Pages

Saturday, May 27, 2017

കശാപ്പ്​ നിരോധനം- വ്യാപക പ്രതിഷേധം

കശാപ്പ്നിരോധനം- വ്യാപക പ്രതിഷേധം
  
രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള ആർഎസ്എസ് കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചും കേരളത്തിലെ 210 കേന്ദ്രങ്ങളിൽ ഇടത് യുവജന സംഘടനകൾ ബീഫ് ഫെസ്റ്റ് നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുൻപിൽ രാവിലെ 11ന് ബീഫ് ഫെസ്റ്റ് നടന്നു. സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന ബീഫ് ഫെസ്റ്റ് ഡിവൈഎഫ്ഐ അഖിലേന്ത്യൻ പ്രസിഡന്റ് പി..മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കശാപ്പിനായി കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം പിന്വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. വിജ്ഞാപനത്തെ ശക്തമായി അപലപിച്ച പൊളിറ്റ്ബ്യൂറോ കടുത്ത വിയോജിപ്പും പ്രകടമാക്കി.

മാട്ടിറച്ചി സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്ക്കാര് പിന്വലിച്ചില്ലെങ്കില് നിയമപരമായി നേരിടുമെന്നും കേരളം പ്രത്യേക നിയമനിര്മാണം നടത്തുമെന്നും മൃഗസംരക്ഷണമന്ത്രി കെ രാജു പറഞ്ഞു.

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരളം പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരോധനം നടപ്പാക്കാൻ പ്രയാസമുള്ള കാര്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് വലിച്ച് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോൺഗ്രസ് .െഎ.സി.സി അംഗം .കെ ആൻറണി. ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.


ഗോവധ നിരോധനം മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോവധ നിരോധനം മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമമാണ്. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവധ നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.

കന്നുകാലി വിൽപ്പന നിരോധനത്തിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. നീക്കം കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്നും തോമസ് ഐസക് പറഞ്ഞു.

കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം: രാജ്യത്ത് വിഭജനമുണ്ടാക്കാന് കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി ജി. സുധാകരൻ

കന്നുകാലികളെ കൊല്ലുന്നതിനു നിരോധനം: ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് കൃഷിമന്ത്രി

കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. നിർദേശം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണിത്. മാംസാഹാരത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനു തുല്യമാണ് നീക്കം- മന്ത്രി പറഞ്ഞു.

Prof. John Kurakar

No comments: