ത്രീകളില് കാന്സര് കൂടിവരികയാണ്. പുതിയ പ്രവണതയനുസരിച്ച് കേരളത്തില് ചില  കാന്സറുകള് കൂടിവരികയാണ്. ചിലത് കുറയുന്നു.  സ്തനാര്ബുദം, ബ്ലഡ് കാന്സര്, ശ്വാസകോശ കാന്സര്, ലിംഫോമ, പ്രോസ്റ്റേറ്റ് കാന്സര്, ആമാശയ കാന്സര്, തൈറോയ്ഡ് കാന്സര്, മലാശയ കാന്സര് എന്നിവയാണ് കേരളത്തില് പൊതുവെ കൂടുന്ന കാന്സറുകള്.
വികസനത്തിന്റെ പാര്ശ്വഫലമാണോ കാന്സര്? അങ്ങനെ വിലയിരുത്താന് പല ന്യായങ്ങളുമുണ്ട്. കേരളം തന്നെയാണ് അതിന് തെളിവ്. പാശ്ചാത്യ ജീവിത രീതികളോട് അടുത്തുനില്ക്കുന്ന പരിഷ്ക്കാരങ്ങള് വന്നപ്പോള് രോഗങ്ങളും വികസിത രാജ്യങ്ങളിലേതിന് സമാനമായി.''ആയുര്ദൈര്ഘ്യം കൂടിയതാണ് കേരളത്തില് കാന്സര് കൂടുന്നതിന്റെ ഒരു കാരണം. പ്രായം കൂടുമ്പോള് അതിന്റേതായ ക്ഷതങ്ങളും നാശങ്ങളുമൊക്കെ ശരീരത്തിലുണ്ടാവും. എല്ലാ അവയവങ്ങള്ക്കും കാലം ക്ഷതം ഏല്പിക്കും. അത് കാന്സറിന് കാരണമാവുകയും ചെയ്യാം. എന്നാല് ജീവിത ശൈലിയിലെ പിഴവുകളാണ് വലിയൊരു ശതമാനമാളുകളെ രോഗത്തിലേക്ക് നയിക്കുന്നത്. പുകയില ഉപയോഗം, മദ്യപാനം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്, തെറ്റായ ഭക്ഷണ രീതികള്, വ്യായാമരഹിത ജീവിതം എന്നിവയൊക്കെ കാന്സറുണ്ടാക്കുന്നതില് പങ്കുവഹിക്കുന്നു.ലഹരി ഉപയോഗത്തോടൊപ്പം നമ്മുടെ ഭക്ഷണരീതിപോലും കാൻസറിന് കാരണമായി തീരുന്നു.  പരമ്പരാഗത ഭക്ഷണരീതികള് പാടെ മാറി. ഉപ്പും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം പതിവായി. അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണങ്ങളും പതിവായി. ആധുനിക ജീവിതത്തില് കായികാധ്വാനം നന്നേ കുറയുകയും ചെയ്തു. കീടനാശിനികള്, റേഡിയേഷന്, ചിലയിനം രാസവസ്തുക്കള്,  എന്നിവയൊക്കെ കാന്സറിന് വഴിവെക്കുന്നു.
കീടനാശിനികളും മറ്റു രാസവസ്തുക്കളും കലര്ന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും, കൊഴുപ്പുകൂടിയതും നാര് കുറഞ്ഞതുമായ ഭക്ഷണങ്ങള്, ബീഫ്പോലുള്ള ചുവന്ന മാംസം, കൃത്രിമ ഹോര്മോണ് കുത്തിവെച്ച് വളര്ത്തുന്ന കോഴിയുടെ ഇറച്ചി, ഉണക്ക മത്സ്യം, അച്ചാറുകള്, രാസവസ്തുക്കള് അടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകള്, കൃത്രിമ നിറങ്ങളും പ്രിസര്വേറ്റീവുകളും അടങ്ങിയ ഭക്ഷണങ്ങള്, ഉപ്പ് എന്നിവ അമിതമായി ഉപയോഗിക്കുന്നത്  തുടങ്ങിയവ  കാന്സറിന് സാധ്യത കൂട്ടുമെന്നാണ്  പറയുന്നത്..കാന്സര് വന്നാല് ജീവിതം തീര്ന്നു എന്ന ധാരണയൊക്കെ ലോകമെമ്പാടും മാറി. രോഗനിര്ണയം, ചികിത്സ എന്നീ മേഖലകളില് ആധുനിക വൈദ്യശാസ്ത്രം വലിയ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞു. വൈദ്യശാസ്ത്ര ഗവേഷണം ഏറ്റവും കൂടുതല് നടക്കുന്ന മേഖലയാണിത്. കാന്സറിന് കാരണമാകുന്ന ജനിതകരഹസ്യങ്ങളുടെ ചുരുളുകള്വരെ അഴിച്ചെടുക്കുകയാണിപ്പോള്. വലിയൊരു പരിധിവരെ പ്രതിരോധിക്കാനാവുന്ന രോഗമാണ് കാന്സര്. അതിനാല് കാന്സറിനെക്കുറിച്ച് വ്യാപകമായ ബോധവത്കരണം വേണം. സമൂഹത്തില് നല്ലൊരു ശതമാനമാളുകള്ക്കും രോഗത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. തെറ്റുധാരണകള് ഒരുപാട് ഉണ്ട് താനും. അതുപോലെതന്നെ രോഗികളിലും ബന്ധുക്കളിലും ഉണ്ടാകുന്ന ഭീതിയും അകറ്റണം. മറ്റേതൊരു രോഗവുംപോലെയാണ് കാന്സര് എന്ന സന്ദേശം പ്രചരിപ്പിക്കപ്പെടണം. അതിന് കൂടുതല് ശക്തവും ഏകോപിതവുമായ രീതിയില് പ്രചാരണപ്രവര്ത്തനങ്ങള് സംഘടിപ്പിക്കണം. മൈക്രോവേവ് ഓവനില് നിന്നും വരുന്ന വികിരണങ്ങള് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില് ഭക്ഷണം വച്ച് മൈക്രോവേവില് ചൂടാക്കരുത്. ഇത് ക്യാന്സര് സാധ്യത വര്ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.ക്ലീനിംഗ് കെമിക്കലുകള് പ്രശ്നക്കാരാണ്. ഇവക്ക് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര് തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

Prof. John Kurakar







No comments: