Pages

Friday, July 7, 2017

ഇന്ത്യയുടെ പുതിയ കൂട്ടുക്കെട്ടും മാറുന്ന വിദേശനയവും

ഇന്ത്യയുടെ പുതിയ കൂട്ടുക്കെട്ടും മാറുന്ന വിദേശനയവും

ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോഡിയ്ക്ക്  ഇസ്രയേലിൽ ഊഷ്മളമായ വരവേൽപ്പാണ്  ലഭിച്ചത് .അമേരിക്കൻ പ്രസിഡന്റും മോദിയുടെ സന്ദർശനത്തെ വളരെ പ്രാധാന്യത്തോടയാണ് കണ്ടത് . ഇത് ഒരു പുതിയ കൂട്ടുക്കെട്ടിൻറെ തുടക്കം തന്നെയാണ് . ഇന്ത്യ-അമേരിക്ക -ഇസ്രായേൽ .ഇന്ത്യയിൽ നിന്നും ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ഇസ്രായേലിൽ എത്തുന്നത് അതിനാൽ സന്ദർശനം  ഏറെ ലോകശ്രദ്ധ നേടിയിരിക്കുന്നു .ഭാരതത്തിൻറെ  ചേരിചേരാനയം  ഒരു പക്ഷെ കാലഹരണപെട്ടതായി  പ്രധാനമന്ത്രിക്ക്  തോന്നിയിട്ടുണ്ടാകാം .ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൈനികബന്ധം കൂടുതല് ശക്തമാക്കുന്ന തീരുമാനങ്ങളുണ്ടായിരിക്കുകയാണ്
അമേരിക്ക കഴിഞ്ഞാല് ഇന്ത്യക്ക് ഏറ്റവുംകൂടുതല് ആയുധങ്ങള് വില്ക്കുന്ന രാജ്യമായി ഇസ്രയേല് മാറിയിരിക്കുന്നു. 100 കോടി ഡോളറിന്റെ ആയുധങ്ങളാണ് ഇസ്രയേലില്നിന്ന് വര്ഷംപ്രതി വാങ്ങുന്നത്.കൃഷി, ജല ഉപയോഗം തുടങ്ങി പല മേഖലകളിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണിന്ന്. വ്യാപാരവും വന് വളര്ച്ച നേടിയിട്ടുണ്ട്. 1992ല് ഉഭയകക്ഷിവ്യാപാരം 20 കോടി  ഡോളറായിരുന്നെങ്കില് ഇപ്പോഴത് 500 കോടി ഡോളറായി വളര്ന്നിട്ടുണ്ട്അമേരിക്ക-ഇസ്രയേല്-ഇന്ത്യ അച്ചുതണ്ടിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ് .
ഇന്ത്യയുടെ പരമ്പരാഗത പലസ്തീന് അനുകൂലനിലപാട്  മോദിയുടെ ഇസ്രായേൽ സന്ദർശനത്തോടെ തകർന്നിരിക്കുന്നു  .ഇസ്രയേല് സന്ദര്ശിക്കുന്ന ആദ്യ ഇന്ത്യന് പ്രധാനമന്ത്രിയായ മോഡി പലസ്തീന് മേഖലയിലേക്ക് തിരിഞ്ഞുനോക്കാതെ മൂന്നു ദിവസം ഇസ്രയേലിൽ  മാത്രം  ചെലവഴിക്കുകയായിരുന്നു . ഇന്ത്യ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച അന്തസ്സുറ്റ വിദേശനയമാണ് തച്ചുടയ്ക്കപ്പടുന്നത്. പ്രോട്ടോക്കോള് മാറ്റിവച്ച് പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവും മുതിര്ന്ന മന്ത്രിമാരും മോഡിയെ സ്വീകരിക്കാന് ബെന് ഗുറിയോന് വിമാനത്താവളത്തിലെത്തി. മോഡിക്കൊപ്പം മൂന്നുദിവസവും എല്ലാ പരിപാടികളിലും പങ്കെടുക്കുകയായിരുന്നു . മോഡിയെ ലോകനേതാവെന്ന് വിശേഷിപ്പിച്ച നെതന്യാഹു 70 വര്ഷമായി രാഷ്ട്രം നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യ-ഇസ്രയേല് സഹകരണത്തിന് ആകാശംപോലും അതിരല്ലെന്നും നെതന്യാഹു അഭിപ്രായപ്പെട്ടുജറുസലേമിനടത്തുള്ള പൂക്കൃഷിത്തോട്ടം ഇരുനേതാക്കളും സന്ദര്ശിച്ചു. ഇസ്രയേലി ജമന്തിപ്പൂവിന് മോഡിയെന്ന് പേരിട്ടു.
അറബ് രാഷ്ട്രങ്ങൾ  മോഡിയുടെ 'ഇസ്രയേൽ  സന്ദർശനത്തെ  എങ്ങനെ കാണുന്നു എന്നറിയില്ല . എന്തായാലും  നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ആധുനിക ഇന്ത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വെറും 25 വർഷത്തെ ഉഭയകക്ഷി ബന്ധം മാത്രമല്ല ഇന്ത്യയ്ക്ക് യഹൂദരുടെ പുണ്യഭൂമിയുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു .ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പാക്കിസ്ഥാൻ  വളരെ സൂക്ഷ്മതയോടെ കാണും .സൈനിക മേഖലയിൽ ഇസ്രായേൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. ഇത്രയും നാൾ ഇരു രാജ്യങ്ങളും തങ്ങളുടെ സൈനിക നീക്കങ്ങൾ രഹസ്യമായിട്ടാണ് നടത്തിയത്. എന്നാൽ ഇപ്പോൾ എല്ലാം പരസ്യമായിക്കഴിഞ്ഞു . ഇന്ത്യയുടെ വിദേശനയം മാറിക്കഴിഞ്ഞു .ഗുണദോഷങ്ങൾ കാലം വിലയിരുത്തും .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: