Pages

Saturday, May 6, 2017

നീതിന്യായ ചരിത്രത്തിലെ ശ്രേദ്ധേയമായ കേസ്

നീതിന്യായ ചരിത്രത്തിലെ ശ്രേദ്ധേയമായ കേസ്

കുടിലനീക്കം ഒരു സർക്കാരിനും ഭൂഷണമല്ല .സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ടി.​പി. സെ​ൻ​കു​മാ​റി​നെ പു​ന​ർ​നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത തേ​ടി​ക്കൊ​ണ്ടു സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളു​ക​യും കോ​ട​തി കോ​ട​തി​ച്ചെ​ല​വാ​യി 25,000 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു..പു​ന​ർ​നി​യ​മ​ന​ത്തി​നു​ള്ള വി​ധി ഏ​പ്രി​ൽ 24നാ​ണു വ​ന്ന​ത്.വിധി നടപ്പാക്കാൻ സർക്കാരിന് 12 ദിവസം വേണ്ടിവന്നു .സർക്കാരിനെ ഉ​പ​ദേ​ശി​ക്കാ​നും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​നും പ​രി​ച​യ​സ​ന്പ​ന്ന​രും സ​മ​ർ​ഥ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രും ഉപദേശകരും വേണ്ടുവോളമുണ്ട് .എന്നിട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഒ​ന്നി​നു​പു​റ​കേ ഒ​ന്നാ​യി പാ​ളി​ച്ച​ക​ൾ ഉണ്ടാകുന്നത് എന്തുകൊണ്ട് ?ഡി​ജി​പി​ സെൻകുമാറിനെ  മാറ്റിയത് എന്തിന് ?സ​ത്യ​സ​ന്ധ​മാ​യും നി​ഷ്പ​ക്ഷ​മാ​യും ജോ​ലി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ത​ങ്ങ​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​ന് എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കു​മെ​ന്ന് അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​വ​രെ​ല്ലാം പ​റ​യു​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ താ​ള​ത്തി​നൊ​ത്തു തു​ള്ളി​യി​ല്ലെ​ങ്കി​ൽ ഭ​രി​ക്കു​ന്ന​വ​രു​ടെ ഭാ​വം മാ​റും.
ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ ഇ​രു​ന്ന​തി​നു ശേ​ഷ​മേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ മാ​റ്റാ​വൂ എ​ന്നു 2011ലെ ​പോ​ലീ​സ് നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു സ​ർ​ക്കാ​ർ ലം​ഘി​ച്ചെ​ന്നാ​യി​രു​ന്നു സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി.  ഇന്ത്യയുടെ നീതിന്യായ  ചരിത്രത്തിലെ ശ്രേദ്ധേയമായ കേസുകളിൽ. ഒന്നാണിത് .തെറ്റായ നടപടിയിലൂടെ മാറ്റപെട്ടയാളെ  തിരികെനിയമിക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത് .കോടതി അതിൻറെ ഭരണഘടനാപരമായ ചുമതലയാണ് നിർവഹിച്ചത് .ഭരണത്തിന് നേതൃത്വം നൽകുന്നവർ ആരായാലും അഹങ്കാരം വെടിഞ് വിവേകത്തോടെ പെരുമാറണം .ജനാധിപത്യവും നിയമവാഴ്ചയും നിലനിറുത്താൻ ഇതാവശ്യമാണ് .ഏകാധിപത്യമനോഭാവം  ഇതുപോലെയുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തും .

പ്രൊഫ്. ജോൺ കുരാക്കാർ

.

No comments: