Pages

Wednesday, June 7, 2017

QATAR-ഖത്തർ​

QATAR-ഖത്തർ
ദാരിദ്ര്യത്തിൽ നിന്ന്
സമ്പന്നതയിലേക്കുയർന്ന നാട്
പശ്​ചിമേഷ്യയിൽ നിന്ന്​ പേർഷ്യൻ കടലിലേക്ക്​ തള്ളിനിൽക്കുന്ന ചെറിയൊരു രാജ്യമാണ്​ ഖത്തർ​. 1971 വരെ ബ്രിട്ട​​​​െൻറ അധീനതയിലായിരുന്നു ഖത്തർ.  1971 സെപ്റ്റംബർ മൂന്നിനു സ്വതന്ത്ര്യം ലഭിച്ചു. 2005ൽ ഖത്തർ ഭരണഘടന നിലവിൽ വന്നു. ഒരിക്കൽ ദരിദ്ര രാജ്യമായിരുന്ന ഖത്തർ ഇപ്പോ
ൾ അറബ്​ മേഖലയിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്​.
·         വലിപ്പം: 11,437  സ്​ക്വയർ കി​.മി
·         ജനസംഖ്യ- 27 ലക്ഷം( മൂന്നുലക്ഷംമലയാളികളടക്കം ആറരലക്ഷം ഇന്ത്യക്കാർ  പ്രവാസികളായുണ്ട്​)
·         ശരാശരി ആയുർദൈർഘ്യം: 78.5
·         മതം: ഇസ്​ലാം
·         ഒൗദ്യോഗിക ഭാഷ: അറബി.
·         ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​
·         കറൻസി: റിയാൽ
·         പ്രധാന വരുമാന ​േസ്രാതസ്​​: എണ്ണ, പ്രകൃതി വാതകം
·         രാഷ്​ട്രത്തലവൻ (അമീർ):^ശൈഖ്​ തമീം ബിൻ ഹമദ്​ അൽത്താനി^2013 മുതൽ അധികാരത്തിൽ തുടരുന്നു. ദേശീയ ഒളിമ്പിക്​ കമ്മിറ്റി മേധാവിയും സായുധ വിഭാഗം ഉപ കമാൻഡറും ഇദ്ദേഹമാണ്​
·         പ്രധാന മാധ്യമം:അൽജസീറ ചാനൽ. സർക്കാർ ഉടമസ്​ഥതയിലാണ്​ ചാനൽ പ്രവർത്തിക്കുന്നത്​.
·         അയൽ രാജ്യങ്ങൾ: ഇറാൻ,യു.എ.ഇ, സൗദി അറേബ്യ
ഭക്ഷ്യവസ്​തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്ന്​ ഇറക്കുമതി  ചെയ്യുകയാണ്​ പതിവ്​. ഇറക്കുമതിയിൽ 40 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്​. കലകളെ പ്രണയിക്കുന്ന രാജ്യത്ത്​ പ്രതിവർഷം നിരവധി എക്​സിബിഷനുകൾ നടത്താറുണ്ട്​. 2008ൽ ഇസ്​ലാമിക്​ ആർട്​​ മ്യൂസിയം തുറന്നു. 1400 വർഷം പഴക്കമുള്ള ചിത്രങ്ങൾ ഇവിടെയുണ്ട്​. ബഹ്​റൈൻ, യു.എ.ഇ രാജ്യങ്ങളെ താരതമ്യം ചെയ്യു​േമ്പാൾ സൈനികരുടെയും യുദ്ധവിമാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവ്. എന്നാൽ സുരക്ഷ കാര്യങ്ങൾമുൻ നിർത്തി അടുത്തിടെ സൈനിക ശക്തി വർധിപ്പിച്ചിരുന്നു. ഗസ്സയിലെ ഹമാസിനെയും ഇൗജിപ്​തിലെ മുസ്​ലിം ബ്രദർഹുഡിനെയും പിന്തുണക്കുന്നു.

Prof. John Kurakar

.

No comments: