Pages

Thursday, February 1, 2018

സരസൻ കൊട്ടാരക്കരക്ക് കേരളകാവ്യകലാസാഹിതിയുടെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ



സരസൻ കൊട്ടാരക്കര അന്തരിച്ചു
സരസൻ കൊട്ടാരക്കരക്ക് കേരളകാവ്യകലാസാഹിതിയുടെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ
കേരള കാവ്യകലാസാഹിതി കലാവിഭാഗം ഡയറക്ടറും കലാകാരനും റിട്ട:കെ എസ ആർ ടി സി ഉദ്യോഗസ്ഥനുമായ സരസൻ കൊട്ടാരക്കര2018 ഫെബ്രുവരി 1 ന് അന്തരിച്ചു  അന്തരിച്ചു.അറുപത്തിയാറു വയസ്സായിരുന്നു.അർബുദത്തെ തുടർന്നാണു മരിച്ചത്.മിമിക്രി കലയിലൂടെയാണു അദ്ദേഹം കലാരംഗത്തേക്ക് പ്രവേശിച്ചത്.പഠിക്കുന്ന കാലത്തുതന്നെ കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സരസന് ലഭിച്ചിട്ടുണ്ട്.കെ എസ ആർ ടി സി യിൽ ജോലി ചെയ്യുന്ന കാലത്തും കലയുമായിട്ടുള്ള ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു . നിരവധി നാടകവേദികളിൽ അംഗമായിരുന്ന സരസൻ നൂറുകണക്കിന് ഉത്സവ വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻറെ പ്രശംസാ നേടിയെടുത്തിട്ടുണ്ട്.സിനിമടി .വി സീരിയലുകളിൽ 50 ലധികം വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കേരള കാവ്യകലാസാഹിതി , യു.ആർ . .ഏഷ്യാനെറ്റ് ,അലുംനി അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രതിഭാപുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

അനുകരണമേഖലയിലും നാടക സിനിമാ രംഗത്തുമായി 50 വർഷം പൂർത്തിയാക്കിയ സരസൻ കൊട്ടാരക്കരയെ കേരളാ കാവ്യകലാ സാഹിതിയും യു .ആർ . യും കലാപ്രതിഭാ പുരസ്ക്കാരം നൽകി കഴിഞ്ഞ വർഷം ആദരിക്കുകയുണ്ടായി മിമിക്രി എന്ന കല അനുകരണം എന്നതിനുപരി ഭാവാഭിനയത്തിൽ എത്തിച്ച അതുല്യ കലാകാരനാണ് സരസൻ കൊട്ടാരക്കര. ഒരു തലത്തിൽ ഒതുങ്ങി നിൽക്കാതെ അനുകരണ മേഖല, നാടകം , സംഘാടകൻ, വാഗ്മി,സാമൂഹ്യപ്രവർത്തകൻ, ജീവൻ തുളുമ്പുന്ന വേഷപ്രശ്ചന്ന രൂപാവിഷ്കരണം എന്നീ മേഖലകളിൽ കഴിവു തെളിയിക്കുന്ന വേറിട്ട കലാകാരനാണ് സരസൻ കൊട്ടാരക്കര എന്ന് യു.ആർ. ഏഷ്യ റീജിയൻ സെക്രട്ടറി ജനറൽ  ഡോക്ടർ എബ്രഹാം കരിക്കം കലാപ്രതിഭ പുരസ്ക്കാരം നൽകികൊണ്ട് പ്രസ്താവിച്ചു .യു.ആർ. ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ പ്രൊഫ്. ജോൺ കുരാക്കാർ പുരസ്ക്കാര സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു .

യോഗത്തിൽ  ഡോക്ടർ  എൻ .എൻ മുരളി , പ്രവാസിബന്ധു .എസ് അഹമ്മദ് ,നീലേശ്വരം സദാശിവൻ, സുരേഷ്കുമാർ, സാജൻ കോശി, സജി ചേരൂർ, ശ്രി ബാലകൃഷ്ണൻ നായർ കൊട്ടാരക്കര സുധര്മ്മ, എസ് സുവര്ണ്ണ കുമാര് കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് ഷാജു , മാതാഗുരുപ്രിയ, നിര്മാതാവ് ദേവരാജന്, മുട്ടറ ദിവാകരന്,  നെല്സണ് തോമസ്,  സാം കുരാക്കര് , റജിമോന് വര്ഗ്ഗീസ് തുടങ്ങിയർ പ്രസംഗിച്ചു . പുത്തൂര് ഡിവൈന് പബ്ലിക് സ്കൂള് മാനേജര്  വെയില്സ് മാത്യു ഉപഹാരം നല്കി സരസനെ ആദരിച്ചു. ഡോക്യുമെന്ററിയുടേയും ഭാവചിത്രഗ്രന്ഥത്തിന്റേയും പ്രകാശനവും നടത്തിയിരുന്നു. സരസൻ കൊട്ടാരക്കരയുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് .ശവസംസ്ക്കാരം ഫെബ്രുവരി 3 ന് 11 മണിക്ക് കോട്ടപ്പുറം സെൻറ് .ഇഗ്നാത്തിയോസ് പള്ളിയിൽ നടത്തുന്നതാണ് സരസൻ കൊട്ടാരക്കരക്ക് കേരള കാവ്യകലാസാഹിതിയുടെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ



പ്രൊഫ്. ജോൺ കുരാക്കാർ

No comments: