Pages

Wednesday, June 21, 2017

INTERNATIONAL YOGA DAY-2017

INTERNATIONAL YOGA DAY-2017
ഇന്ന് രാജ്യാന്തര യോഗാദിനം-2017
This year, Prime Minister Narendra Modi is in Lucknow where he is performing yoga along with Uttar Pradesh Chief Minister Yogi Adityanath and 51,000 participants at Ramabhai Ambedkar Sabha Sthal. The NDA's choice for President, Ram Nath Kovind, performed yoga at Central Park in Delhi. Indian missions in the Netherlands, Trinidad and Tobago, and the United States, among other countries, are holding programmes on yoga with participants from various sections of society. The United Nations declared June 21 as the International Yoga Day on December 11, 2014.
ഇന്ന് രാജ്യാന്തര യോഗാദിനം. യോഗാദിനാചരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. ലക്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗദിനം ഉദ്ഘാടനം ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അരലക്ഷത്തോളം വരുന്നവര്‍ക്കൊപ്പം യോഗാഭ്യാസത്തില്‍ പങ്കുചേരുന്നുണ്ട്. ചടങ്ങുനടക്കുന്ന ലക്‌നൗവിലെ രമാഭായ് അംബേദ്കര്‍ സഭാസ്ഥലില്‍ ഒരുമാസമായി യോഗാപരിശീലനം നടന്നുവരികയാണ്.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദ് ന്യൂഡല്‍ഹി കൊണാട്ട് പ്ലേസിലെ യോഗാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും ഡല്‍ഹിയില്‍ യോഗയുടെ ഭാഗമാകുന്നു. രാജ്യത്തെങ്ങും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും സ്‌കൂളുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യോഗാദിനം ആചരിക്കുന്നുണ്ട്.2014ലാണ് ഐക്യരാഷ്ട്രസംഘടന ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയില്‍നിന്നുള്ള സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി, ഓസ്‌ട്രേലിയയില്‍നിന്നുള്ള സ്വാമി ശിവദാസാനന്ദ എന്നിവര്‍ ഇന്നു യോഗയ്ക്കു നേതൃത്വം നല്‍കും.
ചൈനയിലെ വന്‍മതിലിനു മുകളില്‍ ആദ്യമായി ഇന്നലെ നടന്ന യോഗാഭ്യാസം ചരിത്രത്തിലിടം നേടി. ഇന്ത്യന്‍ എംബസിയുടെയും ചൈനയിലെ പീപ്പിള്‍സ് അസോസിയേഷന്‍ ഫോര്‍ ഫ്രണ്ട്ഷിപ് വിത്ത് ഫോറിന്‍ കണ്‍ട്രീസ് എന്ന സംഘടനയുടെയും ‘യോഗി യോഗ’ പാഠശാലയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി.െക. സിങ്ങും പങ്കാളിയായി. ഇന്ത്യ- ചൈന സാംസ്‌കാരിക ബന്ധത്തിലെ നാഴികക്കല്ലായി ചടങ്ങ് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു മടങ്ങും വഴിയാണു മന്ത്രി വി.കെ. സിങ് യോഗാഭ്യാസത്തില്‍ പങ്കെടുത്തത്.
Prof. John Kurakar


No comments: