Pages

Saturday, November 18, 2017

ഭാരതത്തിൽ കുട്ടിക്കുറ്റവാളികൾ പെരുകാൻ കാരണമെന്ത് ?

ഭാരതത്തിൽ കുട്ടിക്കുറ്റവാളികൾ
പെരുകാൻ കാരണമെന്ത് ?

രാജ്യത്ത് കുട്ടിക്കുറ്റവാളികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായുള്ള വാര്‍ത്തകള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. അടുത്തകാലത്തായി  മുസഫര്‍പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സഹപാഠികള്‍ ചേര്‍ന്ന് ഒരു ദലിത് വിദ്യാര്‍ഥിയെ നിഷ്ഠൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ ഒരു ദളിത് വിദ്യാര്‍ഥിയായതിനാല്‍ മറ്റു കുട്ടികള്‍ തന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാറുണ്ടെന്നും ക്രൂരമായി മര്‍ദിക്കുക പതിവാണെന്നും പിന്നീട് ആ വിദ്യാര്‍ഥി വ്യക്തമാക്കുകയുണ്ടായി
.കൊലപാതകം, ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, സ്വവര്‍ഗരതി, സൈബര്‍ കുറ്റങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലും കുട്ടിക്കുറ്റവാളികള്‍ പിടിയിലാകുന്നു. ഓരോ നാലു മണിക്കൂറിലും ഒരു കൗമാരക്കാരന് കേസുകളില് പ്രതിയാകുന്നുവെന്നാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള് വ്യക്തമാക്കുന്നത്. സ്ത്രീകള്ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഓരോ രണ്ടു മണിക്കൂറിലും ഒരു കൗമാരക്കാരന് അറസ്റ്റിലാവുന്നുവെന്നതും സമൂഹ മന:സാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്.
കേരളത്തിലും കുട്ടികുറ്റവാളികൾ പെരുകിവരികയാണ് .മൊബൈലും ഇന്റർനെറ്റും കുട്ടികളെ കുറ്റകൃത്യങ്ങളിക്ക് നയിച്ചു . പത്തു വയസ്സുകാരന്‍ സ്വന്തം അമ്മ വസ്ത്രം മാറ്റുന്നത് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് യൂ ട്യൂബില്‍ ഇട്ടതു മുതല്‍ അയല്‍ക്കാരി കുളിക്കുന്ന രംഗം പകര്‍ത്തി പ്രചരിപ്പിച്ചതുവരെ അതില്‍ പെടുന്നുണ്ട്. പല തരത്തിലുള്ള മയക്കുമരുന്ന് ഉല്‍പന്നങ്ങളുടെയും കാരിയര്‍മാരായി ചെറിയ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പൊലീസ് തന്നെ  വെളിപ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ ബാഗുകളില്‍ നിന്ന് കഞ്ചാവ് പൊതി പൊലീസ് പിടിച്ചെടുത്ത സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുട്ടികള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യകേസുകള്‍ സൂക്ഷ്മമായി പഠിച്ചാല്‍, ദാരിദ്ര്യമോ മോശം കുടുംബ പശ്ചാത്തലമോ അല്ല കുറ്റകൃത്യങ്ങള്‍ക്ക് കാരണങ്ങളെന്ന് ബോധ്യമാകും.  
ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വ്യാപനം കൊച്ചുകുട്ടികളില്‍ പോലും ലൈംഗിക വൈകൃതങ്ങള്‍ വളരാന്‍ കാരണമാകുന്നുണ്ട്.സ്മാര്ട്ട് ഫോണുകളും സൂപ്പര് ബൈക്കുകളുമായി കറങ്ങുന്ന കുട്ടികളാണ് ക്രിമിനല് സംഘങ്ങളുടെ വലയില് അകപ്പെടുന്നവരില് അധികവും. 35 ശതമാനം കുട്ടികള് അശ്ലീല സൈറ്റുകളില് അഭയം പ്രാപിച്ചവരായി സൈബര് കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോച്ചാല് ബോധ്യമാകും. ഇതില് 45 ശതമാനവും സ്മാര്ട്ട് ഫോണുകളെ ആശ്രയിക്കുന്ന കുട്ടികളാണെന്ന കാര്യം ഗൗരവമേറിയതാണ്.ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊന്നും തീരെ ഒഴിവാക്കാന്‍ കഴിയില്ല. അത് ശരിയായ ആവശ്യങ്ങള്‍ക്ക് മാത്രമേ കുട്ടികള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് ആവശ്യം. കുറ്റം ചെയ്യുന്നകുട്ടികളെ  തിരുത്താന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇപ്പോള്‍ 14 നിരീക്ഷണ ശാലകളുണ്ട്.ഇതുകൂടാതെ  ദുര്‍ഗുണ പാഠശാലകളുണ്ട് . ഇവയൊന്നും തന്നെ കുട്ടികളെ നേരയാക്കൻ ഫലപ്രദമല്ലയെന്നതാണ് സത്യം.
'ആളുകള്‍ ജനിക്കുന്നത് രാജകുമാരന്‍മാരും രാജകുമാരിമാരുമായിട്ടാണ്, അവരുടെ രക്ഷിതാക്കളാണ് അവരെ തവളകളാക്കുന്നത്.' എന്ന എറിക് ബേണിന്റെ വാക്കുകള്‍ പ്രസക്തമാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും ചുറ്റുപാടിനും വലിയ പങ്കാണ് ഉള്ളത് . കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണക്കാരാകുന്നത് മുതിര്‍ന്നവര്‍ തന്നെയാണ്. ഒരു കുട്ടിയുടെ പ്രഥമ വിദ്യാലയം അവന്റെ വീടാണെന്നത് ഓരോ രക്ഷിതാവിനും ഓര്‍മയുണ്ടായിരിക്കണം. അവിടത്തെ അധ്യാപകരായ മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ് അവര്‍ അറിവിന്റെ ആദ്യ പാഠങ്ങള്‍ നുകരുന്നത്. അവരില്‍ വരുന്ന ഓരോ വീഴ്ച്ചയും കുട്ടികളിലും പ്രതിഫലിക്കും. അതുകൊണ്ട് വല്ല വീഴ്ച്ചയും വന്നാല്‍ കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചു തന്നെ അത് തിരുത്താനും രക്ഷിതാക്കള്‍ മടിക്കരുത്.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: