Pages

Tuesday, June 27, 2017

കേരളത്തിൽ പനിമരണങ്ങള്‍ നിയന്ത്രണാതീതം

കേരളത്തിൽ പനിമരണങ്ങള്‍ 
നിയന്ത്രണാതീതം

കേരളത്തിൽ  പനിമരണങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണ്‌ . ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാല പൂര്‍വ ശുചീകരണംഇക്കാലംനടക്കാത്തതാണ് പകർച്ചവ്യാധികൾ ഭയാനകമാവിധം വ്യാപിക്കാൻ കാരണം .ഇതുവരെ 200ല്‍ അധികം ആളുകള്‍ മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികത്സകിട്ടാതെ ബുദ്ധിമുട്ടുകയാണ്. പനി നിയന്ത്രിക്കുന്നതില്‍ അധികാരികൾക്ക് കഴിയുന്നില്ല .മഴക്കാല ശുചീകരണം തുടങ്ങിയപ്പോഴേക്കും പെരുമഴയുമായി .ഓരോ ദിവസവും പനിമരണങ്ങള്‍ കൂടുകയാണ്. ആർക്കും ഒന്നും ചെയ്യുന്നില്ല .
പ്രസംഗം കൊണ്ട് കൊതുകിനെ തുരത്താന്‍ കഴിയില്ല . കൊതുകിനെ നശിപ്പിക്കാനുള്ള പ്രവർത്തികൾ ഒന്നും കാണുന്നില്ല .വിവിധതരത്തിലുള്ള പനികളാണ് നാട്ടിൽ വ്യാപിച്ചിരിക്കുത് .സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 218 പേരാണ് ആറുമാസത്തിനുള്ളില്‍ പനിബാധച്ച് മരിച്ചത്. ജൂണില്‍ മാത്രം ..32 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച്മരിച്ചത്. ഡങ്കിപ്പനി ബാധിച്ച് 13 പേരും എലിപ്പനി ബാധിച്ച് 9 പേരും മരിച്ചു. ഇന്നലെ മാത്രം 25000-ല്‍ കൂടുതല്‍ പേര്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തി. ഇതില്‍ 138 പേര്‍ക്ക് ഡങ്കിപ്പനിയും എട്ടു പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടിയെടുത്താൽ സംഖ്യ ഇനിയും വളരെക്കൂടുതൽ ഉയരും.
 ഇതിനിടെ പനിബാധിതപ്രദേശങ്ങളെ തീവ്രതയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിക്കാനും കൂടിയ സ്ഥലങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു .സംസ്ഥാനമെമ്പാടും പനിയും പകര്‍ച്ച വ്യാധികളും തടയുന്നതിനുളള മൂന്നു ദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സർക്കാർ  ആരംഭിച്ചുകഴിഞ്ഞു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: