Pages

Wednesday, June 7, 2017

MASJID SALUTES KAMALA SURAYYA’S MEMORIES

MASJID SALUTES KAMALA SURAYYA’S MEMORIES
മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്കൊല്ലത്തൊരു പള്ളി: ‘കമലാ സുരയ്യ
Madhavikkutty (Kamala Surayya), the poet who longed for eternal life that she expressed through her restless words, has a mosque in Kollam named after her, thus making her eternal.  The only mosque in the State ever to bear the name of a Keralite woman, the Kamala Surayya Masjid, was built by an ardent fan of hers – Abdul Rahman. As Malayalam literature remembers Kamala Surayya on her eighth death anniversary, Abdul Rahman remembers paying his last respects when her body was brought to Kollam – the only time he met her. “My relationship with Surayya lasted for over 15 years when I contacted her and invited her to inaugurate a purdah shop run by me. Though she did not turn up, we were in touch often,” Abdul Rahman says. 
One of the books Mr. Rahman likes the most is ‘Neermathalam Pootha Kalam’ in which he finds the spiritual quest in her. “The book has lines pointing at her longing for an eternal life, he says”.  “She even discussed her plans to launch a political party, which I discouraged pointing out examples from history and saying that she would be isolated by her own followers,” he remembers.  “It was six years back that I decided to turn my house in the beach road into a mosque, for which I gave the name ‘Kamala Surayya Masjid’ with an intention to make her name be remembered. I have also started a book stall in her name after seeking permission from her son to which he agreed wholeheartedly.”Hailing from ‘Hafiz Darul Ameen’ at Ayathil in Kollam, Abdul Rahman has also started a charitable society in the name of Surayya to help the needy. A Quran college also functions in the two-storied building of the Masjid giving accommodation to as many as 20 students. Mr. Rahman is also unhappy on the controversies on the content of Surayya’s writings. “She always used to talk very affectionately even with strangers, which was badly portrayed by those with really bad intentions. She earned respect from everyone she met,” he says.
നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്.ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്‍ പള്ളിയാക്കി മാറ്റിയത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്‍ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അന്ന് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്‍ റഹ്മാന്‍ സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.റഹ്മാന്‍ സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച കാലമായിരുന്നു. മുന്‍കാലങ്ങളില്‍ അവര്‍ക്കുണ്ടായ ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടി താന്‍ ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന്‍ പറയുന്നു..കമലാ സുരയ്യയുടെ മകന്‍ എം.ഡി നാലപ്പാട്ടിന്റെ പൂര്‍ണ സമ്മതത്തോടുകൂടി റഹ്മാന്‍ തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്‍കി. കൂടാതെ കൊല്ലത്ത് അയത്തില്‍ ഹാഫിസ് ദാറുല്‍ അമാന്‍ എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്‍മാതളം പൂത്ത കാലമാണെന്ന് റഹ്മാന്‍ പറയുന്നു.
Prof. John Kurakar
  

No comments: