Pages

Saturday, December 30, 2017

ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാൻ ആർക്കു സമയം ?



പുതുവർഷചിന്തകൾ 
ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാൻ ആർക്കു സമയം ?

ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന് ഇന്ന്  ആര്ക്കും നേരമില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്ക്കുന്ന തരത്തില് ഹിമാലയ  മേഖലകളിലെ ഹിമ പാളികള് ഉരുകി കൊണ്ടിരിക്കുകയാണ്,ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള് ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.ഈ സ്ഥിതി തുടർന്നുകൊണ്ടേയിരുന്നാൽ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാനാവാതെ ഉരുകി ഇല്ലാതാവും. പ്രകൃതി ദുരന്തങ്ങള് അടിക്കടി ഉണ്ടാകുന്നു. ഭൂകമ്പങ്ങളും, സുനാമിയും ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു.  വരും നാളുകള് കൂടുതല് കറുത്തതാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു .

കാലം തെറ്റിപ്പെയ്യുന്ന മഴ, കണക്കുതെറ്റുന്ന വേനല്, തുലാവര്ഷത്തിനു പകരം കാലവര്ഷം, മഞ്ഞിനു പകരം ചൂട്, ആയിരങ്ങളുടെ ജീവനെടുക്കുന്ന പ്രകൃതിദുരന്തം ഇവയൊക്കെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പിലേക്കാണ്, നമ്മെ എത്തിക്കുന്നത്. ആഗോളതാപനത്തെത്തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെയായിരിക്കും ഏറ്റവും ആദ്യവും കൂടുതലും  ബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദർ പറയുന്നു .ആഗോളതാപനം മൂലം മഞ്ഞുമലകള് ഉരുകിത്തീരുന്നതോടെ ശൈത്യമേഖലാ ആവാസവ്യവസ്ഥയില് ജീവിക്കുന്ന അനേകശതം ജീവജാലങ്ങളാണ് കാലയവനികയ്ക്കുള്ളിലേക്ക്മറയും ..


കാലാവസ്ഥാ വ്യതിയാനം മൂലം ജന്തുലോകത്തില് വന് മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഭക്ഷ്യവസ്തുക്കളില് ഗണ്യമായ കുറവുണ്ടാകുന്നതു കാരണം ജീവികൾ ഭക്ഷണം തേടി അലയേണ്ട ഗതികേടിലാണ് . ജലദൗർലഭ്യം  മൂലം വന്യമൃഗങ്ങള് നാട്ടിലിറങ്ങി ജലാശയങ്ങള് തേടുന്നതും മനുഷ്യനുമായുള്ള സംഘര്ഷങ്ങള് വര്ധിക്കുന്നതും ലോകമെമ്പാടുമുള്ള കാഴ്ചയാണ്.രോഗം പരത്തുന്ന കീടങ്ങള് ക്രമാതീതമായി വര്ധിക്കുവാനുള്ള സാധ്യതകളാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുക. ഉദാഹരണമായി മലേറിയ പരത്തുന്ന കൊതുകുകള് വനാന്തരങ്ങളിലാണ് കണ്ടുവന്നിരുന്നത്. യാതൊരു വനനശീകരണവും ഇല്ലാതിരുന്ന കാലത്ത് ഇത്തരം കൊതുകുകള് വന്യമൃഗങ്ങളെ ആക്രമിച്ചും മരങ്ങളുടെ ഇലകളില്നിന്ന് നീര് വലിച്ചെടുത്തും ജീവിച്ചുപോന്നു.എന്നാല് വനനശീകരണത്തിൻറെ ഫലമായി  ഈ വനാന്തരങ്ങളില്കഴിഞ്ഞിരുന്ന  മലേറിയ പരത്തുന്ന കൊതുകുകള് നാട്ടില് വന്ന് ക്രമാതീതമായി പെരുകുകയും ഒരുകാലത്ത് വാക്സിന്മൂലം നിയന്ത്രിക്കപ്പെട്ട മലേറിയ ലോകത്തിലെ പല രാജ്യങ്ങളിലും വീണ്ടും പൊട്ടിപ്പുറപ്പെടുവാന് തുടങ്ങിയിരിക്കുകയും ചെയ്യുന്നു.


 മലേഷ്യയിലെ കാട്ടുപഴങ്ങള്  തിന്നു ജീവിക്കുന്ന ‘പറക്കുന്ന കുറുക്കന്’ എന്നറിയപ്പെടുന്ന ഒരുതരം വവ്വാലുകള് കടുത്ത വേനല്മൂലം നശീകരിക്കപ്പെട്ട വനാന്തരങ്ങളില് നിന്നും നാട്ടിലെത്തുകയും വന്തോതില് പോര്ക്കിനെ വളര്ത്തിയിരുന്ന ഒരു ഫാമിനടുത്ത മാവില് ചേക്കേറുകയും കാലക്രമേണ ഈ വവ്വലുകളില്നിന്നും നിപ്പവൈറസ് പന്നികളില് എത്തിപ്പെടുകയും പിന്നീട് മനുഷ്യനിലെത്തുകയും മനുഷ്യനില് നിപ്പവൈറസ് രോഗം പിടിപെടുകയും ചെയ്തു. അന്ന് നിപ്പവൈറസ് രോഗം ബാധിച്ച 257 പേരില് 105 പേര് മരിച്ചതായാണ് റിപ്പോര്ട്ട്.1981 നുശേഷം എച്ച്ഐവി എയ്ഡ്സ് വൈറസ് മൂലം മരണമടഞ്ഞത് 25 ദശലക്ഷം ആളുകളാണ്. ഈ രോഗവും വന്യമൃഗങ്ങളില് നിന്നുതന്നെയാണ് മനുഷ്യനിലെത്തിയത്. എച്ച്ഐവി ബാധിച്ച ചിമ്പാന്സി കുരങ്ങുകളുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ ഇറച്ചി ഭക്ഷിച്ച ആളുകളിലാണ് ആദ്യമായി എയ്ഡഡ് രോഗം ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞന്മാര് അനുമാനിക്കുന്നത്.ലോകത്ത് കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശ ഭീഷണിയിലായ ഒട്ടനവധി ജീവജാലങ്ങളുണ്ട്.


കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നായിരുന്നു കേരള തീരത്തെത്തിയ ഓഖി ചുഴലിക്കൊടുങ്കാറ്റ്.പ്രതിവർഷം 3.3 മില്ലിമീറ്റർ എന്ന നിരക്കിലാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത് ഭൂമിയെ നശിപ്പിക്കുന്ന പ്രക്രീയകളിൽ നിന്ന് അമേരിക്ക ഉൾപ്പെടെയുള്ള  ലോകരാഷ്ട്രങ്ങൾ പിൻമാറണം. ആണവോര്ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്താണ് ഇന്ത്യ ആണവോര്ജ്ജവുമായി മുന്നോട്ടു പോകുന്നത് .  ഭാവി തലമുറയ്ക്ക് എങ്ങിനെ ഈ ഭൂമിയെ എങ്ങനെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല് കൂടുതല് നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. .പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനത്തിലേക്കാണ് ലോകം നീങ്ങുന്നത്  ഈ നില തുടര്ന്നാല് വരുന്ന അമ്പത് വര്ഷത്തിനകം ഈ ജീവന്റെ ഗോളത്തില് നിന്നും ജീവന് എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതാകാം . നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള് തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില് അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്ന്നു തിന്നു കഴിഞ്ഞു. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള് നഷ്ടപ്പെടുന്നത് കാല്കീഴിലെ മണ്ണാണെന്ന് മനുഷ്യന് മറക്കുന്നു. ആഗോളതാപനത്തെ ഒരു പരിധിവരെ ചെറുക്കാനുള്ള ശ്രമത്തിൽ നമുക്കും പങ്കുചേരാം ഈ ഭൂമിയെ അതിന്റെ സകലനന്മകളോടും പച്ചപ്പോടും കൂടി അടുത്ത തലമുറയെ ഏല്പ്പിക്കാനുള്ള ബാധ്യത നമുക്കുണ്ട് .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: