Pages

Tuesday, June 20, 2017

പനി ,പനി സർവത്ര പനി

പനി ,പനി സർവത്ര പനി

പകര്ച്ച പനി പടര്ന്ന്‌ 1oo  ഓളം പേര്മരിച്ചിട്ടും നിയന്തിക്കാൻ  കഴിയാതെ .കേരളത്തിൻറെ  ആരോഗ്യമേഖലയിൽ ഭയം സൃഷ്ടിച്ചുകൊണ്ട് രൂക്ഷമായി തുടരുകയാണ്. സാധാരണ വൈറൽപനിമുതൽ പലതരം പനികൾ നാട്ടിൽ വ്യാപകമായിട്ടുണ്ട്. ഇതിനുപുറമേ മഞ്ഞപ്പിത്തം, വയറിളക്കം ഉൾപ്പെടെ മറ്റുചില പകർച്ചവ്യാധികളും കാണപ്പെടുന്നുണ്ട്. നിത്യവും ആയിരക്കണക്കിന് ആളുകളാണ് ചികിത്സയ്ക്കായി ആസ്പത്രികളിലെത്തുന്നത്.ദിവസവും  പതിനെട്ടായിരത്തിലധികമാളുകൾ പകർച്ചപ്പനിക്ക് ചികിത്സതേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും അവസാന വിലയിരുത്തലുകൾ. ലക്ഷക്കണക്കിനാളുകൾക്ക് പനി ബാധിച്ചു. ഇക്കൊല്ലം ഇതുവരെ 6808 പേർ ഡെങ്കിപ്പനിക്കും 761 പേർ  എച്ച്-1 എൻ-1 പനിക്കും ചികിത്സതേടിയതായി സ്ഥിരീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
അതോടൊപ്പം പനിമരണങ്ങളും നിത്യവും റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. ഇതുവരെ 112 പേർ പനി ബാധിച്ച് ഇക്കൊല്ലം മരണപ്പെട്ടതായാണ് ഔദ്യോഗികകണക്കുകൾ. പനിയെക്കുറിച്ച് പുറത്തുവരുന്ന കണക്കുകൾ സർക്കാർസംവിധാനത്തിൽനിന്ന് ലഭ്യമാവുന്നതാണ്. നമ്മുടെ നാട്ടിൽ പതിനായിരക്കണക്കിന് ആളുകൾ  സ്വകാര്യാസ്പത്രികളിൽ ചികിത്സതേടുന്നുണ്ടെന്ന കാര്യവും ഓർക്കേണ്ടതാണ്.ഇവിടങ്ങളിൽനിന്നുള്ള കണക്കുകൾ പലപ്പോഴും റിപ്പോർട്ടുചെയ്യപ്പെടാറില്ല .മഴക്കാലം നമുക്ക് പനിക്കാലമാണ് .കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമായിരിക്കുകയാണ് .നേരത്തേ ഡെങ്കിപ്പനി വന്നവരിൽ വൈറസിന്റെ പുനരാക്രമണം ഉണ്ടാകുന്നതും വീണ്ടും പനിക്കുന്നതും കൂടുതൽ അപകടാവസ്ഥയുണ്ടാക്കാം. സംസ്ഥാനത്ത് അത്തരമൊരു സ്ഥിതിവിശേഷമുണ്ടോ എന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
 മലയാളികളിൽ  പ്രതിരോധശേഷി കുറഞ്ഞ ജനങ്ങൾ വളരെയധികമുള്ള ഇടമായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇന്ന് കേരളത്തിൽ  പ്രമേഹം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വളരെ വ്യാപകമാണ് .ഇതിൻറെ ഫലമാണോ ഇന്നത്തെ അവസ്ഥക്കു കാരണം എന്നും സംശയിക്കേണ്ടിയിരിക്കുന്നു . മെഡിക്കൽ കോളേജ് ആസ്പത്രികളും മറ്റ് സർക്കാർ ആശുപത്രികളും പനി ബാധിതരെക്കൊണ്ട് വീർപ്പുമുട്ടുകയാണ് .പനിക്ലിനിക്കുകൾ വാർഡ്തലത്തിൽ ഉണ്ടാകണം . പനി നിയന്ത്രിക്കുന്ന കാര്യത്തിൽ സ്വകാര്യാസ്പത്രികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നടപടികളും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം .അനാവശ്യചികിത്സയും അമിതചികിത്സയും ഒഴിവാക്കാൻ  കഴിയുക വളരെ പ്രധാനമാണ് .
വൈറസുകൾ കേരളത്തിൽ പലരോഗങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിൽ വൈറസുകളെയും അവയിൽ വന്നെത്തുന്ന ജനിതകമാറ്റങ്ങളെയുമൊക്കെ പഠിക്കാൻ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്താൻ  സർക്കാർ ശ്രമിക്കണം. ഒരു സമയത്ത് ആരോഗ്യരംഗത്ത് മാതൃകയായിരുന്നു കേരളം ഇന്ന് രോഗകിടക്കയിലാണ് .പരിസരശുചിത്വം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മലയാളികൾ  ഏറെ പിന്നാക്കംപോയി എന്നതാണ്  സത്യം .ആരോഗ്യരംഗത്തെ മുന്നറിയിപ്പുകൾ  അർഹിക്കുന്ന ഗൗരവത്തോടെ  കണ്ട് ഫലപ്രദമായി നേരിടാനുള്ള നടപടികളൊന്നും ഉണ്ടായില്ലെന്നതാണ് ഖേദകരമായ വസ്തുത. .ഇനി പരസ്പരം പഴിചാരാതെ  യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ സർക്കാരും  പ്രതിപക്ഷവും തയാറാകണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: