Pages

Friday, December 29, 2017

വീട്ടുനമ്പര് ലഭിക്കാന് വീട്ടുവളപ്പില് ഇനി ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കണം



വീട്ടുനമ്പര് ലഭിക്കാന് വീട്ടുവളപ്പില് ഇനി ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കണം
വീട്ടുനമ്പര്ലഭിക്കാന്ഇനി മഴവെള്ളസംഭരണിയും കിണര്റീചാര്ജിങ്ങും മാത്രം പോരാ വീട്ടുവളപ്പില്ഫലവൃക്ഷത്തൈകള്കൂടി നട്ടുപിടിപ്പിക്കണം. കോളയാട് ഗ്രാമപ്പഞ്ചായത്തിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഹരിതമാര്ഗരേഖ നടപ്പാക്കുന്നത്. വരുംതലമുറയ്ക്കായുള്ള കരുതല്എന്ന നിലയില്ജലസംരക്ഷണം കാര്യക്ഷമമാക്കുന്നതിനാണ് ദീര്ഘവീക്ഷണത്തോടെയുള്ള ബോധവത്കരണ പരിപാടി പഞ്ചായത്ത് നടപ്പാക്കുന്നത്.

ഹരിതകേരളം മിഷന്റെ ശുചിത്വപദ്ധതിയുടെ അനുബന്ധ പരിപാടിയാണിത്. ഇതിനുള്ള ഉത്തരവും പഞ്ചായത്ത് ഇറക്കിയിട്ടുണ്ട്. ഗൃഹപ്രവേശം നടക്കുമ്പോള്ഒരാഴ്ചമുന്പ് അനുമതി വാങ്ങണം. പ്ലാസ്റ്റിക് ക്യാരിബാഗ്, ഫ്ളക്സ്, സമാന മാലിന്യങ്ങള്എന്നിവ നിക്ഷേപിക്കുന്നതിന് ശാസ്ത്രീയത ഉറപ്പുവരുത്തണം. മറ്റുമാലിന്യങ്ങള്ക്ക് ഖരമാലിന്യ ഷെല്ഫ് നിര്ബന്ധമാക്കിയിട്ടുണ്ട്. വിവാഹങ്ങള്നടക്കുമ്പോള് ചടങ്ങുകള്ക്കുള്ള നിര്ദേശങ്ങളും പഞ്ചായത്ത് നല്കും. മാലിന്യമുക്തം മാംഗല്യം എന്ന പേരിലാണ് പഞ്ചായത്ത് പരിധിയിലെ വിവാഹങ്ങള്‍. ഇത് എറെ ജനശ്രദ്ധ നേടിയിരുന്നു. നിരവധി പുരസ്കാരങ്ങളും പഞ്ചായത്തിന് ഇതിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.

ഹരിതഭവനം പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആലച്ചേരിയിലെ ബി.ജയചന്ദ്രന്റെ ഗൃഹപ്രവേശത്തില്നടന്നു. മുന്മന്ത്രി കെ.സുധാകരന്വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുന്മന്ത്രി കെ.പി.മോഹനനും വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്കുമാര്അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.സദാനന്ദ്, മുന്പഞ്ചായത്ത് പ്രസിഡന്റുമാരായ അന്ന ജോളി, കെ.ടി.ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.സി.ജോസഫ്, കെ.എം.രാജന്‍, മുന്ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ജെ.ജോസഫ്, എം.ജെ.പാപ്പച്ചന്‍, കെ.വിനോദ്കുമാര്എന്നിവര്പങ്കെടുത്തു.

വീടിന് കെട്ടിടനിര്മാണ അനുമതിക്ക് അപേക്ഷ നല്കുമ്പോള്അഞ്ച് ഫലവൃക്ഷത്തൈകള്നിര്ദിഷ്ടസ്ഥലത്ത് വെച്ചുപിടിപ്പിക്കണം. തുടര്ന്ന് നമ്പര്ലഭിക്കാന്അപേക്ഷ സമര്പ്പിക്കുമ്പോള് തൈകളുടെ ഫോട്ടോ ഹാജരാക്കണം. നമ്പര്നല്കാന്വരുമ്പോള്ഉദ്യോഗസ്ഥര്ക്ക് തൈകള്കാണിച്ചുകൊടുക്കണം. ഇതിനുശേഷമേ വീടിന് നമ്പര്അനുവദിച്ച് നികുതി സ്വീകരിക്കുകയുള്ളൂ. നിലവിലുള്ള നിബന്ധനകള്ക്ക് പുറമെയാണിത്

Prof. John Kurakar

No comments: