Pages

Sunday, February 18, 2018

സഭാ തർക്കം ഇനി എന്തിന് ?



 സഭാ തർക്കം ഇനി എന്തിന് ?

ജൂലൈ 3 നു സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയോടെ യഥാർത്ഥത്തിൽ സഭാ തർക്കം അവസാനിക്കേണ്ടിയിരുന്നു .1934 ലെ ഭരണഘടനപ്രകാരം മലങ്കരയുടെ പള്ളികൾ ഭരിക്കപ്പെടണമെന്നും മലങ്കരയുടെ 1064 പള്ളികളും മലങ്കര മെത്രാപ്പോലീത്തയാൽ ഭരിക്കപ്പെടണമെന്നുമാണ് വിധി . ഇനി വിഭാഗീയതക്ക് ഒരു സ്ഥാനവുമില്ല . എല്ലാ പള്ളികളും വിശ്വാസികളുടെ പണംകൊണ്ടുതന്നെയാണ് നിർമ്മിച്ചിട്ടുള്ളത് . എന്നാലും പള്ളികളും പള്ളിവക സർവ സ്വത്തുക്കളും സഭയുടെതന്നെയാണ് .


.ഇനി ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ,തിണ്ണബലമോ ,പണക്കൊഴുപ്പോ ഒന്നും പ്രയോജനപ്പെടില്ല .കൂടുതൽ കാലം വിശ്വാസികളെ തെറ്റദ്ധരിപ്പിച്ച് കൂടെനിർത്താനും ആർക്കുമാവില്ല ..രാഷ്ടീയത്തിലെ പോലെ അധികാരമോഹവും സ്വാർത്ഥതയുമാണ് ഇതെല്ലാം വരുത്തിവച്ചതെന്ന് ഓർക്കുക .സഭയിൽ നിന്നുകൊണ്ട് ,വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് എങ്ങനെ മറ്റൊരു സഭയുണ്ടാക്കും .സഭാവിട്ടുപോയി മറ്റൊന്നാകാം .അങ്ങനെ  ഒത്തിരി ക്രൈസ്തവ വിഭാഗങ്ങൾ കേരളത്തിലുണ്ടല്ലോ . അധികാരം വേണമെന്നുള്ളവർക്ക് എളുപ്പവഴി അതുമാത്രമാണ് .


വിശ്വാസത്തിലും ആചാരത്തിലും അനുഷ്‌ടാനത്തിലും  യാതൊരു വ്യത്യാസമില്ലാത്ത  സഹോദരങ്ങൾ  ഒരുമിച്ച് മുന്നേറുന്നതാണ് നല്ലത് .യാക്കോബാ ഭാഗത്തുള്ള  ശ്രേഷ്ട കാതോലിക്കാ ബാവയെ  വലിയ കാതോലിക്കബാവായായും മറ്റ് മെത്രാപ്പോലീത്താമാർക്ക്  അർഹമായ സ്ഥാനം നൽകിയും ഭരണത്തിൽ  പങ്കാളിത്തം നൽകിയും അംഗീകരിക്കണം .ഇനി വിഭാഗീയത ഉണ്ടാവാൻ ഇടവരാതെ സഭാഭരണഘടനയിൽ ഉറച്ചുനിന്നു തന്നെ ഭരണം നടത്തണം .മെത്രാപ്പോലീത്താമാർക്കു  ഒരിക്കലും ഒരു ഭദ്രാസനം സ്ഥിരമായി നൽകരുത് .5 വർഷം കഴിയുന്തോറും   ഭദ്രാസനം മാറ്റണം .എല്ലാത്തിനും വ്യക്തമായ മാനദണ്ഡം വേണം . ഇനിയും  വിശ്വാസികളെ വഞ്ചിക്കാതെ സുപ്രിംകോടതിയുടെ വിധി അംഗീകരിച്ച് , പൊലീസിൻറെ  അടികൊള്ളാതെ  ഐക്യത്തോടെ മുന്നേറുക.. വിധി  അധികാരികൾക്ക് നടപ്പാക്കാതിരിക്കാൻ  ഒരിക്കലും കഴിയില്ല . ഒന്നായി മുന്നേറാനുള്ള അവസാനത്തെ അവസരം ആരും നഷ്‌ടമാക്കില്ല എന്നു കരുതുന്നു .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: