Pages

Saturday, May 27, 2017

ആഹാരശീലങ്ങൾ നിയന്ത്രിക്കുന്നതെന്തിന് ?

ആഹാരശീലങ്ങൾ 
നിയന്ത്രിക്കുന്നതെന്തിന് ?

ആഹാരശീലങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിൻറെ  മനുഷ്യത്വഹീനമായ നടപടി തീക്കളിതന്നെയാണ് .മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ മറവിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഗസറ്റ്വിജ്ഞാപനമായി ചൊവ്വാഴ്ച പുറത്തിറക്കിയ ചട്ടങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതും മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും സംസ്ഥാനങ്ങളുടെ അവകാശത്തിന്റെയും മേലുള്ള കടന്നുകയറ്റവുമാണ്‌.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം വ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് .രാജ്യത്തിൻറെ ബഹുസ്വരതയെയും വൈവിധ്യമാർന്ന ആഹാരശീലങ്ങളെയും ചോദ്യംചെയ്യൽ തന്നെയാണ് ഉത്തരവ് . രാജ്യത്ത്ഇരുപത്കോടിയിൽപരം കന്നുകാലികളുണ്ടെന്നാണ്അതുസംബന്ധിച്ച സെൻസസ്കണക്കുകൾ വ്യക്തമാക്കുന്നത്‌. അവയിൽ പകുതി ഉൽപാദന ക്ഷമമാണെന്ന്കരുതിയാൽ പോലും പത്ത്കോടിയിലധികം വരുന്ന ഉൽപാദനക്ഷമമല്ലാത്ത കന്നുകാലികളെ പോറ്റേണ്ടിവരുന്നത്സാമ്പത്തികമായും പ്രകൃതിവിഭവങ്ങളുടെമേലും കനത്ത ഭാരമാണ്സർക്കാർ ഏൽപ്പിക്കുന്നത്‌.
ഉൽപാദന ക്ഷമമല്ലാത്ത കന്നുകാലികളെ  വിറ്റഴിക്കുകയേ കർഷകന്മാർഗമുള്ളു. ഒരോ മണിക്കൂറിലും കാർഷിക പ്രതിസന്ധിയെ തുടർന്ന്ശരാശരി രണ്ട്കർഷക രെങ്കിലും ആത്മഹത്യ ചെയ്യുന്ന ഭാരതത്തിൽ  ഉൽപാദനക്ഷമമല്ലാത്ത കന്നുകാലികളെ പോറ്റാനുള്ള ബാധ്യത കർഷകന്റെമേൽ അടിച്ചേൽപ്പിക്കുന്നത്  മനുഷ്യത്വഹീനമായ നടപടിയാണ്‌ .വീടുകളിൽ നിന്നാണ് കറവവറ്റിയ മൃഗങ്ങളെ കച്ചവടക്കാർ വാങ്ങുന്നതും കാലിച്ചന്തകളിൽ എത്തിക്കുന്നതും .ഇനിമുതൽ അത് നടപ്പില്ല . പാൽചുരത്തുന്നതും കാർഷിക വൃത്തിയിൽ അവന്റെ സഹായിയുമായ ഒരൊറ്റ മൃഗത്തേയും കർഷകൻ കയ്യൊഴിയില്ല. തീർത്തും പരിപാലിക്കാനാവാതെ ഭാരമാകുമ്പോഴാണ്മൃഗങ്ങളെ കയ്യൊഴിയാൻ കർഷൻ നിർബന്ധിതനാകുന്നത്അർധപട്ടിണിക്കാരായഇൻഡ്യൻകർഷകന്റെ പിടലിക്ക് അവശരായ മൃഗങ്ങളെ പരിപാലിക്കുക എന്നൊരു ചുമതലകൂടി വന്നുവീശുന്നു .
മൃഗങ്ങളുടെ വില്പനയിൽനിന്നുള്ള വരുമാനം കൂടി ഇല്ലാതാകുന്നു .26000 കോടി രൂപാ വിദേശനാണ്യം നേടിത്തരുന്ന മാംസകയറ്റുമതിയും അതോടെ ഇല്ലാതാകും . ലോകത്തെ ഏറ്റവും വലിയ മാംസ തുകൽ വ്യവസായങ്ങളിൽ ഒന്നാണ് ഇന്ത്യയുടേത്‌. ഒരു ലക്ഷം കോടിയിൽപരം രൂപയുടെ വ്യവസായത്തിന്റെ നാലിലൊന്ന്കയറ്റുമതിയിൽ നിന്നുമാണ്ലഭിക്കുന്നത്‌. മാംസ കയറ്റുമതിയിൽ നിന്നുള്ള ഇന്ത്യയുടെ വരുമാനം ബാസ്മിതി അരിയിൽ നിന്നുള്ളതിനേക്കാൾ ഉയർന്നതാണ്‌. അത്തരം ഒരു വ്യവസായത്തിന്റെയും അതിൽ പണിയെടുക്കുന്ന ദശലക്ഷങ്ങളുടെയും ജീവിതത്തിന്റെ കടയ്ക്കലാണ്ഭരണകൂടം കത്തിവച്ചിരിക്കുന്നത്‌.
ഇന്ത്യയുടെ പ്രത്യേക സാംസ്ക്കാരിക സാഹചര്യത്തിൽ സംസ്ഥാന സർക്കാറുകൾ ഗൗരവത്തോടെ പഠിച്ച് തീരുമാനമെടുക്കേണ്ട ഒരു വിഷയത്തിലാണ് നിലവിലുള്ള ഭരണവ്യവസ്ഥക്കളെ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്രസർക്കാർ പെട്ടെന്ന് ഇത്തരം സങ്കുചിതനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് .ഒരു ജനതയുടെ പരമ്പരാഗത തൊഴിൽസംസ്ക്കാരത്തെ ഒറ്റദിവസംകൊണ്ടു സർക്കാർ ഒരു ഉത്തരവിലൂടെ തകർക്കാൻ ശ്രമിക്കുകയാണ് . ഉത്തരവുമൂലം രാജ്യത്ത് എത്രപേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കേന്ദ്രസർക്കാർ കണക്കെടുത്തിട്ടുണ്ടോ ? മാംസാഹാരം ശീലിച്ചവരുടെ പോഷകപരമായ ആവശ്യങ്ങളെ നിറവേറ്റാൻ മറ്റ് എന്ത് പോംവഴിയാണ് കണ്ടെത്തിയിരിക്കുന്നത് ? പലതിനും സർക്കാർ മറുപടി പറയേണ്ടിവരും

പ്രൊഫ്. ജോൺ കുരാക്കാർ




No comments: