Pages

Sunday, June 25, 2017

കുന്ദംകുളത്ത് ചുഴലിക്കാറ്റ്

ചുഴലിക്കാറ്റിൽ ഓടിളകിപ്പോയ ആർത്താറ്റ്സെന്റ് 
മേരീസ് ഒാർത്തഡോക്സ് കത്തീഡ്രൽ
കുന്ദംകുളത്ത് ചുഴലിക്കാറ്റ്; 15 പേർക്ക് 
പരുക്ക്, വ്യാപക നാശനഷ്ടം

കുന്ദംകുളത്ത് കനത്ത മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. ആർത്താറ്റ്, കുന്ദംകുളം, ചെമ്മണ്ണൂർ..മറ്റം എന്നിവിടങ്ങളിൽ മഴയും കാറ്റും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ആർത്താറ്റ് സെന്റ് മേരീസ്ഒാർത്തഡോക്സ് കത്തീഡ്രൽ, ഹോളിക്രോസ് പള്ളി, സെന്റ് തോമസ് പള്ളി, സെന്റ് തോമസ് എൽപി സ്കൂൾ എന്നിവയ്ക്ക് ചുഴലിക്കാറ്റിൽ ഭാഗിക നാശമുണ്ടായി. ഇവയുടെ മേൽക്കൂരയിലെ ഒാടുകൾ നിലംപതിച്ചു. പള്ളിക്കകത്തേയ്ക്കും ഒാടുകൾ ചിതറിവീണു.ആർത്താറ്റ് സെന്റ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രലിന്റെ മേൽക്കൂരയിലെ ഒാടുകൾ വീണ് 15 പേർക്ക് പരുക്കേറ്റു. പള്ളിയുടെ മതിലിന്റെ ഒരു വശം തകരുകയും ചെയ്തു. ഞായറാഴ്ച കുർബാന കഴിഞ്ഞ് ആൾക്കാർ പുറത്തിറങ്ങിയ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി..രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ കാറ്റു വീശിയത്. എസിടിഎസ് പ്രവർത്തകർ ആംബുലൻസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല..


ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് സെന്റ് .മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ പള്ളിമലബാർ സ്വാതത്ര സുറിയാനി സഭ തലവൻ അഭി.സിറിൾ മാർ ബസേലിയോസ് മെത്രപൊലീത്ത സന്തർശിച്ചു


Prof. John Kurakar

No comments: