Pages

Wednesday, June 14, 2017

അമിതമായ നഗരവത്കരണവും കാര്‍ഷിക മേഖലയുടെ തളര്‍ച്ചയും

അമിതമായ നഗരവത്കരണവും
കാര്ഷിക മേഖലയുടെ തളര്ച്ചയും

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്ഷിക മേഖലയുടെ തളര്ച്ച ഇന്ത്യന്സമ്പദ് വ്യവസ്ഥയുടെ ഭീതിതമായ ഭാവിയെയാണ് നിരന്തരം ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമിതമായ നഗരവത്കരണമാണ്  കാര്ഷിക മേഖലയുടെ തളര്ച്ചയ്ക്കു കാരണമായിത്തീർന്നത് .ഇന്ത്യന്സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ല് കാര്ഷിക രംഗമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണമായിരുന്നു.രാജ്യത്തിന്റെ അമ്പത്തെട്ടു ശതമാനം വരുമാനവും ഗാന്ധിജി വിഭാവനംചെയ്ത സ്വയം പര്യാപ്തമായ കാര്ഷിക ഗ്രാമീണ മേഖലയിലായിരിക്കെ അതിനെ പരിപോഷിപ്പിക്കുന്നതിന് പകരം സര്ക്കാരുകള്കാട്ടുന്ന അമിതമായ നഗരവത്കരണ ത്വരയാണ് കാർഷികമേഖലയുടെ തകർച്ചയ്ക്ക് കാരണം.
കടക്കെണിയിൽ അകപ്പെട്ട കർഷകർക്കുവേണ്ടി സർക്കാരുകൾ എന്ത് ചെയ്യുന്നു ? കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 63 വന്കിട കോര്പറേറ്റുകളുടെ 7016 കോടി രൂപയാണ് . കാര്ഷിക കടങ്ങള്എഴുതിത്തള്ളുന്ന കാര്യത്തില്സംസ്ഥാനങ്ങളെ സഹായിക്കാന്കേന്ദ്രം ഒരുക്കമല്ല. സര്ക്കാരുകള്ക്ക് അവരവരുടെ ശേഷിയനുസരിച്ച് അത് ചെയ്യാം എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത് . മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്കര്ഷക രോഷത്തിന്റെ എരിതീയില്പെട്ടുഴലുന്നത്. കടക്കെണിയിൽ പ്പെട്ട കർഷകരുടെ കടം  എഴുതിത്തള്ളുകയാണ് വേണ്ടത് . വര്ഷം ആറു ശതമാനം വളര്ച്ച പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ കാര്ഷിക വളര്ച്ച 4.4 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
 വര്ധിച്ചുവരുന്ന കടബാധ്യതയാണ് ഇന്ന് ഇന്ത്യന്കര്ഷകനെ അലട്ടുന്നത്. കുറഞ്ഞ ജലസേചന സസൗകര്യം, മഴക്കുറവ്, വിലയില്ലായ്മ തുടങ്ങിയവയേക്കാള്കര്ഷകന്പ്രയാസപ്പെടുന്നത് ചെലവിന് ആനുപാതികമായി ഉത്പാദനം കൂട്ടാന്കഴിയുന്നില്ല എന്നതാണ്. കേന്ദ്രം ഒരു സംഖ്യ താങ്ങുവില നല്കുകയും ബാക്കി സംസ്ഥാന സര്ക്കാരുകള്വഹിക്കുകയും ചെയ്യുക എന്ന രീതി പ്രായോഗികമല്ലാതായിരിക്കുന്നു. കേരളംനെല്ലിന്റെ സംഭരണ വിലയില്ഇരുന്നൂറിലധികം കോടി രൂപയാണ് കര്ഷകര്ക്ക് കൊടുത്തുതീര്ക്കാനുള്ളത്. ഇന്ത്യയുടെ കാര്ഷികമേഖല ഒാരോ ദിവസം കഴിയുന്തോറും മരിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്നോക്കിനില്ക്കെയാണ് അത് സംഭവിക്കുന്നത്.ഭക്ഷണം കഴിക്കാന്താലി പണയം വെക്കേണ്ടിവരുന്ന കഥയാണു് പലർക്കും പറയാനുള്ളത് . തമിഴ്നാട്,മഹാരാഷ്ട്ര ,മധ്യപ്രദേശില്‍  തുടങ്ങിയ സംസ്ഥാനങ്ങളിൽ കര്ഷക ആത്മഹത്യകള്വര്ദ്ധിക്കുന്നു. കർഷകരെ രക്ഷിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: