Pages

Saturday, June 10, 2017

INDIA CAN BECOME SUPERPOWER AS HINDU RASHTRA

INDIA CAN BECOME SUPERPOWER
 AS HINDU RASHTRA
ഇന്ത്യയെ 'ഹിന്ദുരാഷ്ട്രമാക്കാന്‍' ലക്ഷ്യമിട്ട്
 ഗോവയില്സമ്മേളനം
India can become a superpower and reclaim its past glory if it becomes a Hindu Rashtra, according to leaders of some right-wing outfits.They were commenting on the plans for a convention in Goa from June 14 to chalk out a programme for establishing a ‘Hindu Rashtra’ in India by 2023.According to Rahul Kaul, national youth coordinator for Panun Kashmir, this will bring back the glory India enjoyed in ancient times. “It was Hindutva which attracted people from all across the globe and this will happen again if we adopt the Hindu way of life,” said Kaul.Similar was the view of Bharat Raksha Manch, which said that the move had the potential to make India a superpower. “This will create in a country where no one will be appeased and there will be the same law for everyone,” said Anil Dhir, National Secretary, Bharat Raksha Manch.
ഇന്ത്യയെ 2023 ഓടെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ 150 ഓളം ഹിന്ദു സംഘടനകള്ഗോവയില്സമ്മേളിക്കാന്ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്ടൈംസ് ചെയ്തതാണ് ഇക്കാര്യം. ജൂണ്‍ 14 മുതല്‍ 17 വരെയാണ് സമ്മേളനം. ഹിന്ദു ജനജാഗ്രത സമിതിയാണ് സംഘാടകര്‍. ഡോ നരേന്ദ് ദബോല്ക്കര്വധവുമായി ബന്ധപ്പെട്ടുയര്ന്ന വിവാദത്തില്കണ്ണിച്ചേര്ക്കപ്പെട്ട സനാതന്സന്സ്തയുടെ പോഷക സംഘടനയാണ് ഹിന്ദു ജനജാഗ്രതാ സമിതി
ഹിന്ദുരാഷ്ട്രം എന്ന ചിന്താഗതിക്ക് ജനങ്ങള്വശംവദരായിക്കൊണ്ടിരിക്കുകയാണെന്നാണ് എച്ച് ജെ എസ് വക്താവ് ഉദയ് ധുരിയുടെ വാദം.... 'ഹിന്ദുരാഷ്ട്ര വാദത്തിന്റെ ശക്തനായ വക്താക്കളില്ഒരാളായ യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത് ജനങ്ങള്ഹിന്ദുരാഷ്ട്രവാദത്തെ ആഗ്രഹിക്കുന്നുവെന്നാണ്. ദൗത്യവുമായി എങ്ങനെ മുന്നോട്ടു പോവണമെന്നത് സംബന്ധിച്ച് സമ്മേളനം ദിശാബോധം നല്കും', ധുരി പറയുന്നു. 2023 ഓടെ ഹിന്ദുരാഷ്ട്രം സംജാതമാവുമെന്നും ദൗത്യത്തിനായി എല്ലാ ഹിന്ദു സംഘടനകളും ഒന്നിച്ചുചേരണമെന്നാണ് എച്ച്ജെഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .

മത പരിവര്ത്തനം , ലൗ ജിഹാദ്, ഹിന്ദു സന്യാസിവര്യരെ അപകീര്ത്തിപ്പെടുത്തുന്ന പ്രവണതകള്‍, ഹിന്ദു ആരാധനാലയങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങള്സമ്മേളനം ചര്ച്ച ചെയ്യും.  'ഛത്രപതി ശിവജിയുടെ ഭരണം പോലെ എല്ലാ മതങ്ങള്ക്കും ബഹുമാനം നല്കുന്നതും ആരെയും പ്രീണിപ്പിക്കാത്തതുമായിരിക്കും ഹിന്ദു രാഷ്ട്ര കാഴ്ച്ചപ്പാട്'. ബിജെപി സര്ക്കാര്ഹിന്ദുക്കള്ക്കായി അധികം ഒന്നും ചെയ്യുന്നില്ലെന്നും ധുരി കുറ്റപ്പെടുത്തി. ഏകീകൃത സിവില്കോഡ്, കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 എടുത്തു കളയല്‍, അയോധ്യ വിഷയം എന്നിങ്ങനെ തീര്പ്പാകാത്ത പല വിഷയങ്ങളുമുണ്ട്' ധുരി പറയുന്നു. സൈക്കാട്രിസ്റ്റ് ജയന്ത് ബാലാജി അത്തവാലെ 2002 ഒക്ടോബര്‍ 7നാണ് എച്ച് ജെ എസ് രൂപവത്കരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് സനാതന്സന്സ്തായുടെയും സ്ഥാപകന്‍. ബിജെപിയുടെ ആശിര്വാദത്തോടെയാണ് എച്ചജെഎസ് ഇത്തരത്തില്ഒരു സമ്മേളനം സംഘടിപ്പിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോണ്ഗ്രസ്സ് വക്താവ് സച്ചിന്സാവന്ത് ആരോപിക്കുന്നത്. Ref.Mathrubhumi)

Prof. John Kurakar

No comments: