Pages

Sunday, June 18, 2017

കേരളത്തിൻറെ വികസനത്തിലേക്കുള്ള കുതിപ്പാകട്ടെ കൊച്ചി മെട്രോ .

കേരളത്തിൻറെ വികസനത്തിലേക്കുള്ള 
കുതിപ്പാകട്ടെ കൊച്ചി മെട്രോ .

കേരളം അഭിമാനത്തോടെ ലോകത്തിനുമുന്നിൽ നമ്മുടെ സ്വന്തംകൊച്ചി മെട്രോയുമായി എത്തിയിരിക്കുകയാണ് . വളരെക്കാലമായി കാലത്തിനു പിറകെമാത്രം സഞ്ചരിച്ചുകൊണ്ടിരുന്ന കേരളം  കാലത്തിന് മുന്നിലേക്കു കടന്നിരിക്കുകയാണ് .ഈ കുതിപ്പ്  സംസ്ഥാനത്തെ ഗതാഗതമേഖലയിൽ .മാത്രമല്ല വികസനചരിത്രത്തിലും ഒരു പുതുതുടക്കമാണ് .   2012 സെപ്റ്റംബർ 13-ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് പദ്ധതിക്ക് തറക്കല്ലിട്ടു. നിർമാണം നിർമാണം തുടങ്ങാൻ ഒരുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 2013 ജൂൺ ഏഴിന് നിർമാണം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പാമ്പൻപാലവും റെയിൽവേയും ഡൽഹി മെട്രോയുമെല്ലാം യാഥാർഥ്യമാക്കിയ ഒരു മലയാളി തന്നെയായിരുന്നു പദ്ധതിയുടെ പിൻബലം. ഡോ.ഇ.ശ്രീധരൻ. നിരത്തിന് നടുവിൽ, ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന തൂണുകളിലൂടെ മെട്രോ പായുമെന്ന് കേരളം വിശ്വസിച്ചത് ആ വാക്കുകളുടെ പിൻബലത്തിലാണ്.മെട്രോയുടെ ചിറകിലേറി കുതിക്കുന്ന ഏഴാമത്തെ നഗരമാണ് കൊച്ചി.
1984-ൽ കൊൽക്കത്തയിൽ തുടങ്ങിയതാണ് രാജ്യത്തിന്റെ മെട്രോ കുതിപ്പ്. കൊച്ചിയെക്കാൾ മുൻപേ മുൻപേ മെട്രോനഗരങ്ങളുടെ പട്ടികയിലേക്കെത്തി ഡൽഹിയും ബെംഗളൂരുവും ചെന്നൈയും ജയ്പുരും മുംബൈയുമെല്ലാം. എന്നാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്ന ഏറ്റവും വലിയ മെട്രോയെന്ന ഖ്യാതി കൊച്ചിക്കാണ്.  മികവിന്റെയും അഴകിന്റെയും കാര്യത്തിലും കൊച്ചി മറ്റുമെട്രോകളെ പിന്നിലാക്കും. ലോകമെട്രോകളോട് കിടപിടിക്കുന്നതാണ് കൊച്ചിയുടെ സാങ്കേതികത്തികവും നിർമാണമികവും. രാജ്യത്തെ മറ്റുമെട്രോകളിൽ നിന്ന് കൊച്ചിയെ വ്യത്യസ്തമാക്കുന്നു . ആലുവ മുതൽ പാലാരിവട്ടം വരെ നിർമാണത്തിന് ചെലവായത്3750 കോടി രൂപയാണ്. അടങ്കലിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് മെട്രോ പൂർത്തിയാക്കിയതെന്ന് ശ്രീധരന്റെ വാക്കുകൾ.കേരളം അത്ഭുതത്തോടയാണ് ശ്രവിച്ചത്
മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്ത്തമായിരുന്നു 2017 ജൂൺ  17 നു .രാവിലെ പതിനൊന്നു മണി .നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്പ്പിച്ച  കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര് വികസനത്തിന് പ്രചോദനമാകുമെന്നകാര്യത്തിൽ സംശയമില്ല . കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിഹിതത്തിനൊപ്പം സ്വകാര്യവായ്പയും പദ്ധതിക്കുണ്ട്. ആകെ പദ്ധതിച്ചെലവിൽ 35.85 ശതമാനംസംസ്ഥാനസർക്കാരാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം 20.27 ശതമാനവും സ്വകാര്യവായ്പ 43.88 ശതമാനവും വരും.മെട്രോയ്ക്ക് മുന്നിൽ ഇനിയും ദൂരങ്ങൾ ശേഷിക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്കും പേട്ടയിലേക്കും തൃപ്പൂണിത്തുറയിലേക്കും നീളണം മെട്രോ റൂട്ട്. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനവും ഇനി വൈകരുത്.നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിലേക്ക് മെട്രോയെ ബന്ധിപ്പിക്കാനുള്ള നടപടികൾക്കും വേഗം കൂടണം.
 മെട്രോ സംസ്കാരം. ലോകമെങ്ങും വൃത്തിയുടെയും ശുദ്ധിയുടെയും പര്യായമാണ് മെട്രോ. ആ ശുചിത്വപാഠങ്ങൾ കേരളം കൂടി നെഞ്ചേറ്റേണ്ടതുണ്ട്.ശ്രി  ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ് കൊച്ചിമെട്രോ .കേരളീയർ അദ്ദേഹത്തെ എത്രമാത്രം ആദരിക്കുന്നുവെന്നതിനു തെളിവാണ് മെട്രോ ഉദ്ഘാടന വേദിയിൽ  ഇ.ശ്രീധരന് ലഭിച്ച നീണ്ട കരഘോഷം.. സ്വാഗതം ആശംസിച്ച കെഎംആര്എല് എംഡി ഏലിയാസ് ജോര്ജ് ഇ.ശ്രീധരന് സ്വാഗതം പറഞ്ഞതോടെയാണ് സദസ് നീണ്ടു നിന്ന കയ്യടികളോടെ ശ്രീധരനെ വരവേറ്റത്. കയ്യടി ശബ്ദം ഉയര്ന്നതോടെ ഏലിയാസ് ജോര്ജ് തന്റെ പ്രസംഗം താല്ക്കാലികമായി നിര്ത്തി. പിന്നീട് ശ്രീധരന്റെ പേര് പരാമര്ശിച്ചു കൊണ്ട് സ്വാഗതം അവസാനിപ്പിച്ചപ്പോഴും കയ്യടികള് മുഴങ്ങി.മുൻ മുഖ്യമന്ത്രി ശ്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കഷ്ടമായി പോയി .കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കയറിയത് പലരും ചോദ്യം ചെയ്യപ്പെടുന്നു. ആ യാത്ര ഒഴിവാക്കാമായിരുന്നു .തീർച്ചയായും കേരളത്തിൻറെ വികസനത്തിലേക്കുള്ള കുതിപ്പാകും കൊച്ചി മെട്രോ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: