Pages

Thursday, May 25, 2017

തെരുവുനായ കാരണം ഇനിയുമൊരു മരണം സംഭവിക്കരുത്‌

തെരുവുനായ കാരണം ഇനിയുമൊരു
മരണം സംഭവിക്കരുത്
തെരുവു നായ്ക്കളുടെ ആക്രമണം കാരണം ഇനിയുമൊരു മരണം സംഭവിക്കാതിരിക്കാൻ ഫലപ്രദവും ശക്തവുമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുണ്ടാകണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തെരുവ്‌ നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന്‌ സർക്കാർ സ്വീകരിക്കാൻ ഉദ്ദ്യേശിക്കുന്ന നടപടികൾ സർക്കാരിനു വേണ്ടി ചീഫ്‌ സെക്രട്ടറി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന്‌ കമ്മിഷൻ ആക്റ്റിംഗ്‌ അദ്ധ്യക്ഷൻ പി മോഹനദാസ്‌ നിർദ്ദേശിച്ചു. പുല്ലുവിള സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുപ്രവർത്തകനായ പി കെ രാജു ഫയൽ ചെയ്ത കേസിലാണ്‌ നടപടി.
തെരുവുനായകളുടെ കടിയേൽക്കുന്നവർക്ക്‌ നഷ്ടപരിഹാരം നൽകുന്നത്‌ സംബന്ധിച്ച കാര്യങ്ങൾ സുപ്രിംകോടതി ഉത്തരവ്‌ പ്രകാരം ജസ്റ്റിസ്‌ സിരിജഗൻ കമ്മിഷനിൽ നിഷിപ്തമാണ്‌. എന്നാൽ ഓരോ കാരണങ്ങൾ പറഞ്ഞ്‌ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നത്‌ ശരിയല്ല. തെരുവുനായ ശല്യം അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം ഫലപ്രദമായി നടപ്പിലാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെയും നിസഹായരെയും സംബന്ധിച്ചിടത്തോളം തെരുവുനായ അവരുടെ ജീവനു തന്നെ ഭീഷണിയാണെന്നു കമ്മിഷൻ ചൂണ്ടികാണിച്ചു.
Prof. John Kurakar


No comments: