Pages

Friday, June 16, 2017

MAHARASHTRA AND LONAVALA (മഹാരാഷ്ട്രയും ലോനാവാലയും)

MAHARASHTRA AND LONAVALA
മഹാരാഷ്ട്രയും ലോനാവാലയും

ജനസംഖ്യയുടെ കാര്യത്തില് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വിനോദസഞ്ചാരഭൂപടത്തില് മാത്രമല്ല ഇന്ത്യന് രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും നിര്ണായക സ്ഥാനമുണ്ട് മഹാരാഷ്ട്രയ്ക്ക്. നയനമനോഹരമായ പര്വ്വതങ്ങള്, നീണ്ടുപരന്നുകിടക്കുന്ന കടല്ത്തീരങ്ങള്, മ്യൂസിയങ്ങള്, സ്മാരകങ്ങള്, കോട്ടകള് എന്ന് തുടങ്ങി ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും കാഴ്ചകളെയും തൊട്ടറിയുവാനുള്ളതെല്ലാം മഹാരാഷ്ട്രയിലുണ്ട്.

മഹാ എന്ന സംസ്കൃതവാക്കും രാഷ്ട്രകൂട രാജവംശത്തിലെ രാഷ്ട്ര എന്ന വാക്കും കൂടിച്ചേര്ന്നാണ് മഹാരാഷ്ട്ര എന്ന പേരുണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ പ്രബലമായ വിശ്വാസം. മഹാ എന്ന സംസ്കൃതവാക്കിന് മഹത്തായ എന്നാണ് അര്ത്ഥം. അങ്ങനെയല്ല രാജ്യം എന്ന പദത്തിന്റെ സംസ്കൃതവാക്കായ രാഷ്ട്ര എന്ന വാക്കില് നിന്നാണ് മഹാരാഷ്ട്ര എന്നതിലെ രാഷ്ട്ര എന്ന വാക്കിന്റെ ഉദ്ഭവം എന്ന് വിശ്വസിക്കുന്നവരും കുറവല്ല. വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സംഗമഭൂമിയാണ് മഹാരാഷ്ട്ര.
കോട്ടകളും കൂറ്റന് പര്വ്വതങ്ങളും കൊടും കാടുകളും തീര്ത്ഥാടനകേന്ദ്രങ്ങളും കടല്ത്തീരങ്ങളുമെല്ലാം മഹാരാഷ്ട്രയുടെ കാഴ്ചകളില് പെടും. ഏതാണ്ട് 350 കോട്ടകളുണ്ട് മഹാരാഷ്ട്രയില് എന്നാണ് കണക്ക്. മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജാക്കന്മാര്ക്ക് കോട്ടകളോടുള്ള പ്രണയം വെളിവാക്കുന്ന ഇവയില് പലതും മറാത്ത വംശസ്ഥാപകനായ ശിവജിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഏകദേശം 13 കോട്ടകള് ശിവജി നിര്മിച്ചതായി പറയപ്പെടുന്നു

മനസ്സിന് ലഹരി പകരുന്നമനോഹരമായ പ്രദേശമാണ്  ലോനാവാല. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുളള ഈ ഹില്സ്റ്റേഷന് മനം മയക്കുന്ന പ്രകൃതി ഭംഗിയാല് അനുഗ്രഹീതമാണ്. വര്ഷം തോറും ആയിരക്കണക്കിനു പേരാണ് ലോനാവാല കാണാനെത്തുന്നത്.
മുംബൈയില് നിന്ന് രണ്ടു മണിക്കൂര് യാത്രയേ ഉളളൂ ഇവിടേക്ക്. ചിക്കി എന്ന മധുര പലഹാരത്തിന് പേരുകേട്ട ഇടമാണ് ലോനാവാല. ചോക്ലേറ്റ്, സ്ട്രോബെറി, കശുവണ്ടി, ബദാം എന്നിവയടങ്ങിയ വിവിധ ഫ്ളേവറുകളിലുളള ചിക്കിസുണ്ട്. മധുരപ്രിയരെ ലോനാവാല ഒരിക്കലും നിരാശപ്പെടുത്തില്ലെന്നു ചുരുക്കം.
മുംബൈയില് നിന്നും കാറിലോ ബസ്സിലോ വളരെ എളുപ്പം ലോനാവാലയിലെത്തിച്ചേരാം.
ലോനാവാലയിലെത്തുന്നവര് സന്ദര്ശിച്ചിരിക്കേണ്ട  മനോഹരമായ ഇടങ്ങളിലൊന്നാണ് ബുഷി ഡാം. സുഹൃത്തുക്കളുമായി ഉല്ലസിക്കാന് പറ്റിയ പറ്റിയ സ്ഥലം. അടുത്തു തന്നെ ഒരു വെളളച്ചാട്ടവുമുണ്ട്. അതു കൊണ്ടു തന്നെ അപകട സാധ്യതയും കൂടിയിരിക്കുന്നു. ബോട്ടിംങും മറ്റുമായി അണക്കെട്ടിനുളളില് തന്നെ 2-3 മണിക്കൂറുകള് ചെലവഴിക്കാവുന്നതാണ്. 
650 മീറ്റര് ഉയരത്തില് പ്രകൃതിരമണീയമായ മറ്റൊരിടമാണ് ടൈഗര് പോയിന്റ്. കടുവയുടെ രൂപത്തോടു സാദൃശ്യമുളള ഒരു പാറക്കെട്ടാണിത്. മണ്സൂണ് കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പ്രകൃതിദത്തമായ ഒരു ചെറു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.മഞ്ഞിന്റേയും മഴയുടേയും തണുപ്പാസ്വദിച്ച് വശ്യമനോഹരമായ ഈ സൗന്ദര്യം ഒരിക്കല് നുകരാനിടയായാല് അത് നിങ്ങളുടെ മനസ്സിനെ മയക്കുന്ന അനുഭവമായിരിക്കും.
നീന്തല് ഇഷ്ടപ്പെടുന്നവര്ക്ക് അനുയോജ്യമായ ഇടമായിരിക്കും ഇവിടം. മണ്സൂണ് തടാകം എന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞു തുളുമ്പുന്ന ഈ തടാകം മഞ്ഞുകാലമെത്തുന്നതോടെ വറ്റി വരളും. അതിനാലാവാം ഈ തടാകത്തിനു മണ്സൂണ് തടാകമെന്ന വിളിപ്പേരു വന്നത്. വിവിധയിനം പക്ഷി-മൃഗാദികളെ ഇവിടെ കാണാം.ബിസി രണ്ടാം നൂറ്റാണ്ടില് നിര്മ്മിക്കപ്പെട്ടതാണ് ഭാജ ഗുഹകള്. ഇവ അടുത്തു തന്നെയുളള കാര്ല ഗുഹകളുമായി ശില്പ്പങ്ങളുടെ ശൈലിയിലും വാസ്തുവിദ്യയിലും പരസ്പരം സാദൃശ്യം പുലര്ത്തുന്നുണ്ട്. പാറകളില് നിര്മ്മിച്ച 22 ഗുഹകളാണിവിടെയുളളത്. രഥത്തിലിരിക്കുന്ന രാജകുമാരന്, നൃത്തം ചെയ്യുന്ന ദമ്പതികള്, ഒരു സായുധ യോദ്ധാവ്, ആനയുടെ മുകളിലിരിക്കുന്ന രാജകുമാരന് എന്നിവയാണ് പാറകളില് കൊത്തിവെച്ചിരിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനാഗ്രഹിക്കുന്നവര് തീര്ച്ചയായും ഇവിടം സന്ദര്ശിക്കണം

Prof. John Kurakar

No comments: