Pages

Friday, December 29, 2017

JOSEPH PULIKUNNEL-കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും വിമർശകനും



ജോസഫ് പുലിക്കുന്നേൽ -കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും വിമർശകനും

Joseph Pulikunnel, a veteran Christian social reformer and a former faculty in economics and former member of the Kerala University Senate. Currently, he is the director of the Indian Institute of Christian Studies in Kottayam. He is the author of several books and is the organising editor of the Malayalam Bible Translation Project. He has published the most authentic translation of the Bible in Malayalam.
Since 1976 he has pursued his interests in social work and founded several social service organizations including the Good Samaritan Project India; the Word and Deed Hospital and Palliative Cancer Care Centre, and a Juvenile Diabetic Centre. He is best known for his independent and scholarly views on the state of the established church in India. His main concerns are on contemporary religious and social problems stemming from the plight of the poor and minority rights
കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് ജോസഫ് പുലിക്കുന്നേൽ(85 വയസ്സ്) . അന്തരിച്ചു .സ്വതന്ത്രചിന്തയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സഭാ വിമർശകനായിരുന്നു അദ്ദേഹം . 1932 ഏപ്രിൽ 14-ന് ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പ്രത്യേക ശുശ്രൂഷകളൊന്നും കൂടാതെ മൃതദേഹം ദഹിപ്പിക്കുകയാണു ചെയ്യുന്നത്. കണ്ണുകൾ കോട്ടയം മെഡിക്കൽ കോളജിനു ദാനം ചെയ്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വീട്ടിലെത്തി പ്രാർഥന നടത്തി.
ഇടമറ്റം പുലിക്കുന്നേൽ കുടുംബത്തിൽ  ജനിച്ച അദ്ദേഹം സഭയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുതന്നെ സഭയെ വിമർശിക്കാൻ മുന്നോട്ടുവന്നു. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നു സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദമെടുത്തു. 1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി കോളജിൽ അധ്യാപകനായിരുന്നു. നിർഭയ പ്രവർത്തനശൈലി കോളജിൽ നിന്നു പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1975 ആരംഭിച്ചഓശാനമാസിക സഭാവിമർശനത്തിലൂന്നി പ്രവർത്തിച്ചു. സഭയുടെ നിയമക്കുരുക്കുകളിൽ പെട്ട വിവാഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും കാർമികനായി അദ്ദേഹം.ഭാര്യ കാവാലം മുണ്ടകപ്പള്ളിയിൽ കൊച്ചുറാണി 2008 നിര്യാതയായപ്പോൾ ഇടമറ്റത്തെ ഓശാന മൗണ്ടിൽ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു. മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം കുറിക്കുകയും ചെയ്തു. ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തു. അതനുസരിച്ചാണ് ഇന്ന് സംസ്കാര ചടങ്ങുകൾ.
സ്നേഹസാന്ത്വനത്തിനായി ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നൽകി. ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെപ്പേർക്കു സാന്ത്വനമാകുന്നു. ക്രിസ്ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈവഴികൾ തുറക്കുന്നു. സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്ഥാപനങ്ങൾക്കുമായി എഴുതിവച്ചു.1960 കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവിലുണ്ടായിരുന്ന ജോസഫ് പുലിക്കുന്നേൽ 1964 കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965 കൽപറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മക്കൾ: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ. മരുമക്കൾ: ജോർജ് വാഴേപ്പറമ്പിൽ (ചങ്ങനാശേരി), മഠത്തിൽപറമ്പിൽ അശോക് എം.ചെറിയാൻ (എറണാകുളം), അഡ്വ. കെ.സി.ജോസഫ് കിഴക്കേൽ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം). ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.
വ്യവസ്ഥിതിയെ ഒറ്റയ്ക്കു ചോദ്യംചെയ്യാനുള്ള ആത്മബലവും ധിഷണയും.ഉള്ള വ്യക്തിയായിരുന്നു പുലിക്കുന്നേൽഅദ്ദേഹം മലയാളികളുടെ കുലത്തിലെ മഹാന്മാരായ ഒറ്റയാന്മാരിലൊരാളായിരുന്നു; വംശനാശം വന്നുകഴിഞ്ഞ ഒരു ഗണത്തിലെ അവസാനത്തെ കണ്ണികളിലൊരാൾ. തന്റെ ആദർശങ്ങളിലും തന്നിലുമുള്ള അടിയുറച്ച വിശ്വാസവും തന്റെ വിഷയത്തിലുള്ള അവിതർക്കിതമായ പാണ്ഡിത്യവും കഠിനാധ്വാനവും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ ലക്ഷ്യബോധവുമായിരുന്നു പുലിക്കുന്നേൽ എന്ന ഒറ്റയാൾ ഭടന്റെ ആയുധങ്ങൾ.പ്രതിപക്ഷ ബഹുമാനം അദ്ദേഹത്തിന്റെ പോരാട്ട നിഘണ്ടുവിലെ ആദ്യപദമായിരുന്നു. വിജയം അദ്ദേഹത്തെ ഇളക്കിയില്ല, പരാജയം കുലുക്കിയുമില്ല. നിസ്സംഗത്വത്തോടെയും നിർമമതയോടെയും അദ്ദേഹം തന്റെ പ്രതിദ്വന്ദികളെ നേരിട്ടു. ചില സ്വകാര്യ ദുഃഖങ്ങളുടെ മുന്നിൽ മാത്രം അന്തിമദിനങ്ങളിൽ അദ്ദേഹം തലകുനിച്ചു. ഏറ്റവും കരുത്തനായ ഒറ്റയാളിനുമുണ്ട് വിടപറയാനാവാത്ത ഏകാന്തതകൾ.ജോസഫ് പുലിക്കുന്നേൽ കേരള സമൂഹത്തിൽ ഏറ്റവുമധികം അറിയപ്പെടുന്നത് കത്തോലിക്കാ സഭയുടെ അവിശ്രമിയായ സൈദ്ധാന്തിക വിമർശകൻ എന്ന നിലയിലായിരുന്നു (സഭാകാര്യങ്ങളിലുള്ള അഗാധമായ പരിജ്ഞാനം മൂലം പലരും അദ്ദേഹത്തെ പുരോഹിതനായി തെറ്റിധരിച്ചിരുന്നു)
. ജോസഫ് പുലിക്കുന്നേലും സഭയുമായുള്ള നാലു ദശകങ്ങളോളം നീണ്ട സംവാദത്തിന്റെ അഥവാ, അഭിമുഖീകരണത്തിന്റെ പ്രത്യേകത പുലിക്കുന്നേൽ നിരന്തരമായി ഒരു വിശ്വാസിയുടെ നിലപാടിൽ നിന്നുകൊണ്ടാണു സഭയോടു ചോദ്യങ്ങളും വിമർശനങ്ങളും ഉയർത്തിയത് എന്നതാണ്
സഭയുടെ നിലപാടുകൾക്കും പ്രവർത്തന ശൈലികൾക്കുമെതിരെഓശാനപത്രം  ഉയർത്തിയ പ്രതിരോധങ്ങൾക്കു സമാന്തരമായി പുലിക്കുന്നേൽ അസാധ്യമെന്നു തോന്നുന്ന മറ്റൊരു മഹത് യത്നത്തിലേർപ്പെട്ടു. മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും നാഴികക്കല്ലുകളിലൊന്നായിത്തീർന്ന ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു അദ്ദേഹം നേതൃത്വം നൽകി നടത്തിയ ബൈബിളിന്റെ മലയാള വിവർത്തനം.
പ്രൊട്ടസ്റ്റന്റ് സഭകളുടെ മലയാളം ബൈബിൾ 19ാം നൂറ്റാണ്ടിൽ തന്നെ ലഭ്യമായിരുന്നു. കത്തോലിക്കാ സഭയുടെ മലയാള വേദപുസ്തകം രംഗപ്രവേശം ചെയ്തത് 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. എൻ.വി.കൃഷ്ണവാരിയരെയും സ്കറിയ സക്കറിയയെയും പോലുള്ള ഭാഷാപണ്ഡിതരെയും മറ്റു വിദഗ്ധരെയും അണിനിരത്തി അദ്ദേഹം നിർവഹിച്ച ബൈബിളിന്റെ സ്വതന്ത്ര വിവർത്തനം സഭാ പ്രസിദ്ധീകരണങ്ങളുടെ പന്തിയിൽ മാത്രം ലഭ്യമായിരുന്ന ബൈബിളിനെ ജനസമൂഹത്തിലേക്കു കൊണ്ടുവന്നു. ബൈബിളിന്റെ മേൽ ഒരു പുതിയ കാറ്റുവീശി. അതു മലയാള സാഹിത്യത്തിലും പൊതുസമൂഹത്തിലും സ്ഥാനംപിടിച്ചു. ഏറ്റവുമധികം വിറ്റഴിഞ്ഞിട്ടുള്ള പുസ്തകങ്ങളിലൊന്നാണ്ഓശാന ബൈബിൾ.’ ഹോളണ്ടിലെ ഒരു സന്നദ്ധ സംഘടനയായിരുന്നു ബൈബിൾ വിവർത്തനത്തിൽ അദ്ദേഹത്തെ പിന്തുണച്ചത്. അവരുടെ തന്നെ സഹായത്തോടെയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിഓശാനയുടെ കുടക്കീഴിലുള്ള സ്ഥാപനങ്ങൾക്കു പാലായ്ക്കു സമീപം ഇടമറ്റത്തു തുടക്കമിട്ടത്.
ഇരുപതാം നൂറ്റാണ്ടിൽ സഭാ നവീകരണത്തിനുവേണ്ടി കേരളത്തിലും ഇന്ത്യയിലുമെന്നല്ല, ഏഷ്യയിൽതന്നെ ഉയർന്ന ഏറ്റവും ശക്തവും സുസ്ഥിരവുമായ ശബ്ദമായിരുന്നു പുലിക്കുന്നേലിന്റേത് എന്നതിൽ സംശയമില്ല.
ഒരുപക്ഷേ, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ലഘുലേഖാ രചയിതാവായിരുന്നു പുലിക്കുന്നേൽ. ‘ഒശാനവാരികയുടെ പ്രതിമാസ സാന്നിധ്യത്തിനുള്ളിലേക്കു കൊണ്ടുവരാനാവാത്ത കാലിക സംഭവവികാസങ്ങളെ അദ്ദേഹം ലഘുലേഖകൾകൊണ്ടാണു നേരിട്ടത്. ഇതിലദ്ദേഹം മാതൃകയാക്കിയതു മാർട്ടിൻ ലൂഥറെപ്പോലെയുള്ള പ്രസിദ്ധ പാശ്ചാത്യപാംഫ്ലെറ്റീയർമാരെയായിരുന്നു.
ഭാര്യയുടെ മരണശേഷം അദ്ദേഹം ജന്മഗൃഹത്തിൽനിന്നു മാറി ഒരു ചെറുവീട്ടിൽ താമസമാക്കി. തന്റെ നിസ്സാര സന്തോഷങ്ങളിലും സുഹൃത്തുക്കളിലും സംതൃപ്തിയടഞ്ഞു. 2012 ഒക്ടോബറിൽ ബൈബിളിന്റെയും യേശുവിന്റെയും നാടായ ഇസ്രയേലിലേക്കു നടത്തിയ യാത്ര അദ്ദേഹം ഏറ്റവും ആസ്വദിച്ച ജീവിതനിമിഷങ്ങളായിരുന്നു. തന്റെ മരണാനന്തര കർമങ്ങളെപ്പറ്റിയുള്ള നിർദേശങ്ങൾ അദ്ദേഹം കുറെ വർഷങ്ങൾ മുൻപുതന്നെഓശാനയിലും - ലഘുലേഖാ രൂപത്തിലും - പ്രസിദ്ധീകരിച്ചിരുന്നു.

Prof. John Kurakar



No comments: