Pages

Saturday, December 30, 2017

PALESTINIAN AMBASSADOR TO PAKISTAN TO BE RECALLED FOR SHARING STAGE WITH HAFIZ SAEED



PALESTINIAN AMBASSADOR TO PAKISTAN TO BE RECALLED FOR SHARING STAGE WITH HAFIZ SAEED
ഹാഫിസ് സയീദുമായി വേദി പങ്കിട്ട സംഭവം; സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
In an affirmation of Palestine's ties with India and its support for “India’s fight against terror,” Palestinian Ambassador to India Adnan Abu Al Haija informed the government on Saturday that the Palestinian National Authority had decided to recall its Ambassador to Pakistan Walid Abu Ali for sharing dais with Jamaat-ud-Dawa chief and 26/11 Mumbai terror attacks mastermind Hafiz Saeed.“What he did was not acceptable to my government. Palestine has very close ties with India and has always supported India’s fight against terror. As a result [Ambassador Ali] has been recalled to Ramallah by the government,” Ambassador Al Haija said in exclusive comments to The Hindu.India also conveyed its strong protest on the matter to Mr. Al Haija, who met with Secretary, Economic Relations, Vijay Gokhale, at the Ministry of External Affairs (MEA) on Saturday.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ഹാഫിസ് സയിദിന്റെ കൂടെ വേദി പങ്കിട്ട സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. റാവല്പിണ്ടിയിലെ ലിയാഖത്ത് ബാഗില് ദിഫാ ഇ പാകിസ്ഥാന് കൗണ്സില് സംഘടിപ്പിച്ച ഒരു റാലിയില് വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാലസ്തീന് പ്രതിനിധി വാലിദ് അബു അലി വേദി പങ്കിട്ടത്. ഇതിനെ തുടര്ന്ന് ഇന്ത്യ കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാര്ട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാന്.ഹാഫിസ് സയിദെന്ന തീവ്രവാദിയുമായി പലസ്തീന് സ്ഥാനപതി കൂടിക്കാഴ്ച നടത്തിയത് തീര്ത്തും ഉള്ക്കൊള്ളാന് കഴിയാത്തതാണ്, കേന്ദ്രമന്ത്രാലയം ആരോപിച്ചു.സംഭവത്തെക്കുറിച്ച് പലസ്തീൻ “ആഴത്തിലുള്ള ഖേദം” രേഖപ്പെടുത്തി. പലസ്തീന് സ്ഥാനപതിയുടെ വേദി പങ്കിടല് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് പലസ്തീന് പ്രസ്താവിച്ചു.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദിനൊപ്പം ഇന്ത്യയുടെ അടുത്ത സുഹൃത്തായ പാലസ്തീന് പ്രതിനിധിയെ കാണേണ്ടി വന്നത് അമ്പരപ്പും നടുക്കവും ഉണ്ടാക്കിയെന്ന് ഡല്ഹിയിലെ ഉന്നത വൃത്തങ്ങള് അറിയിച്ചു. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ പാലസ്തീന് അനുകൂലമായാണ് ഇന്ത്യ യു.എന് ജനറല് അസംബിളിയില് വോട്ട് ചെയ്തത്.

Prof. John Kurakar

No comments: