Pages

Tuesday, July 11, 2017

DR.SANJAY RAJU (സഞ്ജയ് രാജു) (OPHTHALMOLOGIST)

DR.SANJAY RAJU (സഞ്ജയ് രാജു)

(OPHTHALMOLOGIST)
Dr. Sanjay Raju, Kollam is a famous ophthalmologist. He is the Chief and Head of the department of Ophthalmology in Mar Theodosius Memorial Medical Mission Hospital Sasthamkotta. This hospital was established in the year 1971 as a charitable trust organisation, committed to improve the quality of life of Persons with Disabilities in the backward areas of the Southern Kerala. The hospital offer world class health services in minimal cost. Dr. Sanjay Raju is a dedicated doctor and providing free cataract treatment to poor people in Kerala.

കേരളത്തിൽ അറിയപ്പെടുന്ന നേത്ര ചികിത്സാ വിദഗ്ദ്ധനാണ് ഡോ. സഞ്ജയ് രാജു. അദ്ദേഹം ശാസ്താംകോട്ട എംടിഎംഎം മിഷന് ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗം മേധാവിയാണ് .പാവപെട്ടരോഗികളുടെ അത്താണിയാണ് ഡോ. സഞ്ജയ് രാജു.അരലക്ഷത്തിലധികം പേരുടെ  കണ്ണുകള്ക്ക് വെളിച്ചമേകി ഡോ. സഞ്ജയ് കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക്  കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്

പണത്തിനും അവാർഡുകൾക്കും വേണ്ടി  ഡോക്ടർമാർ പരക്കം പായുന്ന  കാലഘട്ടത്തിൽ  സ്വന്തം നാട്ടിലെ പാവപെട്ടവർക്കുവേണ്ടി  ജീവിതം മാറ്റിവച്ച  ഒരു അസാധാരണ വ്യക്തിയാണ്  ഡോക്ടർ .അപൂര്വരോഗം ബാധിച്ച 22 വയസുകാരിയുടെ കണ്ണില് നിന്ന് 11 മില്ലിമീറ്റര് നീളമുള്ള പുഴുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോ. സഞ്ജയ് രാജുവിന് പ്രശംസയുടെ പ്രവാഹമാണ് .
ആറ്റിങ്ങല് സ്വദേശിനിയായ ഹസീനയാണ് വലതുകണ്ണില് ഗുരുതര രോഗമായി  ശാസ്താംകോട്ട  ഓർത്തഡോൿസ് സഭയുടെ ആശുപത്രിയിലെത്തിയത്

കൊതുകില് നിന്നോ വളര്ത്തുമൃഗങ്ങളില് നിന്നോ ഉണ്ടായ പകര്ച്ചവ്യാധിയാണ് രക്തത്തിലൂടെ പകര്ന്നു കണ്ണില് പിടിപെട്ടതെന്ന് പറയുന്നു. പ്രാഥമിക പരിശോധനയില് തന്നെ രോഗം ബോധ്യമായ ഡോ. സഞ്ജയ് രാജു പൊടുന്നനെ പെണ്കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. തുടര്ന്നാണ് 11 മില്ലിമീറ്റര് നീളമുള്ള പുഴുവിനെ പുറത്തെടുക്കുകയായിരുന്നു ഡൈറോഫിലേറിയാസിസ് എന്ന അപൂര്വരോഗമാണ് ഇതെന്ന് ഡോക്ടര് വ്യക്തമാക്കി. സാധാരണ കണ്ണ് ആശുപത്രികളില് ഡോക്ടര്മാര് ചെയ്യാന് മടിക്കുന്ന അതിസൂക്ഷ്മശസ്ത്രക്രിയയാണ്  സഞ്ജയ് സധൈര്യം ഏറ്റെടുത്ത് വിജയകരമാക്കിയത് .മനുഷ്യസ്നേഹിയായ "ഒരാള്വിചാരിച്ചാലും ഒരുപാട് കാര്യങ്ങള്ചെയ്യാന്സാധിക്കുമെന്ന്  ഡോക്ടർ തെളിയിച്ചിരിക്കുകയാണ്

അറുപതിനായിരത്തോളം പേര്ക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കാഴ്ചയുടെ ലോകം വീണ്ടും സമ്മാനിച്ച ഡോ. സഞ്ജയ് രാജു  കേരളത്തിൻറെ കണ്ണിലുണ്ണിയാണ്  കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക്  കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്   ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി പറയുന്നു . ആതുരശുശ്രൂഷാ രംഗത്തെ സേവനത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് സഞ്ജയ് വ്യക്തമാക്കുന്നു.
പതിനഞ്ചു വര്ഷഞത്തിനിടെ അറുപതിനായിരത്തോളം നേത്ര ശസ്ത്രക്രിയകള്നടത്തിയതിന്റെ ചാരിതാര്ഥ്യാമാണ് ഡോക്ടറെ മുന്നോട്ടു നയിക്കുന്നത്. ഇതില്ഭൂരിഭാഗവും തിമിര ശസ്ത്രക്രിയകളാണ്. പകുതിയിലേറെ ശസ്ത്രക്രിയകള്സൗജന്യമായാണ് ചെയ്തത്. . വിവിധ ജില്ലകളില് നടത്തുന്ന ക്യാമ്പുകളില്നിംന്നാണ് ശസ്ത്രക്രിയക്ക് ഉള്ളവരെ കണ്ടെത്തുന്നത്.ഒരു ദിവസം 123 ശസ്ത്രക്രിയ നടത്തിയതിന്റെ റെക്കോഡും സഞ്ജയുടെ പേരിലുണ്ട്.

ഊണും ഉറക്കവും ഉപേക്ഷിച്ചാണ് പലപ്പോഴും ശസ്ത്രക്രിയ നടത്തിയത്. രാവിലെ ആറിന് ഓപ്പറേഷന്തിയറ്ററില്കയറിയ സഞ്ജയ് രാത്രി 11നാണ് ഇറങ്ങിയത്. ഇത്തരത്തില്ശസ്ത്രക്രിയ നടത്തി നടുവുവേദന ഉള്പ്പെ ടെ നിരവധി അസുഖങ്ങളും സഞ്ജയെ പിടികൂടിയിട്ടുണ്ട്. എങ്കിലും തളരാതെ മുന്നോട്ടു പോകാനാണ് തീരുമാനം. വന്കിലട ആശുപത്രികളില്നിടന്ന് നിരവധി ഓഫറുകള്വന്നെങ്കിലും സ്വന്തം നാട്ടിലെ ആശുപത്രി തന്നെ സഞ്ജയ് തെരഞ്ഞെടുക്കുകയായിരുന്നു.

അമ്മ ട്രീസ ആശുപത്രിയില്നേഴ്സായിരുന്നു. ചെറുപ്പത്തില്അമ്മയെ കാണാന്ആശുപത്രിയില്സ്ഥിരമായി സഞ്ജയ് എത്തിയിരുന്നു. പതിയെ അമ്മ തുറന്നിട്ടു തന്ന സേവനപാത തന്നെ സഞ്ജയ് തെരഞ്ഞെടുത്തു.നിരവധി പുരസ്കാരങ്ങള്അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുതുപിലാക്കാട് അമ്പിയില്പാപ്പച്ചന്റെയും ട്രീസയുടെയും മകനാണ് ഡോ. സഞ്ജയ്. ഡെന്റല്സര്ജെനായ ഇന്ദുവാണ് ഭാര്യ. മക്കള്‍: ജഹാന്‍, ഹന്ന. ഡോക്ടർ സഞ്ജയ് രാജുവിന്  കുരാക്കാർ  സാംസ്ക്കാരിക വേദി , കേരള കാവ്യകലാ സാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് , ഗ്ലോബൽ വിഷ്വൽ ഫോറം  എന്നീ സംഘടനകളുടെ  അഭിനന്ദനങ്ങൾ .

പ്രൊഫ്. ജോൺ കുരാക്കാർ

ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ , യു.ആർ

No comments: