Pages

Monday, May 29, 2017

ഭാരതത്തിലെ ദരിദ്ര -ദളിത് സംരക്ഷണവും മൃഗസംരക്ഷണ ഉത്തരവും

ഭാരതത്തിലെ ദരിദ്ര -ദളിത് സംരക്ഷണവും
മൃഗസംരക്ഷണ ഉത്തരവും

മൃഗസംരക്ഷണം അനിവാര്യമാണ് .മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും വംശവര്‍ധനയ്ക്കും അവകാശമുണ്ട്. പ്രാചീന കാലംമുതല്‍ മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കന്നുകാലി സമ്പത്ത് വളരെ പ്രധാനമായിരുന്നുതാനും .ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ ഇറച്ചിക്കുവേണ്ടിയും  കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയും മൃഗങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്‍ന്ന് പോരുന്നവരാണ് ഇന്ത്യന്‍ സമൂഹം.
2006ല്‍ നടത്തിയ ഹിന്ദു-സി.എന്‍.എന്‍-ഐബി.എന്‍ സര്‍വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്‍). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്.മൃഗ സംരക്ഷണത്തിൻറെ പേരിൽ  കശാപ്പ് പൂർണ്ണമായി  നിരോധിക്കുന്നതാണ് പ്രശ്നം .അനധികൃത .അറവുശാലകള്‍ക്ക് നിയന്ത്രണം വരണം . പക്ഷെ  ഇപ്പോഴത്തെ  നിയന്ത്രണങ്ങൾ  കന്നുകാലിവളർത്തലിൽനിന്ന് ജനങ്ങൾ  പിന്തിരിയാൻ ഇടയാകും ."പ്രായം കുറഞ്ഞ കാലികളെ ചന്തകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കരുത്. ഇങ്ങനെ എത്തിക്കുന്ന കാലികളുടെ രേഖകള്‍ക്കൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖകളും സത്യവാങ്മൂലവും നല്‍കണം. ആറു മാസത്തേക്ക് കാലിയെ വില്‍പ്പന നടത്തില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പ് എഴുതി നല്‍കണം. കാര്‍ഷികാവശ്യത്തിനാണെന്നും അറക്കാനല്ലെന്നുമുള്ള സത്യവാങ്മൂലവും ആവശ്യമാണ്. വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ജില്ലാതല കാലിച്ചന്ത മേല്‍നോട്ട സമിതിക്ക് കൈമാറണം. വാങ്ങുന്നയാള്‍ വളര്‍ത്താനാണെന്ന് വ്യക്തമാക്കുന്ന രേഖകളും സമര്‍പ്പിക്കണം. കാലികളെ കൊണ്ടുപോകുന്നതിന് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. കാലികളെ ചന്തകളിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും കര്‍ശന നിബന്ധനകളുണ്ട്. യാതൊരുവിധത്തിലുള്ള ഉപദ്രവങ്ങളും മൃഗങ്ങളുടെമേല്‍ പാടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരം രേഖകള്‍ ഏതു സമയത്തും നല്‍കണം"
 അധികം താമസിക്കാതെ  കന്നു കാലിച്ചന്തകൾ തന്നെയില്ലാതെയാകും .കറവവറ്റിയ പശുക്കളെ വാങ്ങാൻ ആളില്ലാതാകുന്നതോടെ പശുവളർത്തലിൽ നിന്ന് ആളുകൾ പിൻവാങ്ങും .പാവപ്പെട്ടവൻറെ സാമ്പത്തിക നില വീണ്ടും തകരും.പ്രായം കുറഞ്ഞ കാലികളെ വീടുകളിൽ നിന്നു തന്നെ കശാപ്പുകാർ വാങ്ങികൊള്ളും . മാട്ടിറച്ചിക്ക് വലിയകൊടുക്കേണ്ടി വരും .കാലിസമ്പത്ത് വിരളമാകും .മൃഗസ്‌നേഹിയായ ഗൗരി മുലേഖി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം.കാലിച്ചന്തകളുടെ ദുരവസ്ഥ, ചന്തകളിലെത്തുന്ന മൃഗങ്ങള്‍ നേരിടുന്ന ക്രൂരപീഡനം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന് കോടതി വിധിച്ചിരുന്നു. മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം  പറയുന്നത് .
ഈ ഉത്തരവിൻറെ  അനന്തരഫലങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ  ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവർ കന്നുകാലികളെ വളർത്തിയും ,കൊടുത്തും പാൽവിറ്റും ഇറച്ചിവിറ്റുമൊക്കെ ജീവിക്കുന്നവരാണ് .ചന്തകൾ വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്‍പര്യങ്ങള്‍ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന സര്‍ക്കാര്‍ വാദവും കഴമ്പില്ലാത്തതാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു .
കന്നുകാലി വളര്‍ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: