Pages

Saturday, December 23, 2017

ഗംഗയേക്കാള്മലിനം കാവേരിയെന്ന് പഠനറിപ്പോര്ട്ട്



ഗംഗയേക്കാള്മലിനം
കാവേരിയെന്ന് പഠനറിപ്പോര്ട്ട്
കാവേരി നദിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന രാസമാലിന്യത്തിന്റെ അളവ് ഒരു ലിറ്ററില്‍ 753 മില്ലിഗ്രാമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും മലിനമെന്ന് കരുതുന്ന ഗംഗയില്‍ പോലും ഇത് ലിറ്ററില്‍ 130 മില്ലിഗ്രാം മാത്രമാണ്കാവേരി നദി ഉള്‍പ്പെടെ രാജ്യത്തെ നാലു പ്രധാന നദികളില്‍ നിറയെ രാസമാലിന്യങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട്. കൃഷ്ണ, ഗോദാവരി,കാവേരി, ഗംഗ എന്നീ നദികളെക്കുറിച്ച് പഠനം നടത്തി തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ നാലുനദികളില്‍ വച്ചേറ്റവും മലിനമായ നദി കാവേരിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കാവേരി നദിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന രാസമാലിന്യത്തിന്റെ അളവ് ഒരു ലിറ്ററില്‍ 753 മില്ലിഗ്രാമാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും മലിനമെന്ന് കരുതുന്ന ഗംഗയില്‍ പോലും ഇത് ലിറ്ററില്‍ 130 മില്ലിഗ്രാം മാത്രമാണ്.  ഗംഗയേക്കാള്‍ അഞ്ചുമടങ്ങ് മലനമായ നദിയാണ് കാവേരി എന്ന് ഡിസംബര്‍ ഒമ്പതിന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

 കാവേരിയില്‍ രാസമാലിന്യങ്ങള്‍ കൂടിയതിന് കാരണം നദീതീരത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വസ്ത്രനിര്‍മാണ കമ്പനികള്‍, സിമന്റ് കമ്പനികള്‍, നിറങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എന്നിവയാണ് നദിയിലേക്ക് രാസമാലിന്യങ്ങള്‍ തള്ളിവിടുന്നത്.കാവേരി മലിനമാകുന്നത് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നത്. നദിയിലെ ഹാനികരമായ രാസവസ്തുക്കള്‍ ഭൂഗര്‍ഭ ജലത്തേപ്പോലും മലിനമാക്കുന്നതായും രണ്ടുസംസ്ഥാനങ്ങളിലെയും കുടിവെള്ള വിതരണം, കാര്‍ഷികവൃത്തി എന്നിവയെ ഇത് ദോഷകരമായി ബാധിക്കുമെന്നും  റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വ്യവസായ ശാലകള്‍ കൂടുതലുള്ള നദീതീരങ്ങളിൽ സോഡിയം, ക്ലോറിന്‍ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും പതിന്‍മടങ്ങ് കൂടുതലാണ്.

ഈ ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് രക്തമ്മര്‍ദ്ദത്തിന് കാരണമാകും. മാത്രമല്ല പ്രത്യുത്പാദനത്തെ തന്നെ തകരാറിലാക്കാനും സാധ്യതയുണ്ട്. നദി മലിനമാകുന്നതിന് മറ്റൊരു കാരണം നഗരങ്ങളില്‍ നിന്നുള്ള മലിന ജലവും കാര്‍ഷികാവശ്യങ്ങള്‍ക്ക് ശേഷം കൃഷിയിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലവുമാണ്. ഇവയില്‍ നിരവധി ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. 800 കിലോമീറ്റര്‍ നീളം വരുന്ന നദിയിലേക്ക് കര്‍ണാടകയിലെ തലക്കാവേരി, കൊഡഗു, തമിഴ്‌നാട്ടിലെ പൂംപുഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ മാലിന്യം കൂടുതലായും എത്തുന്നത്.രാസമാലിന്യങ്ങള്‍ കൂടുതലാണെന്നതിന് പുറമെ കടലിലേക്ക് ഏറ്റവും കുറഞ്ഞതോതില്‍ വെള്ളം എത്തിക്കുന്നതും കാവേരി നദിയാണ്. നദിയില്‍ ഉടനീളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളം കാര്‍ഷികാവശ്യത്തിനായി വഴിമാറ്റിക്കൊണ്ടുപോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. പ്രഫസര്‍ എലാങ്കോ ലക്ഷമണന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

Prof. John Kurakar


No comments: