Pages

Sunday, July 2, 2017

PROF. JOHN KURAKAR IANUGURATED VALAKOM YMCA ACTIVITIES-2017-18


വാളകം വൈ.എം സി.എ  യുടെ 2017 -18 വർഷത്തെ പ്രവർത്തനോദ്ഘാടനം  യു .ആർ.ഐ  ഗ്ലോബൽ  ട്രസ്റ്റി  പ്രൊഫ്. ജോൺ കുരാക്കാർ  നിർവഹിച്ചു വൈ.എം സി.എ പ്രസിഡന്റ്  ശ്രി.അലക്സാണ്ടർ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു .റവ .ജോൺസൻ ഫിലിപ്പ് അനുഗ്രഹപ്രഭാഷണം നടത്തി .അവാർഡ് വിതരണം സൂപ്രണ്ട് ഓഫ് പൊലീസ് ശ്രി . കെ എൽ ജോൺകുട്ടി നിർവഹിച്ചു .ഫെഡറൽ ബാങ്ക് റീജിണൽ മാനേജർ ശ്രി പി എം തോമസുകുട്ടി മുഖ്യ പ്രഭാഷണം നടത്തി .
വാളകം വൈ.എം സി.  യുടെ 2017 -18 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട്  യു .ആർ.  ഗ്ലോബൽ  ട്രസ്റ്റി  പ്രൊഫ്. ജോൺ കുരാക്കാർ നടത്തിയ പ്രസംഗത്തിൽ  നിന്ന് -

സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാതെ അധികം ദൂരം മുന്നോട്ടുപോകാനാൻ  ഒരു സംഘടനയ്ക്കുമാവില്ല . 12 അംഗങ്ങളുമായി 1844  ജൂൺ 6 ന്  ലണ്ടനിൽ  വൈ.എം സി.എ യ്ക്ക്  തുടക്കം കുറിച്ചു . ഈ മഹത്തായ സംഘടന 170 വർഷം പിന്നിട്ടിരിക്കുന്നു. യുവജനങ്ങളുടെ ശാരീരികവും മാനസികവും ആധ്യാത്മീകവുംമായ പുരോഗതിയാണ്  വൈ.എം സി.എ  സ്ഥാപകൻ  അനുഗ്രഹീതനായ ജോർജ് വില്യംസ്  ലക്ഷ്യമിട്ടത് . ലോകത്ത് 125 ലധികം  രാജ്യങ്ങളിലായി  കോടിക്കണക്കിനു അംഗങ്ങൾ ഈ സംഘടനക്കുണ്ട് . തുടക്കകാലങ്ങളിൽ  കുടുംബ-സമൂഹ പ്രാത്ഥനകളിൽ മാത്രം ശ്രദ്ധിച്ചിരുന്ന സംഘടന  ഇന്ന്  ജീവിതത്തിൻറെ എല്ലാ മേഖലകളിലും കടന്നു ചെന്നിരിക്കുന്നു . അനുദിനം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന  ഒരു കാലഘട്ടത്തിലാണ്  നാം ജീവിക്കുന്നത് .ശാസ്ത്രസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ  സമൂഹത്തിലേക്ക് കൊണ്ടുവരാൻ  സംഘടനകൾക്ക് കഴിയണം .അവശരെയും ആലംബഹീനരെയും കൈപിടിച്ചുയർത്താൻ വൈ.എം സി.എ കൾക്ക് കഴിയണം . സമൂഹത്തിൻറെ  ശാപം തെറ്റായി വിശേഷിപ്പിച്ചിരുന്ന യുവജനങ്ങളെ  സമൂഹത്തിൻറെ ഉദ്ധാരകരായി മാറ്റാൻ നമുക്ക് കഴിയണം .സോഷ്യൻ മാധ്യമങ്ങളേ സമൂഹത്തിൻറെ പുരോഗതിക്ക്‌ ഉപയോഗിയ്ക്കാൻ  പഠിപ്പിക്കണം . സമൂഹത്തിലെ അഴിമതിക്കും  വർഗ്ഗിയതയ്ക്കും  എതിരെ നിർഭയം  പ്രതികരിക്കാൻ  തയ്യാറാകണം . നാളത്തെ സാങ്കേതിക വിദ്യ ഇന്നേ പഠിക്കാൻ  വിദ്യാർത്ഥികളെയും യുവജനങ്ങളെയും  പ്രേരിപ്പിക്കണം . കാലത്തിനു മുൻപേ പോകുന്നവരാണ് ജീവിതത്തിൽ മുന്നേറുന്നത് . മുടന്തി മുടന്തി പോകുന്നവന്റെ  മുന്നിൽ കയറി വീമ്പിളക്കുകയല്ല വേണ്ടത് . കുതിച്ചുപായുന്നവൻറെ  മുന്നിൽ എത്താൻ കഴിയണം . ജീവിതത്തിൽ ഒരിക്കലും മാനുഷ്യകത  കൈവെടിയരുത് .

അലക്സാണ്ടർ ജേക്കബ് , പ്രസിഡന്റ്













No comments: