Pages

Wednesday, May 24, 2017

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സൗദി സന്ദര്ശനം.ലോകം പ്രതീക്ഷയിൽ

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ

 സൗദി സന്ദര്ശനം.ലോകംപ്രതീക്ഷയിൽ

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് നടത്തുന്ന സന്ദര്ശനത്തെ സൗദി നേതാക്കളും ജനതയും നിരീക്ഷകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത് . ഇതിന് മുമ്പ് ഒരു അമേരിക്കന് പ്രസിഡന്റ് ഒരു അറബ്, മുസ്ലിം രാജ്യത്തേക്ക് പ്രഥമ വിദേശ സന്ദര്ശനം നടത്തിയ ചരിത്രമില്ല.  സഊദി അറേബ്യക്ക് ശേഷം ഇസ്രായിലും വത്തിക്കാനും സന്ദര്ശിക്കുന്ന അമേരിക്കന് പ്രസിഡന്റ് ബ്രസ്സല്സില് നാറ്റോ ഉച്ചകോടിയിലും ഇറ്റലിയില് ജി-7 ഉച്ചകോടിയിലും പങ്കെടുക്കും.
ഭീകരവിരുദ്ധ പോരാട്ട മേഖലയില് സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് യു.എസ് പ്രസിഡന്റിന്റെ സഊദി സന്ദര്ശനം വഴിവെക്കുമെന്ന് സഊദി വിദേശ മന്ത്രി ആദില് അല്ജുബൈര് പറഞ്ഞു. ട്രംപിന്റെ സന്ദര്ശനത്തിനിടെ സഊദി-അമേരിക്കന് ഉച്ചകോടിയും ഗള്ഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. ഇതിന് പുറമെ അറബ്, മുസ്ലിം രാജ്യങ്ങളില് നിന്നുള്ള നേതാക്കളുമായും സഊദിയില് വെച്ച് അമേരിക്കന് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. അറബ്, മുസ്ലിം ലോകത്തോട് അമേരിക്ക് താൽപര്യമാണ്  എന്ന സന്ദേശമാണ്  നൽകുന്നത് .” ഞങ്ങള് ഇവിടെവന്നിരിക്കുന്നത് പ്രസംഗിക്കാനല്ല. മറ്റുള്ളവര് എങ്ങനെ ജീവിക്കണമെന്നോ, എന്തുചെയ്യണമെന്നോ, എങ്ങനെയാവണമെന്നോ, എങ്ങനെ ആരാധന നടത്തണമെന്നോ പറയാനുമല്ല. പകരം നമ്മുടെ മികച്ചഭാവിക്കുവേണ്ടിയുള്ള സമാനതാല്പര്യങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.. ലോകത്തിലെ മഹത്തായ വിശ്വാസങ്ങളിലൊന്നാണ് ഇസ്്ലാം.. ഇസ്ലാമിക തീവ്രവാദം കൊണ്ടുള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതിന് മുസ്്ലിംലോകം മുന്കയ്യെടുക്കണം.’
അമേരിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റശേഷം നടത്തിയ പ്രഥമവിദേശ സന്ദര്ശനത്തിന്റെ ഭാഗമായി സഊദിഅറേബ്യയിലെത്തിയ ഡൊണാള്ഡ് ട്രംപിന്റേതാണ് ഈ വാക്കുകള്. അധികാരത്തിലേറിയ ശേഷം സ്വന്തം രാജ്യക്കാരോട് ഡൊണാള്ഡ് ട്രംപ് നടത്തിയ പ്രസംഗവും ദിവസങ്ങള്ക്കുള്ളില് അദ്ദേഹം സ്വീകരിച്ച ചില നടപടികളും കൂടി ഈയവസരത്തില് കൂട്ടിവായിക്കുന്നത് നന്നായിരിക്കും.അധികാരമേറ്റ് ഒരാഴ്ചക്കകം ഏഴ് മുസ്്ലിം രാജ്യങ്ങളില്- ഇറാന്, ഇറാഖ്, സിറിയ, സുഡാന്, ലിബിയ, സോമാലിയ, യമന് – നിന്നുള്ളവര്ക്ക് തന്റെ രാജ്യത്തേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ  ഉത്തരവ് ഉണ്ടായി .അമേരിക്കയ്ക്ക്  പലകാര്യത്തിലും നിക്ഷിപതതാല്പര്യങ്ങളുണ്ട്
.സൗദി അറേബ്യയിലെ എണ്ണനിക്ഷേപത്തിൽ  അവർക്ക് നോട്ടമുണ്ട് .എണ്പതികളിലെ ഇറാന് -ഇറാഖ് യുദ്ധത്തില് പലതവണയായി ഇരുപക്ഷത്തുമായി പക്ഷംപിടിച്ച അമേരിക്കയാണ് ഒടുവില് കുവൈത്ത് അധിനിവേശത്തിന്റെ പേരില് മെസോപൊട്ടാമിയ എന്ന പുരാതനരാജ്യത്തെ തകര്ത്തുതരിപ്പണമാക്കുകയും പ്രസിഡണ്ട് സദ്ദാംഹുസൈനെ തൂക്കിലേറ്റിയതും. ഇറാഖില് രാസായുധമുണ്ടെന്നുപറഞ്ഞായിരുന്നു ആക്രമണമെങ്കില് യുദ്ധം കഴിഞ്ഞപ്പോള് അത് വ്യാജആരോപണമായിരുന്നുവെന്നായിരുന്നു അമേരിക്കയുടെ തന്നെ വെളിപ്പെടുത്തല്.അറബ്മേഖലയിലെ ഭീഷണിയായി നിലകൊള്ളുന്ന ഇറാനെ ഏതുവിധേനയും പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് നല്ലൊരു കൂട്ടുകാരൻ തന്നെയാണ്.
അമേരിക്കയുടെ  സാമ്പത്തിക-സൈനിക താല്പര്യങ്ങള് സംരക്ഷിക്കുക എന്ന ഏകോന്മുഖതന്ത്രമാണ് എപ്പോഴും അവർക്കുള്ളത് .വൻ തോതിൽ ആയുധക്കച്ചവടവും അവരുടെ ലക്ഷ്യം തന്നെയാണ് .ഒരു വെടിക്ക് പലപക്ഷികളെ വീഴ്‌ത്തുന്ന തന്ത്രം അമേരിക്കയ്ക്ക്റിയാം .വിയറ്റ്നാമിലും ജപ്പാനിലുമെന്നുവേണ്ട ലോകത്താകെ ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ചോരയുടെ ചരിത്രമുള്ള അമേരിക്കന്ഭരണകൂടത്തിൻറെ തന്ത്രം മനസ്സിലാക്കാൻ പലർക്കും കഴിയില്ല .. ഇന്ത്യയുള്പ്പെടെയുള്ള ഏഷ്യന് രാജ്യക്കാരെയും സ്വന്തംപൗരന്മാരായ കറുത്തവര്ഗക്കാരെയും വെടിവെച്ചുകൊല്ലുന്ന സ്വന്തം നാട്ടുകാരെ നിലക്കുനിർത്താൻ  ട്രംപിന് കഴിയുന്നില്ല .ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ യു.എസില് മുസ്ലീങ്ങള്ക്കെതിരായ ആക്രമണത്തിലും വലിയ വര്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.ഭീകരതയുടെ ഏറ്റവും വലിയ ഇരകള് മുസ്ലിംങ്ങള് തന്നെയാണെന്നും ട്രംപ്  സൗദിയിൽ പറഞ്ഞു.ട്രംപിന്റെ പ്രസംഗത്തിലും  പ്രവർത്തിയിലും ഇനി മാനുഷികമായ  മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: