Pages

Friday, June 23, 2017

വില്ലേജ് ഓഫീസുകൾ അ​ഴി​മ​തി​യു​ടെ​യും പൊ​തു​ജ​ന​പീ​ഡ​ന​ത്തി​ന്‍റെ​യും കേന്ദ്രങ്ങളാകരുത് .

വില്ലേജ് ഓഫീസുകൾ ഴിതിയുടെയും  പൊതുപീത്തിന്റെയും കേന്ദ്രങ്ങളാകരുത് .

റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ അ​ഴി​മ​തി​യി​ലൂ​ടെ​യും പീ​ഡ​ന​ങ്ങ​ളി​ലൂ​ടെ​യും ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ത​ള്ളി​വി​ടു​ന്ന ജ​ന​ദ്രോ​ഹ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണം .ച​ക്കി​ട്ട​പാ​റ​യി​ൽ ജോ​യി എ​ന്ന ക​ർ​ഷ​ക​ൻ ഉദ്യോ​ഗ​സ്ഥ പീ​ഡ​ന​ത്താ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ചെയ്ത സംഭവം അതിദയനീയവും  ഗൗരവമുള്ളതുമാണ് .ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ പീ​ഡ​ന​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​ണ് ജോയി .ക​രം സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ​യെ​ടു​ത്ത തീ​രു​മാ​നം ര​ണ്ടു ദി​വ​സം മു​ന്പാ​യി​രു​ന്നു​വെ​ങ്കി​ൽ ജോയിയുടെ  ഭാ​ര്യ​യും മൂ​ന്നു പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​നാ​ഥ​മാ​കു​മാ​യി​രു​ന്നി​ല്ല; ആ ​കു​ടും​ബ​ത്തി​ന് അ​ത്താ​ണി ന​ഷ്‌​ട​മാ​കു​മാ​യി​രു​ന്നി​ല്ല; ആ​രു​ടെ​യും ക​ര​ൾ​പി​ള​ർ​ക്കു​ന്ന ദീ​ന​രോ​ദ​നം ആ ​കു​ടും​ബ​ത്തി​ൽ​നി​ന്ന് ഉ​യ​രു​മാ​യി​രു​ന്നി​ല്ല.
ക​രം സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌​ട​ർ എ​ടു​ത്ത തീ​രു​മാ​നം ചെ​ന്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കോ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നോ എ​ടു​ക്കാ​മാ​യി​രു​ന്നു.  മ​നു​ഷ്യ​ത്വ​മില്ലാത്ത ഉദ്ദ്യോഗസ്ഥന്മാർ സ​ർ​ക്കാ​ർ ഓ​ഫീ​സുകളിൽ അഴിമതിക്കാരായി വാഴുകയാണ് .ജോ​യി​യു​ടെ മ​ര​ണം കേ​ര​ള​ത്തി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ൽ ന​ട​മാ​ടു​ന്ന ന​ഗ്ന​മാ​യ അ​ഴി​മ​തി​യു​ടെ​യും ക്രൂ​ര​മാ​യ പൊ​തു​ജ​ന​പീ​ഡ​ന​ത്തി​ന്‍റെ​യും രൗ​ദ്ര​മു​ഖം മ​റ​നീ​ക്കി​ക്കാ​ണി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ​യും ത​ങ്ങ​ളു​ടെ തു​ണ്ടു​ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അം​ഗീ​ക​രി​ച്ചു കി​ട്ടു​ന്ന​തി​നു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദ​യ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​യും പ്ര​തി​നി​ധി​യാ​യി ജോ​യി​യെ കാ​ണാം. കു​ടും​ബ​സ്വ​ത്താ​യി കി​ട്ടി​യ എ​ൺ​പ​തു സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ നി​കു​തി അ​ട​യ്ക്കാ​നാ​യി ജോ​യി ചെ​ന്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യി​രു​ന്നു.
മാനുഷികത മറക്കുകയും ജനങ്ങൾക്ക് എങ്ങനെയൊക്കെ ഉപദ്രവം ഉണ്ടാക്കാം എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഉദ്ദ്യോഗസ്ഥർ സർക്കാർ ഓഫീസുകളിൽ ഉണ്ട് .കുടുംബസ്വത്ത് വീതം വച്ചുകിട്ടിയ ഭൂമിയുടെ നികുതിയടക്കാൻ  ചെന്ന ജോയിയോട്  ആരുടെയോ പരാതിയുണ്ടന്നു പറഞ്ഞു നികുതി വാങ്ങാതെയായി .2015 വരെ നികുതി സ്വീകരിച്ചിട്ടുള്ളതുമാണ് .വി​ല്ലേ​ജ് ഓ​ഫീ​സ​റെ നോ​ക്കു​കു​ത്തി​യാ​ക്കി വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​ണ് ചെ​ന്പ​നോ​ട​യി​ൽ ഓ​ഫീ​സ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ജോ​യി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്‌​ട​ർ യു.​വി. ജോ​സ് ഈ ​വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.
ജ​ന​ങ്ങ​ൾ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ‌​ക്കാ​യി ക​യ​റി​യി​റ​ങ്ങു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും താ​ലൂ​ക്ക് ക​ച്ചേ​രി​ക​ളും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളും ആർ ടി ഒ , വൈ​ദ്യു​തി, ജ​ല​വി​ത​ര​ണ ഓ​ഫീ​സു​ക​ളു​മൊ​ക്കെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധാ​ർ​ഷ്‌​ട്യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ളാ​ക​രു​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളോ​ടു പ​രി​ഗ​ണ​ന​യും ഔ​ചി​ത്യ​വും കാ​ട്ടു​ക​യും അ​വ​രോ​ടു മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റു​ക​യും ചെയ്യണം .മര്യാദയില്ലാത്ത  ചിലർ നല്ല ഉദ്ദ്യോഗസ്ഥമാർക്കു കൂടി പേരുദോഷമുണ്ടാക്കും .
ഓ​രോ ഫ​യ​ലി​ലും ഓ​രോ ജീ​വി​ത​മാ​ണു​ള്ള​തെ​ന്ന്  ഇവർ എന്നാണറിയുന്നത് ? 

കർഷകർക്ക്  ഭാരതത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് .കൃഷി നഷ്‌ടം ,കന്നുകാലിയെ വളർത്തി ജീവിക്കാനാവില്ല .ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ രാ​ജ്യ​ത്തി​നി​പ്പോ​ൾ പു​ത്ത​രി​യ​ല്ല. 1995നു​ശേ​ഷം രാ​ജ്യ​ത്തു മൂ​ന്നു ല​ക്ഷം ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്നു പ​റ​യു​ന്പോ​ൾ ഈ ​രാ​ജ്യ​ത്തു ക​ർ​ഷ​ക​ർ എ​ത്ര​മാ​ത്രം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഊ​ഹി​ക്കാ​മ​ല്ലോ. കൃ​ഷി ന​ട​ത്തി ക​ട​ത്തി​ൽ മു​ങ്ങി​യ​താ​ണു മി​ക്ക​വ​രു​ടെ​യും ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണം. കേ​ര​ള​ത്തി​ലും ക​ട​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു കു​രു​ക്കൊ​രു​ക്കു​ന്നു. കേരളത്തിലെ കർഷകർ ഉ​രു​കി ജീ​വി​ക്കുകയാണ് .ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​മ​തി​യി​ല്ലാ​ത്ത​വ​രാകുന്നതോടൊപ്പം മ​നു​ഷ്യ​ത്വമുള്ളവരായി മാറണം .ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ടാ​ണു ത​ങ്ങ​ൾ ജീ​വി​ക്കു​ന്നത് എന്ന് ബോധം ഉ​ദ്യോ​ഗ​സ്ഥ​ർ ക്കുണ്ടാകണം


​പ്രൊഫ്. ജോൺ കുരാക്കാർ

No comments: