Pages

Saturday, July 1, 2017

JHARKHAND LYNCHING-MUSLIM WOMEN THREATEN TO TAKE UP ARMS AGAINST COW VIGILANTES

JHARKHAND LYNCHING-MUSLIM WOMEN THREATEN TO TAKE UP ARMS AGAINST COW VIGILANTES
ബീഫിന്റെ പേരില് അക്രമം തുടര്കഥയാകുന്നു; ഇനിയും സഹിക്കാനാവില്ല: ആയുധമെടുക്കുമെന്ന് വീട്ടമ്മമാര്
The mob lynching of a Muslim trader in Jharkhand’s Ramgarh two days ago has sent ripples of anger through the local population with women of the community saying they would pick up arms against self-styled cow protectors.The women say they are disillusioned with the police and believe the government is in cahoots with cow vigilantes. A mob of 100 people on Thursday thrashed trader Alimuddin, also known as Asgar Ali, and set his car on fire on the suspicion that he was transporting beef – the latest in a string of similar incidents of cow-related violence.“Mob justice would be meted with mob-justice,” said Mariam Khatun, the wife of the dead trader, as scores of people flooded her modest home to console her. Around her, 70-odd women, many of them associated with local organisations, nodded in agreement.The village has erupted in anger and grief as many say Muslim men are becoming soft targets in the name of beef trade. Earlier in June, a 200-strong mob thrashed a 55-year-old Muslim dairy owner and set his house ablaze after a cow carcass was found near his home in Giridih.
“We are scared of rising incidents of lynching targeting only Muslim men in the state. These are not accidents but a deliberate act of few groups supported by the administration,” said Mamina Khatun. She said that women were living in fear every day, worried that the male members of the family might not return home. “If government can’t act, we will pick up arms against them to save our men,” she said.There is also anger against the administration that is seen as complicit in the violence.“Why do people of a particular community have so much interest in our eating habit, when we do not peep into their kitchen? Asked Abida Khatun, another resident of the village.
But others advise calm and don’t want communal tensions flaring in the Muslim-majority village of 350 households. Whenever younger men appeared restless, the elders were seen convincing them out to understand the situation. “We are peace-loving people. A mere incident cannot instigate us to take law in hands,” said Bhola Khan, who played a role of mediator between the villagers and the administration.Sahjad Ahmad, a student of Jamia Millia Islamia, of a neighbouring village said, “Our anger is that police did not take action against the culprit even after passing more than 30 hours. The villagers have simple demand to nab the culprits and punish them.”
ബീഫിന്റെ പേരില് മുസ്ലികളെ കൊല്ലുന്നത് സാദാരണ സംഭവമായി മാറിയ സാഹചര്യത്തില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് അക്രമികള്ക്കെതിരേയും സര്ക്കാറിനെതിരേയും പ്രതിഷേധം ശക്തമാകുന്നു. ബീഫ് കടത്തി എന്നാരോപിച്ച് ജാര്ഖണ്ഡിലെ രാംഗര്ഹില് മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന് പിന്നാലെ ഗോ രക്ഷകര്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രദേശത്തെ വീട്ടമ്മമാര് തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ഗോ രക്ഷയുടെ പേരില് ആക്രമണം അഴിച്ച് വിടുന്നവര്ക്കെതിരെ ഗ്രാമത്തില് വന് രോSHAമാണ് ഉയരുന്നത്. രണ്ട് ദിവസങ്ങള്ക്ക് മുമ്പാണ് നൂറോളം പേര് ചേര്ന്ന് അസ്ഗര് അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന് എന്ന വ്യാപാരിയെ തല്ലി കൊലപ്പെടുത്തി, കാറിന് തീയിട്ടത്. ബീഫ് കടത്തുന്നു എന്ന സംശയിച്ചായിരുന്നു ആക്രമണം.
ഗോരക്ഷയുടെ പേരില് അക്രമം അഴിച്ച് വിടുന്നവരെ സര്ക്കാര് സഹായിക്കുകയാണെന്നും പൊലീസ് ഇവര്ക്കെതിരെ നടപടി എടുക്കുമെന്നത് വ്യാമോഹമാണെന്നും ഇവര് പറയുന്നു. ആള്ക്കൂട്ടം നടപ്പിലാക്കുന്ന നീതിയെ നേരിടേണ്ടത് ആള്ക്കൂട്ടം തന്നെയാണെന്ന് ആലിമുദ്ദീന്റെ ഭാര്യ മറിയം ഖാട്ടുണ് പറയുന്നു. 70കാരിയായ ഇവരെ ആശ്വസിപ്പിക്കാന് ബുദ്ധിമുട്ടുന്ന അയല്വാസിയായ സ്ത്രീകളും ഇത് തന്നെ പറയുന്നു. ജാര്ഖണ്ഡില് മുസ്ലിമുകള്ക്കെതിരായ ഗോരക്ഷരുടെ ആക്രണം വ്യാപകമാവുകയാണ്. കഴിഞ്ഞാഴ്ച്ച ചത്ത പശുവിന്റെ ശവം വീടിന് മുന്നില് കണ്ടതിന് 55കാരനായ മധ്യവയസ്കനെ ജനക്കൂട്ടം ക്രൂരമായി മര്ദിച്ചിരുന്നു. പശുവിനെ കൊന്നു എന്ന് ആരോപിച്ച്, ഇദ്ദേഹത്തിന്റെ വീടിനും ഫാമിനും തീയിട്ടിരുന്നു. അതിന് മുമ്പ് ഹരിയാനയില് ജുനൈദ് എന്ന പതിനാറ്കാരനെ ബീഫിന്റെ പേരില് ഒരു സംഘം തല്ലികൊന്നിരുന്നു.
മുസ്ലിമുകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഗോ രക്ഷകരുടെ ആക്രമണം ഞങ്ങളെ ഭയപ്പെടുത്തുന്നു. ഇത് യാഥൃശ്ചികമല്ല. സര്ക്കാര് സഹായത്തോടെ ഒരു സംഘം ആക്രമം അഴിച്ച് വിടുകയാണ്. വീട് വിട്ടിറങ്ങുന്ന പുരുഷന്മാര് തിരിച്ചെത്തുമോ എന്ന ഭയത്തോടെയാണ് ഇവിടുത്തെ സ്ത്രീകള് ജീവിക്കുന്നത്. സര്ക്കാരിന് ഇവരെ നിയന്ത്രിക്കാന് സാധിക്കുന്നില്ലെങ്കില് ഞങ്ങള് തന്നെ ആയുധമെടുക്കാം
തങ്ങള് മറ്റുള്ളവരുടെ അടുക്കളയിലേക്ക് ഒളിഞ്ഞ് നോക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് തങ്ങളുടെ ഭക്ഷണകാര്യത്തില് ഇത്ര താത്പര്യമെന്ന് ഗ്രാമവാസിയായ ആബിദാ ഖാട്ടുണ് ചോദിക്കുന്നു.സമാധാനം പുലരണം എന്ന് തന്നെയാണ് മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലെ നിവാസികളുടെ ആഗ്രഹം. ഗോ രക്ഷയെന്ന പേരിലെ ഈ ആക്രമണങ്ങള് കാണുമ്പോള് ക്ഷുഭിതരാകുന്ന യുവാക്കളെ മുതിര്ന്നവര് സമാധാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും. ഈ ആക്രമണം നടക്കുന്നത് കൊണ്ട് ഞങ്ങള്ക്ക് നിയമം കയ്യിലെടുക്കാനാവില്ലെന്നും ബോലാ ഖാന് പറയുന്നു. ഗ്രാമവാസികളും അധികൃതരും തമ്മില് നടക്കുന്ന ചര്ച്ചകളില് മധ്യസ്ഥനാണ് ബോലാ ഖാന്.
ആക്രണം നടന്ന് 30 മണിക്കൂറുകള് കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് തങ്ങളെ ക്ഷുഭിതരാക്കുന്നത് എന്ന് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്ത്ഥിയായ സാഹ്ജാദ് അഹ്മ്മദ് പറയുന്നു.
ഗോരക്ഷ പ്രവര്ത്തകര്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു അസ്ഗര് അന്സാരിയെ തല്ലിക്കൊന്നത്. പശുവിന്റെ പേരില് നടക്കുന്ന കൊലപാതകങ്ങള് അംഗീകരിക്കില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല് പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില കല്പ്പിക്കാതെയായിരുന്നു മണിക്കൂറുകള്ക്ക് ശേഷം വീണ്ടും ഗോരക്ഷകരുടെ അക്രമം അരങ്ങേറിയത്.

Prof. John Kurakar


No comments: