Pages

Wednesday, December 20, 2017

ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ -ൻറെ ക്രിസ്തുമസ് -പുതുവത്സരാഘോഷം



ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ -ൻറെ ക്രിസ്തുമസ് -പുതുവത്സരാഘോഷം


ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ -ൻറെ ക്രിസ്തുമസ് -പുതുവത്സരാഘോഷം ഡിസംബർ 26 ചൊവ്വാഴ് വൈകിട്ട് 5 മണിക്ക് ഐപ്പള്ളൂർ പണയിൽ കെ.ജി മത്തായിക്കുട്ടിയുടെ ഭവനത്തിൽ വച്ച് നടത്തുന്നതാണ് .ഐപ്പള്ളൂർ ശാലേം ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള ,ഏദൻ യുവജനവിഭാഗം അവതരിപ്പിക്കുന്ന കലാസദ്യ, ഏദൻ ലക്കി ടിപ്പ്എന്നിവയും ഉണ്ടായിരിക്കും .
ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിക്കുന്ന ക്രിസ്തുമസ്സ് സമ്മേളനത്തിൽ  റവ .ഫാദർ അലക്സ് പി. സ്ക്കറിയാ  സന്ദേശം നൽകും .ജനറൽ സെക്രട്ടറി ചെറിയാൻ പി. കോശി സ്വാഗതവും ഖജാൻജി കെ.ജി മത്തായിക്കുട്ടി നന്ദിയും പറയും .വൈസ് പ്രെസിഡന്റുമാരായ പണയിൽ പാപ്പച്ചൻ , മാത്യൂസ് കോശി എന്നിവർ സംസാരിക്കും .വാർഡ് മെമ്പർ ബീനാ ചെറിയാൻ സമ്മാനങ്ങൾ വിതരണം ചെയ്യും .യു ആർ യുടെ ഗ്ലോബൽ നേതാക്കളായ  മിസ്റ്റർ ബിഫ് ബെർണാഡ് (അമേരിക്ക ) കോണി ബെർണാഡ്  (അമേരിക്ക ) യു.ആർ . ഏഷ്യ സെക്രട്ടറി ജനറൽ ഡോക്ടർ ഏബ്രഹാം കരിക്കം എന്നിവർ അതിഥികളായി പങ്കെടുക്കും.ഏദൻ നഗർ റെസിഡന്റ്സ് അസോസിയേഷൻ -ൻറെ ക്രിസ്തുമസ് -പുതുവത്സരാഘോഷത്തിൽ  200 ലധികം അംഗങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു . പങ്കെടുക്കുന്ന എല്ലാവർക്കും ക്രിസ്തുമസ് വിരുന്നും ക്രമീകരിച്ചിട്ടുണ്ട്

പ്രൊഫ്. ജോൺ കുരാക്കാർ

No comments: