Pages

Thursday, June 1, 2017

പ്രതിസന്ധികളില്ലാത്ത ഒരു അധ്യയനവര്‍ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിയട്ടെ

പ്രതിസന്ധികളില്ലാത്ത ഒരു അധ്യയനവര്ഷം
ഉറപ്പാക്കാൻ  സർക്കാരിന് കഴിയട്ടെ

ഇന്ന് പുതിയൊരു സ്‌കൂൾവർഷം തുടങ്ങിയിരിക്കുകയാണ് . മാതൃഭാഷയായ മലയാളം എല്ലാ വിദ്യാലയങ്ങളിലും നിർബന്ധിത പാഠ്യവിഷയമായിമാറി കഴിഞ്ഞിരിക്കുന്നു എന്നൊരു പ്രത്യകതയും ഈവർഷത്തിനുണ്ട് .ആയിരം സർക്കാർ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.വളരെനല്ലതുതന്നെ .എന്നാൽ അപകടരഹിത വിദ്യാലയങ്ങളും അക്ഷരത്തെറ്റില്ലാത്ത അറിവാർജനവും കൂടി ലക്ഷ്യമായിത്തീരണം.
വർഗ്ഗീയ രാഷ്ട്രീയം വളർത്താനുള്ള വേദിയായി നമ്മുടെ വിദ്യാലയങ്ങൾ മാറരുത് .സമൂഹത്തിന്റെ നന്മയ്ക്കു യോജിച്ചരീതിയില്‍ വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ പ്രാഥമികവിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള പഠനമാണു പ്രാഥമികവിദ്യാഭ്യാസത്തിന്റെ കാതലാവേണ്ടത്. പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കുകതന്നെവേണം .നിർഭാഗ്യവശാൽ  പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പല അധ്യാപകരുടെയും മക്കള്‍ പഠിക്കുന്നത് പൊതുവിദ്യാലയത്തിലല്ല എന്ന സത്യം സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു .തങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ മികവിനെക്കുറിച്ച് അധ്യാപകര്‍ക്കു തന്നെ സംശയമുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാക്കുന്നു. മാത്രമല്ല, പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്ന സന്ദേശംകൂടി ഇതു നല്‍കുന്നുണ്ട്. ‘ഇഷ്ടമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള തങ്ങളുടെ അവകാശം’ ഹനിക്കാന്‍ പാടില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ അധ്യാപകര്‍ക്കു ഇനികൂടുതൽ കാലം കഴിയില്ല .
വിദ്യാഭ്യാസത്തിൻറെ നേട്ടങ്ങൾ ഇപ്പോഴും പാര്‍ശ്വവല്‍കൃതമായ പല സമൂഹത്തിലും എത്തുന്നില്ല എന്നതാണ് യാഥാർഥ്യം .ഒന്നാം ക്ലാസില്‍ ചേരുന്ന മിക്ക വിദ്യാര്‍ഥികളും 10-ാംക്ലാസോടെ കൊഴിഞ്ഞു പോകുന്നുവെന്നാണു കണക്കുകള്‍ പറയുന്നത്. സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സമാന്തരവിദ്യാഭ്യാസരീതിയും സ്വാശ്രയരീതിയും പൊതുവിദ്യാഭ്യാസസമ്പ്രദായത്തിനു കടുത്ത പ്രഹരമാണ്  ഏല്‍പിക്കുന്നത്. ‘ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ യൂണിഫോമും പാഠപുസ്‌തകവും സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ുന്നയുണ്ട്‌.എംഎൽഎ ഫണ്ടും എം.പി ഫണ്ടും മറ്റുമൊക്കെ ഉപയോഗിച്ച് സൗകര്യങ്ങൾ മെച്ചമാക്കിയിട്ടുംപൊതുവേ സര്‍ക്കാര്‍ വിദ്യാലയങ്ങളോടു രക്ഷിതാക്കള്‍ക്കുള്ള അകല്‍ച്ച പൂര്‍ണമായും മാറിയിട്ടില്ല  എന്ന് പറയേണ്ടിയിരിക്കുന്നു . പ്രതിസന്ധികളില്ലാത്ത ഒരു അധ്യയനവര്‍ഷം   ഉറപ്പാക്കാൻ  സർക്കാരിന് കഴിയട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: