Pages

Tuesday, May 9, 2017

മനുഷ്യരും മരങ്ങളും തമ്മിലുള്ള ബന്ധം കാണാത് പോകരുത്

മനുഷ്യരും മരങ്ങളും തമ്മിലുള്ള ബന്ധം കാണാത് പോകരുത്

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂൺ മാസത്തിൽ ഒരു കോടി വൃക്ഷത്തൈകൾ കേരളത്തിൽ നടുകയാണ്‌ .നടുന്ന തൈകൾ  ഉണങ്ങിപോകാതെ വളർത്തിയെടുക്കാനും നമ്മുക്ക് കഴിയണം .മനുഷ്യരും മരങ്ങളും തമ്മിലുള്ള ബന്ധം കാണാതെയാണ് പലപ്പോഴും നാം വൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കുന്നത് .യൂക്കാലിപ്റ്റസ്-അക്കേഷ്യ തുടങ്ങിയ വളർത്തലിനെതിരേ .പ്രതിഷേധങ്ങളും വിവാദങ്ങളും ഉയർന്നിട്ട് വർഷങ്ങളായി .ഇപ്പോൾ  സർക്കാർ ഭൂമിയിൽനിന്ന് യൂക്കാലിപ്റ്റസും അക്കേഷ്യയും വെട്ടിമാറ്റാനുമുള്ള തീരുമാനം ..സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്.
ആഗോളതാപനവും പരിസ്ഥിതിയെക്കുറിച്ചുള്ള വർധിച്ച അവബോധവും തദ്ദേശീയ മരങ്ങളാണു നമുക്കു വേണ്ടതെന്ന ബോധത്തിൽ ജനങ്ങളും  വനംവകുപ്പും എത്തിയതിൽ സന്തോഷമുണ്ട് .ഫല വൃക്ഷങ്ങളും തണൽവൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തണം .പ്ലാവ്, മാവ്, പൂമരുത്, കണിക്കൊന്ന, പ്ലാശ്, പതിമുഖം, കുടമ്പുളി തുടങ്ങിയ തദ്ദേശീയവൃക്ഷങ്ങളാണ് പാതയോരങ്ങളിലും വീട്ടുവളപ്പിലും വിദ്യാലയങ്ങളിലുമെല്ലാം വളരേണ്ടത്..അക്കേഷ്യ വളരുന്നതുപോലെ വേഗത്തിൽ നാട്ടുമരങ്ങൾ വളരില്ല .അവയ്ക്ക് സ്ഥിരമായ പരിചരണം ആവശ്യമാണ് ..വിദ്യാർഥി, യുവജന സംഘടനകളും സമുദായസംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ആ ചുമതല ഏറ്റെടുക്കണം.
നടുന്ന മരങ്ങളെല്ലാം വളർന്നു വലുതാകുമ്പോഴേ ഹരിതകേരളം  പദ്ധതി ഫലപ്രദമാവൂ. പണിപൂര്ത്തിയായ റോഡുകളുടെ പ്രാന്തങ്ങളില് ഓരോ പ്ലാവും മാവും നടാൻ  പരിസരവാസികൾ  മുൻകൈയെടുക്കണം . ഈ ഭൂമി വരും തലമുറകളുടേതു കൂടിയാണ്. അതു സംരക്ഷിക്കാന് നാം ബാദ്ധ്യസ്ഥരുമാണ്. എന്ന് മനസിലാക്കി  എല്ലാവിഭാഗം ആളുകളും രംഗത്തിറങ്ങണം .ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്തുടങ്ങിയ മരങ്ങൾ ഒഴിവാക്കണം .മണ്ണിലെ അവസാന തുള്ളി വെള്ളവും ഊറ്റിക്കുടിക്കാനുള്ള കഴിവാണ് ഈ മരങ്ങളുടെ ഏറ്റവും വലിയ സവിശേഷത. അവ നട്ട പ്രദേശങ്ങളിലെല്ലാം കടുത്ത കുടിവെള്ളക്ഷാമമുണ്ടായതായാണ് അനുഭവം. കേരളത്തെ ഹരിതാഭമാക്കാൻ  നമുക്കു ഒന്നിക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: