Pages

Saturday, May 6, 2017

പാകിസ്ഥാൻറെ കൊടുംക്രൂരത

പാകിസ്ഥാൻറെ കൊടുംക്രൂരത

പാകിസ്ഥാൻറെ കൊടുംക്രൂരതയിൽ  ലോകരാജ്യങ്ങൾ അപലപിക്കണം .ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കുസമീപം രണ്ട് ഇന്ത്യൻ പട്ടാളക്കാരെ അതിനിന്ദ്യവും നിഷ്ഠുരവുമായാണ് പാകിസ്താൻ അതിർത്തിരക്ഷാസേന വധിച്ചത്. കൊലകൊണ്ടും തീരാത്ത പകമൂലം ഇവരുടെ തലകൾ അറുത്തുമാറ്റി. മൃതദേഹങ്ങൾ വികൃതമാക്കുകകൂടി ചെയ്‌തിരിക്കുന്നു .യുദ്ധഭൂമിയിൽ മൃതദേഹത്തോടുകാട്ടുന്ന അനാദരം യുദ്ധക്കുറ്റമായാണ് കണക്കാക്കിപ്പോരുന്നത്. ഇന്ത്യയെ പ്രകോപിപ്പിക്കുക,ഇന്ത്യ-പാകിസ്താൻ പ്രധാനമന്ത്രിമാരുടെ ചർച്ച അട്ടിമറിക്കുക ഇതാണ് പാക് സൈന്യത്തിൻറെ ലക്ഷ്യം .എപ്പോഴൊക്കെ സമാധാനശ്രമങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ പാകിസ്താനിലെ സൈന്യം ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിയന്ത്രണരേഖകടന്നെത്തിയ പാകിസ്താൻ പട്ടാളമാണ് തിങ്കളാഴ്ച കരസേനാംഗം പരംജിത് സിങ്ങിന്റെയും അതിർത്തിരക്ഷാസേനാംഗം പ്രേം സാഗറിന്റെയും കഴുത്തുവെട്ടിയതെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് ഇന്ത്യ ഉറപ്പിച്ചു പറയുന്നു. തങ്ങളുടെ സൈന്യത്തിന് ഈ ചെയ്തിയിൽ പങ്കില്ലെന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചിരിക്കുന്നത് ..ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ സമയത്താണ് പാകിസ്താനിൽ നിന്ന് ഇപ്പോഴത്തെ അപമാനമുണ്ടായിരിക്കുന്നത്. കശ്മീർ വളരെ അശാന്തമാണിപ്പോൾ. കഴിഞ്ഞ ജൂലായിൽ ആരംഭിച്ച സംഘർഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. കശ്മീരിലെ അശാന്തിയും അവിടത്തെ യുവാക്കൾക്കിടയിലെ അരക്ഷിതാവസ്ഥയും പരിഹരിക്കാതെ അതിർത്തിയിലെ സംഘർഷങ്ങൾക്ക് രാഷ്ട്രീയമോ സൈനികമോ ആയ പരിഹാരം അസാധ്യമാണ്.
.ചൈനയുടെ വൻ തോതിലുള്ള സഹായവയും പാകിസ്ഥാന് ലഭിക്കുമെന്ന് അവർ കരുതുന്നു .ഇന്ത്യ ക്ഷമിക്കും തോറും പാകിസ്ഥാൻ അതിരുവിടുകയാണ് .ഇപ്പോൾ ഇന്ത്യക്കേറ്റ അപമാനത്തിന് മറുപടി നൽകിയേ തീരൂ.  പാകിസ്താന്റെയും അവരുടെ സൈന്യത്തിൻറെ  ക്രൂരതകളും ലോകത്തിൻറെ  ശ്രദ്ധയിൽക്കൊണ്ടുവരാൻ കഴിയണം .ഇരുരാഷ്ട്രങ്ങളുമായുള്ള ചർച്ചകൾ കഴിയുമെങ്കിൽ മുന്നോട്ടുകൊണ്ടുപോകണം . അതിർത്തിയിലെ അടിയന്തര പ്രകോപനങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനൊപ്പം വിവിധവിഷയങ്ങളിലുള്ള വിശാലമായ അഭിപ്രായരൂപവത്കരണവും പരസ്പവിശ്വാസം വളർത്തലുമാണ്  പ്രശ്നപരിഹാരത്തിന് വേണ്ടത് അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി ഉടനെ ഇടപെടണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: