Pages

Tuesday, June 6, 2017

ഇന്ത്യയുടെ ആകാശവിജയം നൂറ്റിയിരുപത്‌ കോടി ജനതയുടെ അഭിമാനം വാനോളമുയർത്തി

ഇന്ത്യയുടെ ആകാശവിജയം
നൂറ്റിയിരുപത്കോടി ജനതയുടെ അഭിമാനം വാനോളമുയർത്തി

ജിഎസ്എൽവി–മാർക്ക് 3 എന്ന ഭീമൻ റോക്കറ്റ് ഇന്നലെ (ജൂൺ  5 ന് )വൈകിട്ട് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ചപ്പോൾ ഒപ്പമുയർന്നത് ഭാരതത്തിന്റെ നൂറ്റിയിരുപത്‌ കോടി ജനതയുടെ  അഭിമാനവും ആത്മവിശ്വാസവുമാണ്.കാൽനൂറ്റാണ്ടു കാലത്തെ ഗവേഷണഫലമാണ് സഫലമായത് ..ലോകരാഷ്‌ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ  സ്വയംപര്യാപ്‌തതയുടെ വിജയപ്രഖ്യാപനം കൂടിയാണിത് .   ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചപ്പോൾ മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്‌ഥാപനത്തിന്റെ (ഐഎസ്‌ആർഒ) സ്വപ്നപദ്ധതിയിലെനിർണായക ചുവടുകൂടിയായിത്തീരുന്നു അത്.രാജ്യത്തെ ഇന്റർനെറ്റ് വേഗം, കണക്ടിവിറ്റി എന്നിവ വർധിപ്പിക്കാൻ ഉപകരിക്കുന്ന വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എൽവി മാർക്ക് മൂന്നിന്റെ മുഖ്യദൗത്യം..2000 കിലോ മുതൽ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ എന്ന ശ്രേണിയിലുൾപ്പെട്ടതാണു മാർക്ക് 3.
.അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്‌റ്റം (ജിപിഎസ്) പോലെയുള്ള സ്വതന്ത്രവും തദ്ദേശീയവുമായ ഗതിനിർണയ സംവിധാനം ഇന്ത്യയ്ക്കും സ്വന്തമായി കൈവന്നതു കഴിഞ്ഞ വർഷമാണ്. ഒറ്റ റോക്കറ്റ് ഉപയോഗിച്ചു 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണം വിജയിച്ചതോടെ രാജ്യാന്തര ബഹിരാകാശ ഗവേഷണരംഗത്തു പുതുചരിത്രമെഴുതുകയും ചെയ്തു ഇന്ത്യ. റഷ്യൻ ബഹിരാകാശ ഏജൻസി 2014ൽ ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച റെക്കോർഡാണ് അതോടെ നമുക്കു തകർക്കാനായത്.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. ആറു തവണ പരീക്ഷണം നടക്കും. ആറു തവണയും വിജയിച്ചാൽ മനുഷ്യനെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയക്കും. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ മനുഷ്യനെ അയയ്ക്കാൻ കഴിയുന്ന റോക്കറ്റ് നിർമ്മിച്ചിട്ടുള്ളത്. ഈ നിരയിൽ നാലാമത്തെ രാജ്യമായി മാറാൻ പരീക്ഷണങ്ങൾ വിജയിച്ചാൽ ഇന്ത്യക്കു കഴിയും.ഒരു വനിതയെ ആയിരിക്കും റോക്കറ്റിൽ ആദ്യമായി ബഹിരാകാശത്തക്ക് അയയ്ക്കുക എന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്.സമ്പന്നമായ ഒരു ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട് .ഗതകാലനേട്ടങ്ങളുടെ ഊർജ്ജം പേറി ഇന്നത്തെ ശാസ്ത്രപ്രതിഭകൾ ആരെക്കാളും പിറകിലല്ല എന്ന്‌ ലോകത്തിന്‌ മുൻപിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ ചരിത്രവിജയത്തിൽ നമുക്ക് അഭിമാനിക്കാം ശാസ്ത്രപ്രതിഭകളെ  അഭിനന്ദിക്കാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: