Pages

Wednesday, November 22, 2017

പോലീസ്സേനമനുഷ്യാവകാശങ്ങൾമറക്കാതെ,തളരാതെ ,വളയാതെ മുന്നേറണം

പോലീസ്സേനമനുഷ്യാവകാശങ്ങൾമറക്കാതെ,തളരാതെ ,വളയാതെ മുന്നേറണം

പോലീസ് സേന ജന സേവനത്തിന് ഉള്ളതാണ് .രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളായി മാറുന്നതാണ്  നാടിൻറെ ശാപം .നീതിപൂര്‍വം, നിതാന്ത ജാഗ്രതയോടെ, ജനങ്ങള്‍ക്കു കാവലാളായി പ്രവൃത്തിക്കുന്ന ഒരു പോലീസ് സേന ഏതൊരു സമൂഹത്തിനും അനിവാര്യമാണ്.എന്നാൽ നമ്മുടേ രാജ്യത്ത് ഭരണത്തിലിരിക്കുന്നവരുടെ പാർശ്വവർത്തികളായി പ്രവർത്തിക്കാൻ പലപ്പോഴും നമ്മുടെ പോലീസ് സേന നിർബന്ധിതമായിത്തീരുന്നു.
ജനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെടുന്ന വിഭാഗമാണു പോലീസ്. അവരുടെ മനോവീര്യം കാത്തുസൂക്ഷിക്കുകയും നിഷ്പക്ഷമായി പ്രവർത്തിക്കാൻ അവർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്താൽ മാത്രമേ സമൂഹത്തിൽ നീതി പുലരൂ.ഒൗചിത്യബോധമില്ലായ്മയും അതിരുവിട്ട പ്രവർത്തനവും കൊണ്ട് കേരള പൊലീസ് പലപ്പോഴും വിമർശനത്തിന് വിധേയമാകാറുണ്ട് .ഏതാനം ദിവസം മുൻപ് വൃക്കരോഗിയായ പിതാവ് ഉൾപ്പെടെ ആറ് അംഗങ്ങളടങ്ങിയ കുടുംബത്തെ സ്േറ്റഷനുകളിലൂടെ ഓടിച്ച സംഭവം  പോലീസിന്റെ തിന്മയുടെ മുഖം എടുത്തുകാട്ടുന്നു .
ദേശീയപാതയിൽ ചാലക്കുടിക്കു സമീപം കൊരട്ടിയിലുണ്ടായ നിസ്സാരസംഭവത്തിന്റെ പേരിലാണ് ആറംഗ കുടുംബത്തിന് ആലുവ, കൊരട്ടി, ചാലക്കുടി സ്േറ്റഷനുകളിലൂടെ അലഞ്ഞ് ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും അനുഭവിക്കേണ്ടിവന്ന സംഭവം പോലീസ് മനുഷ്യാവകാശം മരിക്കുന്നതിന് ഉദാഹരണമാണ് .‘മനുഷ്യന്റെ അന്തസ്സ് ഹനിക്കാതെയും ആത്മാഭിമാനം ചോദ്യം ചെയ്യാതെയും വേണം പൊലീസ് തങ്ങളുടെ ചുമതല നിർവഹിക്കാൻ . ഒരു വിഐപിയെ കണ്ടാൽ പൊലീസ് മര്യാദയും മനുഷ്യാവകാശവും മറക്കുന്നത് ശരിയല്ല . കുറ്റകൃത്യങ്ങൾ തടയുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പല അവസരങ്ങളിലും  പോലീസിനു കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും.
 സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യാൻ  പോലീസിനു അവസരം നല്കിയാൽ  ജനത്തിനു നീതി ലഭിക്കും .സംസ്ഥാനത്തെ പോലീസ് സേനയ്ക്കെതിരേ കോടതിയിൽനിന്നും പൊതുജനങ്ങളിൽനിന്നും ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചിന പ്രവർത്തന മാർഗരേഖ മുന്പൊരു ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്.പോലീസുകാർ  നേരിടുന്ന മാനസികവും തൊഴിൽപരവുമായ സംഘർഷങ്ങളോ അവരുടെ മറ്റു പ്രശ്നങ്ങളോ ആരും ഗൗനിക്കുന്നില്ല. അവർ ചെയ്യുന്ന പല നല്ല കാര്യങ്ങളും സമൂഹം കാണാതെ പോകുന്നു.അവർ ജാഗ്രത പുലർത്തുന്നതുകൊണ്ടാണു നാട്ടിൽ കുറെയെങ്കിലും സുരക്ഷിതത്വം നിലനിൽക്കുന്നതെന്ന കാര്യവും വിസ്മരിക്കപ്പെടുന്നു.ആർദ്രതയും കരുണയുമുള്ള ധാരാളം പോലീസുകാർ നമുക്കുണ്ട് . ഭരണാധികാരികൾ കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥരെ ഒതുക്കിയിരുത്തുകയും ആശ്രിതവത്സലരെ അധികാരമേൽപ്പിക്കുകയും ചെയ്താൽ എങ്ങനെ നീതിയും ന്യായവും പുലരും? പോലീസ് സേന മനുഷ്യാവകാശങ്ങൾമറക്കാതെ,തളരാതെ ,വളയാതെ മുന്നേറണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: