Pages

Thursday, June 1, 2017

ജഡ്ജിയുടെ മൊഴികെട്ട് ഞെട്ടിപ്പോയവർ

ജഡ്ജിയുടെ മൊഴികെട്ട് ഞെട്ടിപ്പോയവർ
.
രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകൾകേട്ട്  പലരും  ഞെട്ടിപ്പോയി ,എന്തൊരുറിവ് ?കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗം ആക്കണം എന്ന് പറഞ്ഞ ജഡ്ജി അതിന് ശേഷം പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ എങ്ങനെ  ഞെട്ടാതിരിക്കും? .  മയിലുകള്‍ ഇണ ചേരാറില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ആണ്‍മയില്‍ ബ്രഹ്മചാരി ആണത്രെ. പിന്നെങ്ങനെ മയില്‍ക്കുഞ്ഞുങ്ങളുണ്ടാകും എന്നല്ലേ.. അതിനും ഉണ്ട് ഉത്തരം. ആണ്‍മയിലിന്റെ കണ്ണുനീര്‍ പെണ്‍മയില്‍ കുടിച്ചാല്‍ മതി. അങ്ങനെയാണത്രെ മയില്‍ക്കുഞ്ഞുങ്ങളുണ്ടാകുന്നത്. മയിൽ ഒരു പക്ഷിയാണെന്ന് അദ്ദേഹം ഓർത്തു കാണില്ലായിരിക്കും . രാജസ്ഥാന്‍ ഹൈക്കോതിയിലെ ജഡ്ജിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ കശാപ്പ് നിരോധനത്തിന് അനകൂലമായി വിധി പുറപ്പെടുവിച്ച വ്യക്തിയാണ് . മയിലുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവാണ്  ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. പത്രങ്ങളിലും  സോഷ്യല്‍ മീഡിയകളിലും ഇതിനെതിരെ വ്യാപകമായ പരിഹാസം ഉയർന്നുവരികയാണ് .നേപ്പാളിന്റെ ദേശീയമൃഗം പശുവാണ്. ഇന്ത്യയും ഈ നയം സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു .എന്തായാലും ജഡ്ജിയുടെ  മൊഴി വ്യാപകമായി കഴിഞ്ഞു . നമ്മുടെ സാധാരണകുട്ടികൾ ഇതൊക്കെ  കാണാതെ പഠിക്കുമോ എന്നറിയില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: