Pages

Thursday, June 1, 2017

PARAMBIKULAM JOURNEY


PARAMBIKULAM JOURNEY
Parambikulam Tiger Reserve is situated in Chittur taluk of Palakkad district and is about 100 km away from Palakkad. The challenging hill ranges here are placed at an altitude of 300 to 1438 m above sea level and the place offers a good climate with temperatures ranging from 15 degree Celsius to 32 degree Celsius. Sprawling over an area of 285 sq km, Parambikulam can boast of the first scientifically managed teak plantations of the world and also houses the world's tallest and oldest teak tree.
കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻകൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്.പറമ്പിക്കുളം  ടൈഗര് റിസര്വില് 78പുലികളും 26 കടുവകളും ഉണ്ടത്രെ!! അതില് ഒരു കടുവ കാട്ടു പോത്തിന്റെ കുട്ടിയെ പിടിക്കുമ്പോള് കാട്ടു പൊത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടുവത്രെ

Prof. John Kurakar

No comments: