Pages

Tuesday, May 16, 2017

സൈബർ ആക്രമണത്തിൽ ലോകം നടുങ്ങി

സൈബർ ആക്രമണത്തിൽ
 ലോകം നടുങ്ങി

നൂറ്റമ്പതിലേറെ രാജ്യങ്ങളിലെ കമ്പ്യൂട്ടർ ശ്രംഖലകളെ താറുമാറാക്കിയ "വാനാ ക്രൈ "സൈബർ ആക്രമണത്തിൻറെ നടുക്കത്തിലാണ് ലോകം .കംപ്യൂട്ടർകളുടെ പ്രവർത്തനം നിയന്ത്രണത്തിലാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന പരിപാടിയാണിത് .ആശുപത്രി ,ബാങ്കിങ് ,ടെലികോം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ലോകമാകെ ഭീമമായ നഷ്‌ടമാണ്‌ വരുത്തിവച്ചിരിക്കുന്നത് . "വാനാ ക്രൈ " ആക്രമണം  ഇന്ത്യയെ ബാധിക്കില്ലായെന്നാണ് പലരും കരുതിയിരുന്നത് .ഇന്ത്യയും ആക്രമണത്തിന് ഇരയായതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു .

150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം  കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ റാന്ംസവേര് ആക്രമണം വീണ്ടും ഉണ്ടായേക്കാനിടയുണ്ടെന്ന  മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികളുമായി കേന്ദ്ര സര്ക്കാര് രംഗത്തെത്തിയിട്ടുണ്ട് . ഇന്ത്യയിലെ കമ്പ്യൂട്ടറുകള്  ആക്രമിക്കപ്പെടാതിരിക്കാനുള്ള മുന് കരുതല് നടപടികള് സ്വീകരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്ഫര്മേഷന് മന്ത്രാലയം വ്യക്തമാക്കി . ആന്ധ്രപ്രദേശ് പോലീസിന്റെ നൂറിലേറെ കമ്പ്യൂട്ടറുകള് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.   കേരളത്തില് വനാക്രൈ റാന്സംവെയര് ആക്രമണത്തില് പാലക്കാട് സതേണ് റെയില്വേ ഡിവിഷനിലെ 23 കമ്പ്യൂട്ടറുകള് തകരാറിലായി. പേഴ്സണല് അക്കൗണ്ട്സ് വിഭാഗങ്ങളെ വൈറസ് ബാധിച്ചു. പത്തനംതിട്ട കൊല്ലം വയനാട് ജില്ലകളില് ഇതിന് മുന്പ് വനാക്രൈ ആക്രമണം റിപ്പോര്ട്ട്ചെയ്തിട്ടുണ്ട് .. കൊല്ലത്തെ തൃക്കോവില്വട്ടം, വയനാട് തരിയോട്, പത്തനംതിട്ട അരുവാപ്പുറം പഞ്ചായത്തുകളിലും  സൈബര് ആക്രമണം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്
സൈബര് ആക്രമണത്തിന് പിന്നില് ഉത്തര കൊറിയയാണെന്ന കണ്ടെത്തിയിരിക്കുന്നു . ഉത്തരകൊറിയന് ഹാക്കര് സംഘമായ ലാസറസ് ഗ്രൂപ്പാണെന്ന് റഷ്യയിലെ സൈബര് സുരക്ഷാ കമ്പനിചൂണ്ടിക്കാട്ടുന്നു.വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബര് ആക്രമണ രീതികളും തമ്മില് ഏറെ സാമ്യങ്ങളുണ്ടെന്ന് വിവിധ സാങ്കേതിക വിദഗ്ധരെ ഉദ്ധരിച്ച് പ്രമുഖ വാര്ത്താ  ഏജന്സിികള് റിപ്പോര്ട്ട്  ചെയ്യുന്നു. കേരളവും ‘വാനാക്രൈ’ എന്ന കമ്പ്യൂട്ടർ റാൻസംവെയറിന്റെ ആക്രമണ ഭീഷണിയിലാകയാൽ കമ്പ്യൂട്ടറുകളും അവയിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും സുരക്ഷിതമാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സൈബർ വിഭാഗം അഭ്യർഥിച്ചു. ഉപയോക്താക്കൾ ഇതിനായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് പകർപ്പവകാശമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കിൽ ഒറിജിനൽ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുക.വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് സൈബര് ആക്രമണത്തിനിരയാകുന്നത്.ആഗോളതലത്തില് റാംസംവെറസ് ആക്രമണം പടരുന്നതിനിടയില് രാജ്യത്തെ ബാങ്കുകള്ക്ക് ആര്ബിഐ മുന്നറിയിപ്പ്. രാജ്യത്തെ എടിഎമ്മുകള് സൈബര് ആക്രമണ ഭീഷണിയിലാണെന്നാണ് പ്രധാനവെല്ലുവിളിയായി ആര്ബിഐ അറിയിക്കുന്നത്.
രാജ്യത്ത് 40 ശതമാനത്തിലേറെ എടിഎമ്മുകള് ഇപ്പോഴും വിന്ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്ത്തിക്കുന്നത്.ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സപ്പോര്ട്ട് മൈക്രോസോഫ്റ്റ് പിന്വലിച്ചിട്ട് ഒരു വര്ഷത്തിലേറെയായി.റാൻസംവെയറുകൾ ബാധിച്ചാൽ ആവശ്യപ്പെടുന്ന മോചനദ്രവ്യം ഒരിക്കലും നൽകാൻ ശ്രമിക്കരുത്. അടിയന്തരമായി ഐടി മിഷൻ/സൈബർ പൊലീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടുക..കുറ്റമറ്റ സൈബർ സുരക്ഷാസംവിധാനം എല്ലാ മേഖലയിലും നടപ്പാക്കണം ,സൈബർ സുരക്ഷാസേന ,കർശന സൈബർനിയമങ്ങൾ ,ബോധവൽക്കരണം എന്നിവ അനിവാര്യമാണ് .എപ്പോഴും ആക്രമണം ഉണ്ടാകാം ,ജാഗ്രതയോടെയിരിക്കുക .

പ്രൊഫ്.ജോൺ കുരാക്കാർ


No comments: