Pages

Thursday, June 8, 2017

ഭാരതത്തിൽ സ്ത്രീസുരക്ഷാ സംവിധാനങ്ങൾ കടലാസിൽ ഉറങ്ങുന്നു

ഭാരതത്തിൽ സ്ത്രീസുരക്ഷാ 
സംവിധാനങ്ങൾ കടലാസിൽ ഉറങ്ങുന്നു.
ഭാരതത്തിൽ അമ്മമാരുടയും സഹോദരിമാരുടെയും  നിലവിളികൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.ഓരോദിവസവും രാജ്യത്ത് അരങ്ങേറുന്ന പെൺ ക്രൂരത മനഃസാക്ഷിയുള്ള മനുഷ്യരെ കരയിച്ചുകൊണ്ടിരിക്കുന്നു .’നിർഭയ ‘സംഭവത്തിനുശേഷം സ്ത്രീസുരക്ഷ ശക്തമാക്കുമെന്നും  സ്ത്രീകളോടുള്ള ക്രൂരതകുറയുമെന്നാണ് കരുതിയത് . പക്ഷെ ഇപ്പോഴും  ആശയറ്റ പെൺനിലവിളികൾ ഇവിടെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.ന്യൂഡൽഹിക്കടുത്ത്, ഒൻപതുമാസമായ പെൺകുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന യുവതിയുടെ മടിയിൽനിന്നു കുഞ്ഞിനെ പിടിച്ചെടുത്തു വലിച്ചെറിഞ്ഞശേഷം മൂന്നംഗസംഘം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ് . 
ഭർത്താവും അയൽവാസികളുമായുണ്ടായ വഴക്കിനെ തുടർന്നു  ഖൻസ ഗ്രാമത്തിലെ മാതാപിതാക്കളുടെ അടുത്തേക്കു കൈക്കുഞ്ഞുമായി പോകുകയായിരുന്നു 23കാരിയായ യുവതി.പാതയോരത്തു തലയടിച്ചുവീണ കുഞ്ഞു പിന്നീടു മരിച്ചുവെന്നുകൂടി അറിയുമ്പോൾ ഭാരതം ദുഃഖഭാരത്താൽ തലകുനിച്ചുനിൽക്കേണ്ടിവരുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്തരം ക്രൂരത ഉണ്ടാകുമെന്നു തോന്നുന്നില്ല .പീഡനത്തിനുശേഷം  സംഘം യുവതിയെ ഉപേക്ഷിച്ചതിനു  പിന്നാലെ അവശത്ത  മറന്ന് ആ അമ്മ ആദ്യം ഓടിയതു തന്റെ തന്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനാണ്. കുഞ്ഞു മരിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെങ്കിലും  അതു വിശ്വസിക്കാതെ മറ്റൊര ുഡോക്ടറെ കാണിക്കാൻ,  മരിച്ച കുഞ്ഞിനെയും  ചേർത്തുപിടിച്ച്  മെട്രോ റെയിലിൽ  ആ അമ്മ നടത്തിയ യാത്ര മഹാസങ്കടത്തിന്റെ യാത്രാ വാർത്ത ആരെയും കരയിപ്പിക്കും .തന്റെ മകളുടെ ജീവനു വേണ്ടി.മേയ് 29നു രാത്രി ഡൽഹി മെട്രോയിൽ  യാത്രചെയ്ത  ഈ അമ്മയെയും കുഞ്ഞിനെയും പലരും കണ്ടിട്ടുണ്ടാകും. പക്ഷേ, അവരുടെ ഉള്ളിൽ ഒരിക്കലും അണയാത്തൊരു   തീയുണ്ടെന്ന് ആരും അറിഞ്ഞിരിക്കില്ല .
സ്ത്രീസുരക്ഷാ സംവിധാനങ്ങൾ രാജ്യത്ത് കടലാസിൽ ഉറങ്ങുകയാണോ ? സമാനസംഭവങ്ങൾ ഇവിടെ  തുടർക്കഥയാകുകയാണ്. റോത്തക്കിനു സമീപം ഇരുപത്തിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലും ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച് അബോധാവസ്ഥയിൽ ഉപേക്ഷിച്ച സംഭവത്തിലും പ്രതികളെ  ഇതുവരെ കണ്ടത്തിയിട്ടില്ല .രാജ്യതലസ്ഥാനമായ ഡൽഹി നരാധമർ  വാഴുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു . സേലത്തിനു സമീപം പതിനഞ്ചുകാരിയെ ബസ് ഡ്രൈവർമാരും കണ്ടക്ടറും ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കിയതാണ് ഏറ്റവുമൊടുവിൽ നാം കേട്ട ക്രൂരകഥ. തമിഴ്നാട്ടിലെ സേലത്തിനു സമീപം നാരായണപാളയം  ഗ്രാമത്തിലാണു സംഭവം. മാതാപിതാക്കളുമായി വഴക്കിട്ടുവീടുവിട്ടിറങ്ങിയ പെൺകുട്ടിയാണു പീഡനത്തിനിരയായത്. രാത്രി ബസ് നിർത്തിയശേഷം കണ്ടക്ടറും രണ്ടു ഡ്രൈവർമാരും ചേർന്നു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ഉത്തർപ്രദേശിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കാറിൽ യാത്ര ചെയ്തയാത്ര ചെയ്ത കുടുംബത്തിലെ പുരുഷനെ വെടിവച്ചുകൊന്ന അക്രമിസംഘം നാലു സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി.മുസാഫർ നഗറിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളും തോക്കിൻമുനയിൽ മാനഭംഗത്തിനിരയായി.ഭാരതത്തിൽ  ഇനി ജനിക്കാനിരിക്കുന്നവരും ഇപ്പോൾ ജീവിക്കുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷ ആരുനൽകും ? സർക്കാരിൻറെ സുരക്ഷാ വാഗ്‌ദാനം പാഴ്വാക്കായി മാറുന്നു .സ്ത്രീകൾക്കു സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യമുറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുകയാണ് .കുറ്റവാളികളെ  എത്രയും വേഗം നിയത്തിൻറെ മുന്നിൽ കൊണ്ടുവരാൻ കഴിയണം . 
പ്രൊഫ്. ജോൺ കുരാക്കാർ





No comments: