Pages

Sunday, November 19, 2017

മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മവാർഷികം


മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മവാർഷികം

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മവാര്ഷികത്തിൽ ഐക്യഭാരത സന്ദേശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ദിര ശ്രമിച്ചിട്ടില്ലെന്നും സോണിയ പറഞ്ഞു.‘പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അവർക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാനുള്ള ശ്രമങ്ങളെ അവരെതിർത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവർ തിളക്കമേറ്റി.
ഫിറോസ് ഗാന്ധിയുമായുള്ള വിവാഹവേളയിൽ
ഇന്ദിര. സമീപം നെഹ്റു

വാജ്പേയി ഇന്ദിരാജിയെഉരുക്കുവനിതഎന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്കതയും മനുഷ്യത്വവുമാണ് പ്രധാന സ്വഭാവ വിശേഷങ്ങൾ. ശരിയാണ് അവർ പോരാടിയിരുന്നു, എന്നാൽ അത് വ്യക്തിപരമായ നേട്ടങ്ങൾക്കായിരുന്നില്ല. പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങൾക്കും അജൻഡകൾക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങൾ.ഭയപ്പെടുത്തി സമ്മർദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമർത്തപ്പെടുന്നവരെയും അവർ ആഴത്തിൽ സഹായിച്ചു.
പിതാവിന്റെ ഉപദേശങ്ങൾ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടർന്നു. 16 വർഷം അവർ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതൽ ഭീകരവാദവും യുദ്ധവും വരെ അവർ ധൈര്യത്തോടെ നേരിട്ടു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാൻ ജീവിതം അർപ്പിച്ചുസോണിയ ഗാന്ധി പറഞ്ഞു.

1971 ഏപ്രിലിനു ഇന്ത്യയുടെ സമകാലീന ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. മൃഗീയഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അധികാരത്തിൽ തിരിച്ചെത്തിയ കാലം. കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന പാക്കിസ്ഥാനിലും രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ കൊടുമ്പിരി കൊള്ളുകയായിരുന്നു. മുജിബുർ റഹ്മാൻ നയിക്കുന്ന അവാമി ലീഗിന്റെ തിരഞ്ഞടുപ്പു വിജയം അംഗീകരിക്കാൻ വിസമ്മതിച്ച പട്ടാള ഭരണാധികാരി ജനറൽ യാഹ്യാഖാൻ കിഴക്കൻ പാക്കിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലദേശ്) ജനമുന്നേറ്റം അടിച്ചമർത്താൻ സൈന്യത്തെ അയച്ചു. ഇന്ത്യയിലെ ചില നദികൾ ബംഗ്ലദേശിലൂടെ ഒഴുകിയാണു ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. എന്നാൽ അന്നു ബംഗ്ലദേശിൽ നിന്നൊരു പുഴ ഇങ്ങോട്ടൊഴുകി. പാക്കിസ്ഥാന്റെ യുദ്ധഭീകരതയിൽ എല്ലാം വിട്ടെറിഞ്ഞോടിയ അഭയാർഥിപ്പുഴ. പ്രശ്നം തീർക്കാൻ ഇന്ത്യ സൈനിക ഇടപെടൽ നടത്തണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ഇതിന്റെ സാധ്യതകൾ വിലയിരുത്താൻ കരസേനാമേധാവി സാം മനേക്ഷാ വിളിക്കപ്പെട്ടു. സൈനികനടപടി തൽക്കാലം സാധ്യമല്ലെന്നായിരുന്നു യുദ്ധവീരന്റെ വെടിയുണ്ട പോലുള്ള മറുപടി. കാരണങ്ങൾ പലതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സൈനികർ തിരിച്ചെത്തിയിരുന്നില്ല. അവർ മടങ്ങുമ്പോഴേക്കും മഴക്കാലം വന്നുചേരും. മഴക്കാലത്തു ബംഗാളിലെങ്ങും വെള്ളക്കെട്ടുകൾ രൂപപ്പെടും. സൈനികനീക്കത്തിനു തീർത്തും പ്രതിസന്ധി തീർക്കുന്ന സാഹചര്യം. തീവണ്ടി വാഗണുകളുടെ ദൗർലഭ്യത, പഴഞ്ചൻ ആയുധങ്ങൾ, പാക്ക് അനുകൂലികളായ അമേരിക്കയോ ചൈനയോ ഇടപെടുന്നതു തടയാനുള്ള നയതന്ത്രനീക്കത്തിന്റെ അഭാവംമനേക്ഷായുടെ മറുപടി വ്യക്തമായിരുന്നു.
പാക്കിസ്ഥാൻ പ്രസിഡന്റ്
സുൾഫിക്കർ അലി ഭൂട്ടോയുമായി ഹസ്തദാനം.
ബേനസീർ ഭൂട്ടോ സമീപം. (1972 ജൂൺ 28

1971ലെ യുദ്ധത്തിൽ ഇന്ത്യയ്ക്കു മുന്നിൽ പൂർണമായി അടിയറവു പറഞ്ഞതായി കുറിപ്പ് എഴുതി ഒപ്പിടുന്ന പാക്കിസ്ഥാൻ ലഫ്.ജനറൽ ..കെ നിയാസി. ഇന്ത്യയുടെ ലഫ്റ്റനന്റ് ജനറൽ അറോറ സമീപം.
എന്നാൽ ഇന്ദിര തൽക്കാലം മന്ത്രിസഭയെ ഗൗനിച്ചില്ല, സമയമെടുത്തു സൈന്യത്തെ സജ്ജമാക്കാൻ ഷായ്ക്കു സ്വാതന്ത്ര്യം നൽകി. സോവിയറ്റ് യൂണിയനുമായി നിലനിന്നിരുന്ന പഴയ സൗഹൃദക്കരാർ പുതുക്കി സുരക്ഷാ കരാറാക്കി. കിഴക്കൻ ബംഗാളിലെ വെള്ളക്കെട്ടു തരണം ചെയ്യുന്ന കവചിത വാഹനങ്ങൾ സൈന്യത്തിനു വാങ്ങി നൽകി. പുതിയ ആയുധങ്ങൾ സംഭരിച്ചു. എന്നാൽ രാജ്യാന്തര തലത്തിലെ പൊതുജനാഭിപ്രായം ഇന്ത്യയ്ക്ക് അനുകൂലമാക്കണമായിരുന്നു. ഇതിനായി വിദേശയാത്രകൾ നടത്തി, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. യുദ്ധം ബംഗാളികളുടേതാണ്, ഇന്ത്യയുടെ അട്ടിമറിയല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്താൻ, ‘മുക്തിബാഹിനിഎന്ന കിഴക്കൻ ബംഗാളികളുടെ ഗറിലാസൈന്യം രൂപീകരിച്ചു.ലേയിലെ സൈനിക ക്യാംപ് സന്ദർശിച്ചപ്പോൾ (1980 ജൂൺ 22)
മഞ്ഞുകാലത്തുള്ള സൈനികനീക്കത്തിന്റെ ഗുണങ്ങൾ നടത്തിയാൽ സൈനികനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാലയളവിൽ ഹിമാലയത്തിലെ അതിശൈത്യം മറികടന്ന് ചൈനീസ്പട എത്താൻ സാധ്യതയില്ല .എങ്കിലും പ്രധാനമന്ത്രി മോസ്കോയെ ആശങ്ക അറിയിച്ചു. ചൈന പ്രശ്നമുണ്ടാക്കിയാൽ സൈനിക ഇടപെടൽ നടത്താമെന്നു സോവിയറ്റ് യൂണിയൻ ഇന്ദിരയ്ക്ക് ഉറപ്പുനൽകി.
നിശബ്ദമായ നയതന്ത്രം, വൻശക്തികളുടെ രാഷ്ട്രീയനീക്കങ്ങളെപ്പോലും ഇന്ത്യൻ താൽപര്യത്തിന് ഉപയോഗിക്കാനുള്ള ബുദ്ധി. സൈന്യത്തിലെയും നയതന്ത്രത്തിലെയും പ്രതിഭാശാലികളെ കണ്ടെത്താനുള്ള കഴിവ്. അവർക്ക് സ്വാതന്ത്യം നൽകാനുള്ള മനസ്ഇതെല്ലാമായിരുന്നു ഇന്ദിരാഗാന്ധി.
അധികാരമോഹം, ഏകാധിപത്യ പ്രവണത തുടങ്ങിയ കുറ്റങ്ങൾ ഇന്ദിരയിൽ ചാർത്തുന്നവർ പോലും രാജ്യസുരക്ഷയ്ക്കു വേണ്ടിയുള്ള അവരുടെ പ്രയത്നങ്ങളെ മാനിച്ചിട്ടുണ്ട്. 1971ലെ യുദ്ധവിജയകാലത്തു പ്രതിപക്ഷത്തിരുന്ന അടൽ ബിഹാരി വാജ്പേയി അവരെ അഭിനന്ദിച്ചു
ഫിറോസ് ഗാന്ധിയുമായുള്ള വിവാഹവേളയിൽ ഇന്ദിര. സമീപം നെഹ്റു
1971ലെ യുദ്ധത്തിൽ ഹാജിപീർ മലനിര പിടിച്ചെടുക്കാൻ അവർ സൈന്യത്തിനു നിർദേശം നൽകി. ഇന്നും പാക്ക് സൈന്യത്തിനു കശ്മീരിൽ കാര്യമായ കാലാൾപ്പടയാക്രമണം നടത്താനാവാത്തത് മലനിര ഇന്ത്യയുടെ കൈവശമായതുകൊണ്ടാണ്.
1965ലെയും 1971ലെയും യുദ്ധങ്ങളിൽ ഇന്ത്യൻ ടാങ്ക്വ്യൂഹങ്ങൾ പാക്ക് പഞ്ചാബിലേക്കു ദ്രുതഗതിയിൽ ആക്രമിച്ചുകയറുന്നതു ശ്രദ്ധിച്ച ഇന്ദിര മറ്റൊന്നുകൂടി മനസ്സിലാക്കി. അതേവേഗത്തിൽ പാക്ക് ടാങ്കുകൾക്കു സിന്ധിൽനിന്ന് രാജസ്ഥാനിലേക്കു കയറിവരാൻ സാധിച്ചേക്കും. തലങ്ങും വിലങ്ങും നദികളും ജലസേചനകനാലുകളുമുള്ള പഞ്ചാബിൽ ഇതു സാധ്യമായെന്നു വരില്ല. അങ്ങനെ രാജ്യസുരക്ഷകൂടി ഉദ്ദേശിച്ച് സൈനികോപദേശം ചെവിക്കൊണ്ടാണ്രാജസ്ഥാൻ കനാൽഎന്ന ജലസേചനശൃംഖല നിർമിക്കാൻ അവർ അനുമതി നൽകിയത്. ഇന്നതിനെ ഇന്ദിരാഗാന്ധി കനാൽ എന്നു വിളിക്കുന്നു.
1971ലെ യുദ്ധം കഴിഞ്ഞയുടൻ ഇന്ത്യയെ അണുശക്തിയാക്കാനായിരുന്നു അവരുടെ തീരുമാനം. ആണവനിർവ്യാപനവുമായി പാശ്ചാത്യശക്തികളെത്തും മുൻപ് 1974 ഇന്ത്യ ആണവപരീക്ഷണം നടത്തി. പിന്നാലെ നിർവ്യാപനക്കരാറിനു സമ്മർദ്ദം ചെലുത്തിയവരോട് അവർ പറഞ്ഞു: ‘‘നിങ്ങളോടൊപ്പം അണ്വായുധശക്തിയായി ഇന്ത്യയെ അംഗീകരിച്ചാൽ ഇന്ത്യ കരാറിൽ ഒപ്പിടാം.’’ അതിനവർ തയാറായില്ല. ഇന്നും നിർവ്യാപനകരാറിൽ ഒപ്പിടാതെ ഇന്ത്യ  നിൽക്കുന്നു.ഇന്ദിരയുടെ നയതന്ത്രവിജയങ്ങളില് സവിശേഷസ്ഥാനം അര്ഹിക്കുന്നതാണു സിക്കിമിനെ ഇന്ത്യയില് ലയിപ്പിച്ചത്. 1970കളിൽ ചൈനയുമായി അടുത്ത ബന്ധം പുലര്ത്തിയ അമേരിക്ക അന്നു പ്രത്യേക രാജ്യമായി നിന്ന സിക്കിമിലെ കൊട്ടാരരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങി. ഇന്ദിരയെ ഒരുപാട് അസ്വസ്ഥയാക്കിയ നീക്കമായിരുന്നു ഇത്. സിക്കിമിലെ റാണിയായി എത്തിയ അമേരിക്കൻ വനിതയിലൂടെയായിരുന്നു യുഎസ് നീക്കങ്ങൾ.

ഇന്ദിരയും നെഹ്റുവും
സുഭാഷ് ചന്ദ്ര ബോസിനൊപ്പം ഹരിപുരയി
സിക്കിം ചൈനയുടെയോ അമേരിക്കയുടെയോ ചൊൽപ്പടിയിലാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ഇന്ദിര അവിടത്തെ ജനാധിപത്യപ്രസ്ഥാനത്തിനു രഹസ്യസഹായം നൽകാൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് അനുമതി നൽകി. രാജവാഴ്ച അവസാനിപ്പിച്ച് സിക്കിം ഇന്ത്യയിൽ ലയിക്കണമെന്ന് സിക്കിം ജനസഭയെക്കൊണ്ടു പ്രമേയം പാസാക്കിപ്പിക്കാൻ അവർക്കു സാധിച്ചു. രായ്ക്കുരാമാനം സിക്കിം ഇന്ത്യയുടെ ഭാഗമായി. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ ഭൂമിയുടെ വിസ്തൃതി അതോടെ വർധിച്ചു. ചൈന മിന്നലാക്രമണം നടത്തിയാൽ മേഖലയിൽ തടയാമെന്നായി.
ആഭ്യന്തരസുരക്ഷയുടെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ രാഷട്രീയജീവിതത്തിലെ തീരാക്കളങ്കമായി. അതിന്റെ പേരിൽ തിരഞ്ഞെടുപ്പു പരാജയവും നേരിട്ടു. പിന്നീട് 1979–80 തിരിച്ചെത്തിയ ഇന്ദിരയുടെ ശ്രദ്ധ വീണ്ടും രാജ്യസുരക്ഷയിലായി; പ്രത്യേകിച്ച് ചൈനീസ് അതിർത്തിയിൽ! അധികം അറിയപ്പെടാത്ത ഓപ്പറേഷൻ ഫാൽക്കൺ ഇക്കാലത്താണു തുടങ്ങിയത്.വളരെ ധീരമായ ഒരു നടപടിയായിരുന്നു ഫാല്ക്കണ്.
1962നു ശേഷം, ചൈനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ അതിർത്തിയിൽ നിർമാണങ്ങള് നടത്തരുതെന്നായിരുന്നു ഇന്ത്യയുടെ നയം. ചൈനയോടുള്ള പേടി അവസാനിപ്പിക്കണമെന്നുള്ള തീരുമാനവുമായി  ഇന്ദിര സേനാമേധാവി ജനറൽ കൃഷ്ണറാവുമായി ചർച്ചചെയ്തു. ചൈനീസ് അതിർത്തിയിൽ സൈനികനിർമാണനടപടികൾക്കു കൃഷ്ണറാവു തയാറായി. ചൈന തടസമുയർത്തിയാൽ നേരിടാനുള്ള സൈനികവിന്യാസവും ഒരുക്കിയിരുന്നു. ഇതിനപ്പുറം നയതന്ത്രതലത്തില് ചൈനയുമായി ഇടപെടണമെന്ന് ഇരുവരും തീരുമാനിച്ചു.
1980 മേയിൽ ബൽഗ്രേഡിൽ യുഗോസ്ലാവ് നേതാവ് മാർഷൽ ടിറ്റോയുടെ മരണാനന്തരചടങ്ങിൽ കിട്ടിയ അവസരം ഇന്ദിര ഉപയോഗിച്ചു. ചൈനീസ് പ്രധാനമന്ത്രി ഹുവാ കുവോ ഫെങ്ങുമായി അവിടെ അവർ രഹസ്യകൂടിക്കാഴ്ച നടത്തി. താൽക്കാലിക തെറ്റിധാരണകൾ പറഞ്ഞുതീർക്കാൻ മന്ത്രിതലത്തിൽ ഒരു വാർഷികചർച്ച നടത്താൻ തീരുമാനമായി. ഇന്ത്യൻ സൈനികനേതൃത്വത്തിലും നയതന്ത്രജ്ഞർക്കിടയിലും നിലനിന്നിരുന്ന ചൈനപ്പേടി മാറ്റിയത് ഇന്ദിരകൃഷ്ണറാവുമാരുടെ നടപടികളാണെന്നാണു പറയപ്പെടുന്നത്.ലോകരാഷ്ടീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കാണാനുള്ള ദീർഘദൃഷ്ടിയും കൂർമബുദ്ധിയുമാണ് ഇന്ദിരയെ രാജ്യാന്തരതലത്തിൽ നേതാവാക്കിയത്. 1970കളിൽ സോഷ്യലിസ്റ്റ് ചേരിയുടെ ഉറ്റചങ്ങാതിയായിരുന്ന അവർ 1980 അധികാരത്തിൽ വന്നപ്പോൾ ചില മാറ്റിച്ചവിട്ടലുകൾ നടത്തി. ബ്രിട്ടനിൽനിന്നു ജഗ്വാർ ബോംബർ വിമാനങ്ങൾ വാങ്ങിയത് ഒരു ഉദാഹരണം. സോവിയറ്റ് യൂണിയനുമായുള്ള ചങ്ങാത്തം നിലനിർത്തിക്കൊണ്ടുതന്നെ പാശ്ചാത്യലോകത്ത് സുഹൃത്തുക്കളെ അക്കാലത്ത് അവർ തേടിപ്പിടിച്ചു. അമേരിക്ക സന്ദർശിച്ചതും പ്രസിഡന്റ് റോണൾഡ് റെയ്ഗനുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുമായും കൂടിക്കാഴ്ചകള് നടത്തിയതുമെല്ലാം ഇങ്ങനെയാണ്.
1979ലെ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ ഇടപെടൽ ഇന്ദിരയ്ക്ക് ഒട്ടും രസിച്ചില്ല. സമയത്ത് അവർ അധികാരത്തിലില്ലാതിരുന്നതിനാൽ പരസ്യപ്രസ്താവനകളൊന്നും വേണ്ടിവന്നില്ല. പക്ഷേ, പിന്നീട് സോവിയറ്റ് നേതാവ് ബ്രഷ്നേവുമായുള്ള കൂടിക്കാഴ്ചയിൽ അവർ വെട്ടിത്തുറന്നു പറഞ്ഞു: ‘‘നിങ്ങൾ നിങ്ങളുടെ ശീതയുദ്ധം ഞങ്ങൾ ദക്ഷിണേഷ്യക്കാരുടെ പടിവാതിലിൽ വരെ കൊണ്ടുവന്നു.’’

ഇന്ദിര യുഎസ് വൈസ് പ്രസിഡന്റ് റിച്ചർഡ് നിക്സനും
ഭാര്യ പാറ്റ് നിക്സനും ജവാഹർലാൽ നെഹ്റുവിനുമൊപ്പം
അഫ്ഗാൻ പ്രശ്നത്തിലും ഇന്ദിരയുടെ ആശങ്ക ഇന്ത്യയുടെ സുരക്ഷയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് പടയോട് പൊരുതാൻ അമേരിക്ക പാക്കിസ്ഥാന് ആയുധങ്ങൾ നൽകി. 1971 തകർന്നടിഞ്ഞ പാക്കിസ്ഥാൻ അതോടെ ഉണർന്നെഴുന്നേറ്റു. അഫ്ഗാൻ ഇടപെടലിനിടയിലും പാകിസ്ഥാന് സിയാച്ചിൻ മലമുകളിൽ നോട്ടമുണ്ടെന്നു ചില പർവതാരോഹകചാനലുകളിലൂടെ അറിഞ്ഞ ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിയെ വിവരമറിയിച്ചു. ഇന്ത്യ ആക്രമണകാരിയായി ചിത്രീകരിക്കപ്പെടാമെന്ന ബോധ്യത്തോടെതന്നെ രായ്ക്കുരാമാനം ഒരു ബ്രിഗേഡ് സൈന്യത്തെ സിയാച്ചിനുമേലുള്ള സാൾടോറോ മലമുകളിലേക്ക് അയയ്ക്കാൻ അവർ അനുമതി നൽകി. അന്നത് അവർ ചെയ്തില്ലായിരുന്നെങ്കിൽ ഇന്നും സിയാച്ചിൻ പാക്ക് നിയന്തണത്തിലാകുമായിരുന്നു.
വിദേശായുധം ഉപയോഗിച്ചു സൈനികശക്തിയാകാനാവില്ലെന്ന് ഇന്ദിരയ്ക്ക് എന്നും ബോധ്യമുണ്ടായിരുന്നു. കാലയളവിലാണ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, മിസൈൽ പദ്ധതി, അതീവരഹസ്യമായ ആണവമുങ്ങിക്കപ്പൽ പദ്ധതി, തുടങ്ങി ഒട്ടേറെ ആയുധവികസന പദ്ധതികൾക്ക് അവർ തുടക്കമിട്ടത്. അവയിൽ മിസൈൽ പദ്ധതിയും ആണവമുങ്ങിക്കപ്പൽ പദ്ധതിയും വൻവിജയമായി.

രാജ്യത്തിന്റെ വികസനം ശാസ്ത്രസാങ്കേതിക വിദ്യയിലൂടെയാണെന്ന് ഇന്ദിരയ്ക്കു നല്ല തിരിച്ചറിവുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ഇലക്ട്രോണിക്സ് കമ്മിഷൻ രൂപീകരിക്കുന്നത്. ദക്ഷിണധ്രുവത്തിലെ സാധ്യതകള് മനസ്സിലാക്കി അന്റാർടിക് മിഷൻ ആരംഭിച്ചു. ഒപ്പം ബഹിരാകാശമേഖലയിലും മാറ്റങ്ങള്ക്കു തുടക്കമിട്ടു. ഇതിന്റെ ആദ്യപടിയായി  ബഹിരാകാശവകുപ്പ്, ആണവോർജ വകുപ്പിൽനിന്ന് അടർത്തിമാറ്റി സതീഷ് ധവാനെ അതിന്റെ തലവനാക്കി. എസ്എസ്എൽവി റോക്കറ്റുകൾ വിജയമായതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എപിജെ അബ്ദുൽ കലാം, . ശിവതാണുപിള്ള തുടങ്ങിയ  യുവ എൻജിനീയർമാരെ അടർത്തിയെടുത്ത് പ്രതിരോധഗവേഷണത്തിൽ കൊണ്ടുവന്ന് ഗൈഡഡ് മിസൈൽ വികസനപദ്ധതിക്കു രൂപം നൽകി. പദ്ധതിയിൽ നിന്നാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായ അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകൾ രൂപംകൊണ്ടത്.അണ്വായുധം വഹിക്കാനുള്ള ശേഷി വര്ധിപ്പിക്കുന്നതിനായി ബാലിസ്റ്റിക് മിസൈലുകൾ, അരിഹന്ത് അന്തർവാഹിനി എന്നിവയും നിര്മിച്ചു.ഏഷ്യയിലെ പ്രബലശക്തിയായി ഇന്ത്യ ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആണവ, മിസൈൽ ഏയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളിലെല്ലാം രാജ്യം വളർന്നിരിക്കുന്നു. നേട്ടങ്ങൾക്ക് അടിത്തറയിട്ടത് ഇന്ദിരയുടെ പ്രവർത്തനങ്ങളാണെന്നു നിസ്സംശയം പറയാം.

1984 ഒക്ടോബര് 31 ന് രാവിലെ ഇന്ദിരാഗാന്ധി ഡല്ഹിയില് സഫ്ദര്ജങ് റോഡിലെ ഒന്നാം നമ്പര് വസതിയില്നിന്ന് തൊട്ടടുത്തുള്ള അക്ബര് റോഡിലെ ഒന്നാം നമ്പര് വസതിയിലേക്ക് നടക്കാനിറങ്ങിയതിന്റെ പ്രധാനകാരണം ബ്രിട്ടീഷ് നാടകകൃത്ത് പീറ്റര് ഉസ്തിനോവിന്റെ ടെലിവിഷന് സംഘവുമായുള്ള അഭിമുഖമായിരുന്നു. അക്ബര്റോഡിലെ ഒന്നാം നമ്പര് മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അവിടെയുള്ള വിശാലമായ പുല്ത്തകിടിയില് കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള് ഒരുക്കി പീറ്റര് ഇന്ദിരയെ കാത്തിരുന്നു.ഓപ്പറേഷന് ബ്ലൂസ്റ്റാറും ഖലിസ്താന് തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയര്ത്തിയിരുന്നു അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളില് ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ ദിവസങ്ങളില് ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അന്ന് ടെലിവിഷന് ഇന്റര്വ്യൂവിന് പോവുകയായിരുന്നതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. വീട്ടിനുള്ളില്നിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇന്സ്പെക്ടര് ബിയാന്ത്സിങ്
നില്പ്പുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോള്വറില്നിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേര്ക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോള് സത്വന്ത് സിങ് എന്ന കോണ്സ്റ്റബിള് തന്റെ സ്റ്റെണ്ഗണ്ണില്നിന്ന് ഇന്ദിരയുടെ നേര്ക്ക് വെടിയുണ്ടകള് തുരുതുരാ ഉതിര്ത്തു.
ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേള് കൈകള് ഉയര്ത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാന് ചെയ്യേണ്ടത് ഞാന് ചെയ്തു. ഇനി നിങ്ങള്ക്ക് ചെയ്യേണ്ടത് നിങ്ങള്ക്ക് ചെയ്യാം.' അമൃത്സറിലെ സുവര്ണക്ഷേത്രത്തില് ഇന്ത്യന് പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്. ഏകദേശം 78 മീറ്ററുകള് മാത്രം അപ്പുറത്തുണ്ടായിരുന്ന പീറ്റര് ഉസ്തീനോവ് വെടിയൊച്ച കൃത്യമായി കേട്ടു.

1917 നവംബര് 19 നു തുടങ്ങിയ ജീവിതമാണ് 67 വര്ഷങ്ങള്ക്കു ശേഷം സഫ്ദര്ജങ് റോഡിലെ ഒന്നാം നമ്പര് വസതിയില് അവസാനിച്ചത്. ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല് നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാല്, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല് അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും.
വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം. അധികാരത്തിന്റെ ആസക്തികള്ക്കടിപ്പെടുകയും എന്നാല്, പലപ്പോഴും തീര്ത്തും ഏകാന്തമായ ദുഃഖത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ഇന്ദിരയുടെ വൈവിധ്യമാര്ന്ന ജീവിതത്തിലൂടെയുള്ള യാത്രയാണ് ഇന്ദര് മല്ഹോത്ര യുടെ 'ഇന്ദിരാഗാന്ധി: പേഴ്സ്സണല് ആന്ഡ് പൊളിറ്റിക്കല് ബയോഗ്രഫി' എന്ന ഗ്രന്ഥം. ദീര്ഘകാലം സ്റ്റേറ്റ്സ്മാനിലും ടൈംസ് ഒഫ് ഇന്ത്യയിലും പത്രപ്രവര്ത്തകനായിരുന്ന ഇന്ദറിന് ഇന്ദിരയുമായും നെഹ്രു കുടുംബത്തിലെ മറ്റ് അംഗങ്ങളുമായും അടുത്ത പരിചയമുണ്ടായിരുന്നു.
1960-കളുടെ മധ്യത്തിലാണ് ഇന്ദറിനെ ഫിറോസ് ഗാന്ധി ഇന്ദിരയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്നുതുടങ്ങിയ സുഹൃദ്ബന്ധം അടിയന്തരാവസ്ഥക്കാലമൊഴിച്ചാല് ഇന്ദിരയുടെ അവസാനനാളുകള് വരെ തുടര്ന്നുവെന്ന് ഇന്ദര് മല്ഹോത്ര തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില് പറയുന്നുണ്ട്. ഇന്ദിരയുടെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ഗ്രന്ഥം എന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോണ് കെന്നത്ത് ഗാല്ബ്രിയത്ത് ഇന്ദര് മല്ഹോത്രയുടെ രചനയെക്കുറിച്ച് പറഞ്ഞത്. ഒരിന്ത്യക്കാരനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതില് ഏറ്റവും സുന്ദര മായ ഗ്രന്ഥങ്ങളില് ഒന്നെന്ന് സണ്ഡെയും പുകഴ്ത്തിയത് വെറുതെയല്ലെന്ന് ഇന്ദറിന്റെ പുസ്തകത്തിലൂടെ കടന്നുപോവുമ്പോള് നമ്മളറിയുന്നുണ്ട്. 1989-ല് ആദ്യം പുറത്തുവന്ന ഗ്രന്ഥം പുതിയ അധ്യായ ങ്ങള് കൂട്ടിച്ചേര്ത്താണ് ഇപ്പോള് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നെഹ്രുവിന്റെയും കമലയുടെയും മകള്
ജവാഹര്ലാല് നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്ന് വി ലയിരുത്തപ്പെടുന്നുണ്ട്. നിരീക്ഷണം, മല്ഹോത്ര നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ദിരയുടെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നതില് നിര്ണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണെന്ന് മല്ഹോത്ര വ്യക്തമാക്കുന്നു. അലഹബാദിലെ ആനന്ദഭവനില് മോത്തിലാലായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്.
നെഹ്റുവിന് പെണ്കുട്ടിയാണ് പിറന്നതെന്നറിഞ്ഞ് സങ്കടപ്പെട്ട ഭാര്യ സ്വരൂപറാണിയോട് ഇവള് ആണ്കുട്ടികളേക്കാള് മിടുക്കിയാവും. എന്നാണ് മോത്തിലാല് പറഞ്ഞത്. തന്റെ അമ്മയായ ഇന്ദ്രാണിയുടെ ഓര് മയ്ക്കായാണ് മോത്തിലാല് പേരക്കിടാവിന് ഇന്ദിര എന്ന് പേരിട്ടത്. ആരോടും എപ്പോള് വേണമെങ്കിലും ദേഷ്യപ്പെടുമായിരുന്ന മോത്തിലാല് പക്ഷേ, ഇന്ദിരയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന് സദാസന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇന്ദിര വളര്ന്നത്. തിരിച്ചടി കിട്ടിയാല് അതിനെ മറികടക്കുകയെന്നുള്ളതാണ് ഇന്ദിരയുടെ സ്വഭാവം. മക്കള് രാജീവും സഞ്ജയും ഇംഗ്ലണ്ടിലാണ് പഠിച്ചിരുന്നതെന്ന തിനാല് ഇംഗ്ലണ്ടില് സ്ഥിരതാമസമാക്കാന് ഒരുഘട്ടത്തില് ഇന്ദിര ആലോചിച്ചിരുന്നു. പക്ഷേ, കോണ്ഗ്രസ്സില് തന്നെ ഒതുക്കാന് ശ്രമംനടക്കുന്നുണ്ടെന്ന അറിവാണ് ഇന്ദിരയെ തീരുമാനം മാറ്റാന് പ്രേരിപ്പിച്ചതെന്ന് ഇന്ദര് എഴുതുന്നുണ്ട്.
തളര്ത്താന് ശ്രമിക്കുന്നവര്ക്കെതിരെ തളരാതെ പോരാടുകയെന്ന സ്വഭാവസവിശേഷത ഇന്ദിരയ്ക്കുണ്ടായത് അമ്മ കമല നേരിട്ട ദുരനുഭവങ്ങളില് നിന്നായിരുന്നു. കമലയുടെയും നെഹറുവിന്റെയും വിവാഹം വീട്ടുകാര് ആലോചിച്ചുറപ്പിച്ചതായിരുന്നു. സമ്പത്തിലും പ്രൗഢിയിലും കമലയുടെ വിട്ടുകാര് നെഹ്റുവിനൊപ്പ മായിരുന്നെങ്കിലും പടിഞ്ഞാറന് വിദ്യാഭ്യാസം കമലയ്ക്ക് കുറവായിരുന്നു. എല്ലാ അര്ഥത്തിലും ഒരു നാടന് പെണ്ണായിരുന്ന കലയെ നെഹ്രുവിന്റെ അമ്മ സ്വരൂപറാണിയും നെഹ്രുവിന്റെ സഹോദരിമാരായ കൃഷ്ണയും വിജയലക്ഷ്മിയും തീരെ ഗൗനിച്ചിരുന്നില്ല.
കമലയെ അപമാനിക്കുന്നതില് വിജയലക്ഷ്മി പണ്ഡിറ്റ് അത്യുത്സാഹം കാണിച്ചിരുന്നതായാണ് ആരോപ ണമുള്ളത്. തന്റെ അമ്മയെ അപമാനിക്കുന്നതിനെതിരെയായിരുന്നു ആദ്യകാലങ്ങളില് ഇന്ദിരയുടെ പോരാട്ടം എന്ന് മല്ഹോത്ര എഴുതുന്നുണ്ട്. വിജയലക്ഷ്മി പണ്ഡിറ്റും ഇന്ദിരയുമായുള്ള നിതാന്ത വഴക്കുകളുടെ ഉറവിടവും ഇവിടെയാണ്. അമ്മയും മകളുമായുള്ള ബന്ധം തീവ്രവും തീക്ഷ്ണവുമായിരുന്നു. ക്ഷയരോഗത്തിന് ചികിത്സയ്ക്കായി കമല സ്വിറ്റ്സര്ലന്ഡിലേക്ക് പോയപ്പോള് ഇന്ദിരയാണ് കൂടെയുണ്ടായിരുന്നത്. രണ്ടാം വിദേശയാത്രയില് സ്വിറ്റ്സര്ലന്ഡിലെ ലൊസെയ്നില്വെച്ച് കമല മരിക്കുമ്പോഴും ഇന്ദിര ഒപ്പമുണ്ടായിരുന്നു. 1936 ഫെബ്രുവരിയില് കമല മരിക്കുമ്പോള് ഇന്ദിരയ്ക്ക് 19 വയസ്സായിരുന്നു.

കലയുടെ മരണശേഷം നെഹ്റുവാണ് ഇന്ദിരയെ ഇംഗ്ലണ്ടില് പഠിക്കാനയച്ചത്. അമേരിക്കയായിരുന്നു ആദ്യം നെഹ്റുവിന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ഇന്ദിര തിരഞ്ഞെടുത്തത് ലണ്ടനാണ്. അവിടെ ലണ്ടന് സ്കൂള് ഓഫ് ഇക്കണോമിക്സില് ഫിറോസ് ഗാന്ധിയെന്ന ചെറുപ്പക്കാരന് പഠിക്കുന്നുണ്ടെന്നതായിരുന്നു കാരണം. ഫിറോസ് അലഹബാദില് നെഹ്രു കുടുംബത്തിലെ പതിവുകാരനായിരുന്നു. കമല നെഹ്റു അസുഖബാധിതയായപ്പോള് ഫിറോസ് എപ്പോഴും അവരെ ശുശ്രുഷിക്കാനുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ദിരയും ഫിറോസും പരിചയത്തിലാവുന്നത. പഠനം പൂര്ത്തിയാക്കാതെ ഇന്ദിര ലണ്ടനില് നിന്ന് നാട്ടിലേക്ക് തിരിച്ചപ്പോള് കപ്പലില് കൂടെ ഫിറോസുമുണ്ടായിരുന്നു.
ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹത്തിന് നെഹ്റു ആദ്യം അനുകൂലമായിരുന്നില്ല. പ്രായോഗിക ജീവിതത്തില് ഇവര്ക്കിടയില് ഉയര്ന്നു വന്നേക്കാവുന്ന വൈഷമ്യങ്ങളെ കുറിച്ച് നെഹ്റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ ഇന്ദിരയ്ക്ക് ഫിറോസിനെ അത്രകണ്ട് ഇഷ്ടമാണെന്ന് കണ്ടപ്പോള് നെഹ്റു ഇന്ദിരയ്ക്കൊപ്പം നിന്നു.
പക്ഷെ ഒരു പാഴ്സി യുവാവുമായുള്ള വിവാഹം കശ്മീരി ബ്രാഹ്മണരായ നെഹ്റു കുടുംബത്തിന് അഭികാമ്യമായിരുന്നില്ല. കുടുംബത്തില്നിന്നുള്ള എതിര്പ്പ് കടുത്തപ്പോള് നെഹ്റുവാണ് മകളുടെ തുണയ്ക്കെത്തിയത്. 1942 മാര്ച്ച് 26നായിരുന്നു ഇന്ദിരയുടെയും ഫിറോസിന്റെയും വിവാഹം. കൈ കൊണ്ട് തുന്നിയ പിങ്ക് നിറത്തിലുള്ള കോട്ടന് സാരിയായിരുന്നു വധുവിന്റെ വേഷം. തന്റെ ജയില്വാസത്തിനിടെ നെഹ്റു തന്നെ തുന്നിയെടുത്ത നൂലാണ് ഇതിനുപയോഗിച്ചത്. അമ്മയുടെ ആഭരണങ്ങള് പെട്ടിയിലുണ്ടായിരുന്നെങ്കിലും ഇന്ദിര ഒരാഭരണവും ധരിച്ചിട്ടില്ല.

ഹണിമൂണ് കശ്മീരിലെ മലനിരകളിലായിരുന്നു. മലകളും താഴ്വരകളും ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. തന്റെ ചിതാഭസ്മം ഹിമാലയസാനുക്കളില് വിതറണമെന്ന ആഗ്രഹം ഇന്ദിര എഴുതിവെച്ചതും ഇതുകൊണ്ടായിരുന്നു. രണ്ടുകൊല്ലത്തിനുശേഷമായിരുന്നു രാജീവിന്റെ പിറവി. ഒരു ടോസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജിവിനെ പ്രസവിച്ചതെന്നും വേദന, ഒട്ടുമില്ലാത്ത പ്രസവമായിരുന്നു അതെന്നും ഇന്ദിരതന്നെ പറഞ്ഞിട്ടുണ്ട്. ഇതേസമയം സഞ്ജയിന്റെ പ്രസവം അതീവ വേദനാജനകമായിരുന്നെന്നും ഇന്ദിര വ്യക്തമാക്കിയിട്ടുണ്ട്.
ഫിറോസുമായി ഇന്ദര് മല്ഹോത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫിറോസ്-ഇന്ദിര ബന്ധത്തിലെ താളപ്പിഴകള് മല്ഹോത്ര വളെര അടുത്തുനിന്നാണ് കണ്ടത്. നെഹ്റുവും ഇന്ദിരയും തന്നെ അവഗണിക്കുകയാണെന്നത് ഫിറോ സിനെ മാനസികമായി തളര്ത്തിയി രുന്നു. നെഹ്റു പ്രധാനമന്ത്രിയായതി നുശേഷം ഇന്ദിര കൂടുതല് സമയവും അച്ഛനെ സഹായിക്കാനായി കൂടെയു ണ്ടായിരുന്നു

1959-ല് കേരളത്തിലെ ആദ്യ കമ്മ്യൂണി സ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന് നെഹ്രു വിന്മേല് സമ്മര്ദം ചെലുത്തിയത് ഇന്ദിരയായിരുന്നു. കോണ്ഗ്രസ്സിനു ള്ളിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ഇതില് ഇന്ദിരയ്ക്കുണ്ടാ യിരുന്നു. എന്നാല്, ലണ്ടന് ജീവിത കാലം മുതല് കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഫിറോസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിനെ ശക്തമായി എതിര്ത്തു. ഇന്ദിരയുടെയും ഫിറോസിന്റെയും കോമണ് ഫ്രണ്ടായിരുന്ന  കൃഷ്ണമേനോനും ഇക്കാര്യത്തില് ഇന്ദിരയുടെ എതിര്ഭാഗത്തായിരുന്നു. പക്ഷേ, ഇന്ദിര തന്റെ അജന്ഡയുമായി മുന്നോട്ടുപോയി. എം എസ് മന്ത്രിസഭയെ കേന്ദ്രസര്ക്കാര് പിരിച്ചുവിടുകയും ചെയ്തു.
ഇന്ദിരയുടെ നടപടി ഫിറോസിനെ വല്ലാതെ വേദനിപ്പിച്ചതായി മല്ഹോത്ര എഴുതുന്നുണ്ട്. പാര്ലമെന്റില് ഒന്നിനുപിറകെ ഒന്നായി പല കുംഭകോണങ്ങളും പുറത്തുകൊണ്ടുവന്ന മിടുക്കനായ പാര്ലമെന്ററിയനായിരുന്നു ഫിറോസ്. പക്ഷേ, ഇന്ദിരയുമായുള്ള ബന്ധം തകര്ന്നതോടെ ഫിറോസ്
മദ്യപാനത്തിലേക്കും പുകവലിയിലേക്കും നീങ്ങി.
ഒരിക്കല് മല്ഹോത്രക്കെഴുതിയ കത്തില് താന് പ്രധാനമന്ത്രി നെഹ്റുവിന്റെ വീട്ടിലേക്കുള്ള യാത്ര അവസാനിപ്പിച്ചതായി എഴുതി, കത്തില് ഫിറോസ് ഇന്ദിരയെ വിശേഷിപ്പിച്ചത് ശ്രീമതി ഇന്ദിര എന്നായിരുന്നു. 1960 സെപ്തംബറില് ഹൃദ്രോഗംമൂലം ഫിറോസ് മരിക്കുമ്പോള്  കേരളത്തില്നിന്ന് ഡല്ഹിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു ഇന്ദിര.
48-ാമത്തെ വയസ്സില് ഫിറോസിന്റെ മരണം ഇന്ദിരയെ വല്ലാതെ ഉലച്ചു കളഞ്ഞു. മകന് സഞ്ജയ് കൊല്ലപ്പെടുന്നതിന് ഒരു വര്ഷം മുമ്പ് ഒരു കൂടിക്കാഴ്ചയില് ഇന്ദിര പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ മരണം ഫിറോസിന്റേതായിരുന്നുവെന്നാണ്.

1966 ജനുവരി 24-ന് ലാല്ബഹാദുര് ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന് ഇന്ദിരയ്ക്ക് സാധിച്ചത് കോണ്ഗ്രസ്സിനുള്ളില് സിന്ഡിക്കേറ്റ് എന്നറിയപ്പെട്ട സംഘത്തിന്റെ പിന്തുണകൊണ്ടാണ്. നിജലിംഗപ്പയും അതുല്യഘോഷും എസ്.കെ. പാട്ടിലും അടങ്ങിയ സംഘത്തിന്റെ തലവന് പ്രസിഡന്റ് കാമരാജായിരുന്നു. എസ്.കെ. പാട്ടിലിന്റെ നിര്ദേശം കാമരാജ് തന്നെ പ്രധാനമന്ത്രിയാവണമെന്നായി രുന്നു. എന്നാല്, ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താന് പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് പറഞ്ഞു. മൊറാര്ജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാനായാണ് കാമരാജും കൂട്ടരും ഇന്ദിരയെ പിന്തുണച്ചത്.
ഇന്ദിര തങ്ങളുടെ നിയന്ത്രണ ത്തില് തുടരുമെന്ന കണക്കുകൂട്ടലും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പൊട്ടിക്കാളി എന്ന അര്ഥത്തില് ഗൂംഗി ഗുഡിയ എന്ന് ഇന്ദിരയെ പരിഹസിച്ചത് റാം മനോഹര് ലോഹ്യയാണ്. നെഹ്റുവിന്റെ നിഴലില് വളര്ന്ന് കുടുംബാധിപത്യത്തിന്റെ തുണയില് പ്രധാനമന്ത്രിയായ ഇന്ദിര വന്പരാജയമാവും. എന്നതായിരുന്നു പൊതുവെയുള്ള ധാരണ. ഇന്ദിരയുടെ ലൈബ്രറിയിലെ പുസ്തകങ്ങള് പരിശോധിച്ച പ്രശസ്ത കവി ഡോം മൊറെയ്ന്സ് ഒരിക്കല് പറഞ്ഞത് ഇന്ദിരയുടെ ലൈബ്രറിയില് നിരവധി പുസ്തകങ്ങളുണ്ടെന്നും എന്നാല്, പലതിന്റെയും ഉള്ളില് ഒട്ടിച്ചേര്ന്നിരിക്കുന്ന പേജുകള് വേര്പെടുത്തിയിട്ടില്ലെന്നുമാണ്.
ഇന്ദിര പക്ഷേ, പുസ്തകങ്ങള് വായിച്ചിരുന്നുവെന്ന് തന്നെയാണ് മല്ഹോത്ര പറയുന്നത്. ചെറുപ്പത്തില് ജോന് ഓഫ് ആര്ക്കായിരുന്നു ഇന്ദിരയുടെ പ്രചോദനമെങ്കില് മുതിര്ന്നപ്പോള് ഫ്രഞ്ച് പ്രസിഡന്റ് ചാള്സ് ഡീഗോളായിരുന്നു ഇന്ദിരയ്ക്ക് ആരാധനയുണ്ടായിരുന്നവരില് ഒരാള്. ഫ്രഞ്ച് സന്ദര്ശനവേളയില് ഡിഗോളിനോട് സുന്ദരമായ ഫ്രഞ്ചില് തന്നെയാണ് ഇന്ദിര സംസാരിച്ചതും.
തന്റെ സൗന്ദര്യത്തെക്കുറിച്ച് ഇന്ദിര ബോധവത്തിയായിരുന്നു. ഏതാള്ക്കുട്ടത്തിലും ഇന്ദിര വേറിട്ടു നിന്നതില് സൗന്ദര്യത്തിന് വലിയ പങ്കുമുണ്ടായിരുന്നു. തന്റെ മൂക്ക് കുറച്ച് വലുതാണോയെന്ന ചിന്ത ഇന്ദിരയെ ഇടയ്ക്ക് അലട്ടിയിരുന്നു. ഒരിക്കല് ഒരു പൊതുയോഗത്തില്വെച്ച് കല്ലേറുകൊണ്ട് മൂക്കിന് പരിക്കുപറ്റി ആസ്പത്രിയിലായപ്പോള് മൂക്ക് പ്ലാസ്റ്റിക്സ് സര്ജറിയിലൂടെ ചെറുതാക്കാന് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്മാര് വഴങ്ങിയില്ല.
ഇന്ദിര നെഹ്റുവിന്റെ തണലിലാണ് വളര്ന്നത്. പക്ഷെ നെഹ്റുവിന്റെ മരണശേഷം ഇന്ദിരയുടെ യാത്രയത്രയും തനിച്ചായിരുന്നു. 1971-ല് ബംഗ്ലാദേശ് യുദ്ധത്തില് പാകിസ്താനെതിരെ ഇന്ദിരയുടെ നീക്കങ്ങള് ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി, ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര 'ദുര്ഗ'യാവുന്നത്. 'ഒരാള്ക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മര്ദത്തിലാക്കാനാവില്ല' എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം
ടൈം വാരികയോട് പറഞ്ഞത്.
ഇന്ദിര ചെയ്ത മഹാപാപമായിരുന്നു അടിയന്തരാവസ്ഥ എന്ന് മല്ഹോത്ര നിരീക്ഷിക്കുന്നത് വ്യക്തമായ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്ക് സുപ്രീംകോടതിയില് പോകാമായിരുന്നു. പക്ഷേ, ഇന്ത്യന് ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ഇന്ദിര ഒരുങ്ങിയത്. അടിയന്ത രാവസ്ഥയുടെ കറ ഇന്ദിരയുടെ ജീവിതത്തില് വീഴ്ചയ കരിനിഴല് വളരെ വലുതായിരുന്നു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെതന്നെ നിഴലിന്റെ മറയിലായി.
ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കര്ശന നിലപാടുകളും സൈലന്റ്വാലി പോലെ പരിസ്ഥിതി സൗഹാര്ദ നടപടികളുമൊക്കെ തന്നെ അടിയന്തരാവസ്ഥയുടെ കറയില് മുങ്ങിപ്പോയി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന് ജനത ഇന്ദിരയെ തിരസ്കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തില് ഇന്ദിര ഏറ്റവും കൂടുതല് ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത് കറുത്തനാളുകളില് സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗര്ബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുല് ജയ്ക്കറാണ്.
ജനതാ ഭരണത്തിനുശേഷം പക്ഷേ, ഇന്ത്യന് ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബില് ഇന്ദിരയ്ക്ക് ചുവടുകള് പിഴച്ചു. ഓപ്പറേഷന് ബ്ലൂസ്റ്റാര് നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാ ത്തില് അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനില്ക്കുന്ന സുരക്ഷാഭടന്മാരില് സിക്കുകാര് വേണ്ടെന്ന നിര്ദേശം വന്നത് അങ്ങനെയാണ്. നിര്ദേശം നടപ്പാക്കുന്നതിനുപകരം ഇതേക്കുറിച്ച് ഇന്ദിരയുടെ അഭിപ്രായമാരായുകയാണ് .ബി. മേധാവി ചെയ്തത്. സുരക്ഷ വേണ്ടയാളോട് ചോദിച്ചിട്ടല്ല സുരക്ഷ ഒരുക്കേണ്ടതെന്ന പ്രാഥമിക തത്ത്വമാണ് .ബി. ചീഫ് മറന്നത്. നിര്ദേശമടങ്ങിയ ഫയല് ഇന്ദിരയുടെ അടുത്തെത്തിയപ്പോള് ഇന്ദിര ഫയലില് കുറിച്ചത് are we secular .
ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയില് തുടര്ന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയ പ്പോള് റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകള് ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികള് വരുമ്പോള് എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര് 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോള്  പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരില് പലരും ആദ്യംചെയ്തത് രക്ഷപ്പെടാന് ഓടുകയായിരുന്നു


ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോയ ശക്തയായ ഭരണാധികാരി... ഇന്ദിരയെ അങ്ങനെ വരച്ചിടാനാണിഷ്ടം. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അവരെ അടുത്തറിയാൻ കുറെ അവസരങ്ങൾ ലഭിച്ചെന്നത് ശരിയാണ്. അത്തരം അവസരങ്ങളിലൂടെ ഇന്ദിര എന്ന വ്യക്തിയെപ്പറ്റി എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങൾക്ക് ഇന്നും അല്പംപോലും മങ്ങലേറ്റിട്ടില്ല.

Prof. John Kurakar

No comments: