Pages

Saturday, December 30, 2017

പാക്കിസ്ഥാൻ മാന്യതയും മനുഷ്യത്വവുംമറക്കുന്നു .



പാക്കിസ്ഥാൻ മാന്യതയും മനുഷ്യത്വവുംമറക്കുന്നു .

പാക്ക് ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യൻ തടവുകാരൻ കുൽഭൂഷൺ ജാദവിനെ കാണാൻവന്ന അദ്ദേഹത്തിൻറെ ഭാര്യയുടെ താലിമാല ബലമായി മാറ്റാന് ആവശ്യപ്പെട്ടതും വസ്ത്രങ്ങള് മാറ്റിയതും ചെരുപ്പുപോലും പിടിച്ചുവച്ചതും മാന്യത എന്തെന്നറിയാത്ത അപരിഷ്കൃത സമൂഹത്തിന് മാത്രം യോജിച്ച പ്രവൃത്തികളാണ്. കുല്ഭൂഷണ് ജാദവിന്റെ അമ്മ അവന്തിയേയും ഭാര്യ ചേതനെയും അപമാനിച്ചതുവഴി ഇന്ത്യയിലെ  ജനങ്ങളെയാണ് പാക്കിസ്ഥാന് അപമാനിച്ചിരിക്കുന്നത്.പാകിസ്ഥാൻറെ വികൃത മുഖമാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നത്..

എന്നും ഇന്ത്യയുടെ അയൽരാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ–പാക്ക് ബന്ധത്തിൽ പരസ്പരവിശ്വാസത്തിന്റെ പുതിയൊരു അധ്യായം ആകുമായിരുന്ന ഒരു കൂടിക്കാഴ്ചയെയാണ് പാക്കിസ്ഥാൻ ഇക്കഴിഞ്ഞ ദിവസം കീഴ്മേൽ മറിച്ചത്. കുൽഭൂഷൺ ജാദവിൻറെ അമ്മയോടും  ഭാര്യയോടും കുലീനമായി പെരുമാറിയിരുന്നുവെങ്കിൽ അതു നല്ല അയൽക്കാരുടെ ലക്ഷണമാകുമായിരുന്നു. ഇന്ത്യ–പാക്ക് ബന്ധത്തിൽ നല്ല അവസരങ്ങളെയെല്ലാം പാക്കിസ്ഥാൻ ഇല്ലാതാക്കിയ  ചരിത്രമാണ് നമുക്ക്  മുന്നിലുള്ളത്. സൗഹൃദത്തിന്റെ പുതിയ കാലത്തേക്കുള്ള ചുവടുവയ്പായി കണ്ട ലഹോർ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് 1999ൽ പാക്കിസ്ഥാൻ കാർഗിൽ ആക്രമണം നടത്തിയത്. പിന്നീട് 2001ൽ പാർലമെന്റ് ആക്രമണം, 2007ൽ സംഝോത എക്സ്പ്രസ് ആക്രമണം, 2008ൽ മുംബൈ ഭീകരാക്രമണം, ഒടുവിൽ ഇക്കഴിഞ്ഞ വർഷം പഠാൻകോട്ട് ആക്രമണം – ഇവയൊന്നും നമുക്ക് മറക്കാനാവില്ല .

ഇന്ത്യ ചർച്ചാ തുടങ്ങുബോഴേക്കും പാകിസ്ഥാൻ പ്രകോപനം സൃഷ്‍ടിച്ചിരിക്കും . 2013ൽ ചർച്ച വീണ്ടും തുടങ്ങാനിരിക്കെ പാക്കിസ്ഥാൻ ഒരു ഇന്ത്യൻ സൈനികനെ കഴുത്തറുത്തു കൊലപ്പെടുത്തി. അതോടെ ചർച്ച അസാധ്യമാവുകയും ചെയ്തു.  രണ്ടുവർഷം മുൻപ് ക്രിസ്മസ് ദിനത്തിൽ നവാസ് ഷരീഫിന്റെ ജന്മദിനത്തിൽ അപ്രതീക്ഷിത അതിഥിയായി ലഹോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് എല്ലാവരെയും വിസ്മയിപ്പിച്ചതിനൊപ്പം നയതന്ത്രതലത്തിൽ പുതിയ പ്രതീക്ഷകളും നൽകുകയുണ്ടായി. എന്നാൽ, ഒരാഴ്ചയ്ക്കകം പഠാൻകോട്ട് സൈനികതാവളത്തിൽ ഭീകരാക്രമണം നടത്തുകയാണു പാക്കിസ്ഥാൻ ചെയ്തത്.ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവിന്റെ കാര്യത്തിൽ നിഷേധാത്മകവും ഏകപക്ഷീയവുമായ സമീപനമാണ് പാക്കിസ്ഥാൻ ആദ്യം മുതൽ സ്വീകരിച്ചത്. ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ് .

ജാദവിനോട് പാക്കിസ്ഥാൻ പുലർത്തിപ്പോരുന്ന മനുഷ്യത്വരഹിതമായ നടപടികളാണ് .മാന്യതയും മനുഷ്യത്വവും കാണിക്കുക എന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ചുമതല. എന്നാൽ കുൽഭൂഷൺ ജാദവിന്റെ കുടുംബത്തോട് കാട്ടിയത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്  ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികള് ഒന്നടങ്കം പാക്കിസ്ഥാന്റെ പ്രവൃത്തികള്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.കുല്ഭൂഷണിന്റെ കുടുംബത്തെ അപാനിച്ച പാക് നടപടിക്കെതിരെ രാജ്യത്തിനകതും പുറത്തും അതിശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട് .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: