Pages

Sunday, October 22, 2017

രാഷ്ട്രീയ പകപോക്കലിനു സോളാർ കേസ് ഉപയോഗിക്കരുത്

രാഷ്ട്രീയ പകപോക്കലിനു സോളാർ കേസ് ഉപയോഗിക്കരുത്

സോളർകേസിനു വേണ്ടി സർക്കാർ ഇനിയും കോടികൾ ചെലവഴിക്കാൻ ശ്രമിക്കുന്നതിൽ യാതൊരു ന്യായികരണവുമില്ല .സോളർ റിപ്പോർട്ട് ലഭ്യമാക്കാൻ ചെലവ് 26 ലക്ഷം രൂപാ  ഇനിയും വേണം.ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടുംഒന്നും ചെയ്യാൻ സർക്കാരിന് കഴിയുന്നതുമില്ല .ഇപ്പോൾ റിപ്പോർട്ടിനെക്കുറിച്ചു വീണ്ടും നിയമോപദേശം തേടാനുള്ള സർക്കാർ തീരുമാനം സംശയാസ്പദമാണ് . ഇങ്ങനെയൊക്കെ ചെയ്യണമെന്നു മുൻകൂട്ടി തീരുമാനിച്ചശേഷം അതിനുള്ള നിയമോപദേശം എഴുതി വാങ്ങുകയായിരുന്നുവെന്നു  ഒരുകൂട്ടം പേർ സംശയിക്കുന്നു .
സരിത നായരുടെ വാക്ക് വിശ്വസിച്ച് സോളാര് കേസുമായി മുന്നോട്ടുപോകുവാനുള്ള ഭരണ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിപിഐ(എം) നുള്ളില് പ്രതിഷേധമുണ്ട് .വിശ്വാസ്യത ഇല്ലാത്ത സ്ത്രീയായി കാണുന്ന സരിതയുടെ വാക്കുകേട്ട് മുമ്പോട്ടുപോയാല് പാര്ട്ടി വലിയ അപകടത്തിലേക്ക് നീങ്ങുമെന്ന വികാരമാണ് ഭൂരിപക്ഷം പേരും പങ്കുവെയ്ക്കുന്നത്. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന 33 ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ഒരു സ്ത്രീയുടെ വാക്കുകേട്ട് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ആ സ്ത്രീ പിന്നീട് വാക്കുമാറി സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകും .ഇടതു സർക്കാരിൻറെ തകർച്ചക്കു തന്നെ ഇത് കാരണമായി തീരും.


പ്രൊഫ്. ജോൺ കുരാക്കാർ .

No comments: