Pages

Wednesday, June 28, 2017

ഭാരതത്തിൽ ആൾക്കൂട്ടത്തിൻറെ കാട്ടുനീതി താണ്ഡവമാടുന്നു

ഭാരതത്തിൽ ആൾക്കൂട്ടത്തിൻറെ കാട്ടുനീതി താണ്ഡവമാടുന്നു

ഭാരതത്തിൽ  വർഗ്ഗീയമതഭ്രാന്തമാരുടെ കൂട്ടം  നിസഹായരായ ഇരകളെ യഥേഷ്ടം തല്ലിക്കൊല്ലുന്നു .ഇന്ത്യകാട്ടുനീതിയുടെ ഇരുണ്ട ദിനങ്ങളിലേക്ക്‌  നിപതിച്ചുകൊണ്ടിരിക്കുകയാണ് .രാജ്യത്ത്അവിടവിടെ ജനക്കൂട്ടത്തിന്റെ അക്രമം പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്നതും ചോരമരവിപ്പിക്കുന്ന കൊലപാതകങ്ങൾ അരങ്ങേറുന്നതു കണ്ടിട്ടും ഭരണകൂടം കുറ്റകരമായ അനാസ്ഥയും നിസംഗതയും പുലർത്തുകയാണ് .ജമ്മു കശ്മീർ തൽസ്ഥാനമായ ശ്രീനഗറിൽ ജാമി മസ്ജിദിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ്സൂപ്രണ്ട്മുഹമ്മദ്അയുബ്പണ്ഡിതിനെ ജനക്കൂട്ടം തല്ലിക്കൊന്നത്ആരും മറന്നുകാണില്ല. ഹരിയാനയിലെ ബല്ലഭ്ഗഢിൽ ട്രെയിൻ സീറ്റിന്റെ പേരിലുള്ള തർക്കം മതത്തിന്റെയും ഗോരക്ഷകരുടെയും രൂപംപൂണ്ട്ഒരു മുസ്ലിം യുവാവിന്റെ ജീവൻ കവർന്നു. മരിച്ച പതിനേഴുകാരനായ ജുനൈദിന്റെ രണ്ട്സഹോദരന്മാർക്ക്കത്തിക്കുത്തിൽ മാരകമായ പരിക്കേറ്റു. അക്രമികൾ ഇരകളുടെ മതത്തെ നിന്ദിക്കുകയും ഗോമാംസാഹാരികൾ എന്ന്പരിഹസിച്ചുമാണ്ആക്രമണം നടത്തിയത്‌.
പശ്ചിമബംഗാളിലെ ഉത്തരദിനാജ്പൂരിൽ പശുമോഷണത്തിന്റെ പേരിൽ ജനക്കൂട്ടം മൂന്ന്മുസ്ലിം യുവാക്കളെ തല്ലിക്കൊന്നിരുന്നുദാദ്രിയിൽ അഖ്ലാക്കുടുംബത്തിനുനേരെ ജനക്കൂട്ടം നടത്തിയ അക്രമത്തെയും കൊലപാതകത്തെയും തുടർന്ന് സൻകണക്കിന്സമാനസംഭവങ്ങൾ ഉണ്ടായിട്ടും ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല .മിക്ക സംഭവങ്ങളിലും  ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന അക്രമിസംഘങ്ങളാണ് പ്രതിപട്ടികയിൽ .അവിടെയെല്ലാം ഇരകൾ മതന്യൂനപക്ഷങ്ങളിൽ പെട്ടവരോ ദളിതരോ ആണ്‌.ഗോസംരക്ഷക വേഷം കെട്ടിയ ഹിന്ദുത്വ മതതീവ്രവാദികളാണ്അവയിൽ ഓരോന്നിലും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിപ്പോന്നത്‌. സംഭവങ്ങൾ ഓരോന്നും മതന്യൂനപക്ഷങ്ങൾക്കും ദളിത്ജനവിഭാഗങ്ങൾക്കുമിടയിൽ അളവറ്റ ഭീതിയും അരക്ഷിതത്വ ബോധവുമാണ്വളർത്തിയിരിക്കുന്നത്‌. ഭാരതംഏറ്റവും ഭീതിദമായ അരാജകത്വത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .ജനാധിപത്യത്തോടും നിയമവാഴ്ചയോടും മനുഷ്യാവകാശങ്ങളോടും  ബഹുമാനം ഉണ്ടെങ്കിൽ  കേന്ദ്രസർക്കാർ  ഇത്തരം വർഗ്ഗീയ -മത സംഭവങ്ങളെ അപലപിക്കാനും അറുതിവരുത്താനും തയാറാകണം .രാജ്യത്തെ മുഴുവൻ പ്രതിപക്ഷ പാർട്ടികളുംഈ കാട്ടുനീതിക്കെതിരെ രംഗത്തിറങ്ങണം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: