Pages

Monday, May 15, 2017

കൊലപാതക രാഷ്‌ട്രീയം കേരളത്തിൻറെ ശാപം.സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

കൊലപാതക രാഷ്ട്രീയം കേരളത്തിൻറെ ശാപം.സമാധാനം നിലനിര്ത്താനുള്ള ഉത്തരവാദിത്തം ആര്ക്കാണ്?

ക​ണ്ണൂ​രി​ൽ വീ​ണ്ടും വീണ്ടും രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​കം. എന്നും പകരത്തിനു പകരം ..അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ ഈ ​പോ​ക്ക്, സം​സ്ഥാ​ന​ത്തെ കൂടെകൂടെ കണ്ണീരിലാഴ്ത്തുകയാണ് .. പ​യ്യ​ന്നൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ കു​റെ​നാ​ളാ​യി ന​ട​മാ​ടു​ന്ന രാ​ഷ്‌​ട്രീ​യ വൈ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്. അ​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും അ​തേ രീ​തി​യി​ൽ​ത​ന്നെ മ​റു​പ​ടി ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ൾ​പോ​ലും പൊ​തു​വേ​ദി​ക​ളി​ൽ പ​റ​യു​ന്പോ​ൾ അ​ത് അ​ക്ര​മ​ത്തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്?  കേരളത്തിൽ സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരെ, കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നവരെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും സാംസ്‌കാരിക പ്രവര്‍ത്തകരും  മാധ്യമങ്ങളും  മുന്‍കൈ എടുക്കണം .ആ​ർ​എ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ബി​ജു​വാ​ണ് വെ​ള്ളി​യാ‍ഴ്ച പ​ട്ടാ​പ്പ​ക​ൽ പാ​ല​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ട​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​നു​ൾ​പ്പെ​ടെ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ രാ​മ​ന്ത​ളി കു​ന്ന​രു​വി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ബി​ജു. ഇ​ത്ത​രം പ​ക​രം​വീ​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ക​ണ്ണൂ​രി​ൽ പു​ത്ത​രി​യ​ല്ല. ക​ണ്ണൂ​രി​ൽ മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു പ​ലേ​ട​ത്തും രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ര​ങ്ങേ​റി. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റു ജീ​വ​ശ്ശ​വ​ങ്ങ​ളാ​യി ക​ഴി​യു​ന്ന​വ​രു​മു​ണ്ട്. എന്നും പകരത്തിനു പകരമാണെങ്കിൽ  കൊലപാതകം എന്ന് അവസാനിക്കും ?

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ഇ​തി​ൽ ഒ​രു ക​ക്ഷി​യെ​ന്ന​ത് ആരും വിസ്മരിക്കരുത് . മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കു​പോ​ലും പാ​ലി​ക്കാ​നാ​വു​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ  സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് എന്തു  പ്ര​സ​ക്തി? കേ​ര​ള​ത്തി​ലെ എ​ത്ര​യോ അ​മ്മ​മാ​രാ​ണ് ഈ ​അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ തോ​രാ​ത്ത ക​ണ്ണീ​രു​മാ​യി ക​ഴി​യു​ന്ന​ത്. വസ്ത്രം മാറും പോലെ പാർട്ടി മാറുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകം മറ്റൊരിടത്തും കാണില്ല .കേ​ര​ള​ത്തെ ക​ലാ​പ​ക​ലു​ഷി​ത​മാ​യൊ​രു സം​സ്ഥാ​ന​മാ​യി ഭാരതവും ലോകവും കാണും .

 ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്  എന്നുപറയുന്ന കേരളത്തിലേക്ക്  സ​ന്ദ​ർ​ശ​ക​ർ വരാതെയാകും. ടൂ​റി​സം മേ​ഖ​ല​യി​ൽ നാ​ലു ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള വ​ലി​യൊ​രു പ​ദ്ധ​തി​ക്കു സം​സ്ഥാ​നം ത​യാ​റെ​ടു​ക്കു​മ്പോഴാണ്  ഇത്തരത്തിലുള്ള സംഭവങ്ങൾ  അരങ്ങേറുന്നത് . പ​ര​സ്പ​രം ക​ടി​ച്ചു​കീ​റു​ന്ന രാ​ഷ്‌​ട്രീ​യ സം​സ്‌ക്കാരം  ഉപേക്ഷിക്കാൻ എല്ലാവരും തയാറാകണം . കേരള മുഖ്യമന്ത്രി ഒരുപാർട്ടിയുടെ മാത്രം മുഖ്യനല്ല ,എല്ലാവരുടെയും മുഖ്യമന്ത്രിയാണ് . അക്രമത്തിലൂടെയും   അധര്‍മ്മത്തിലൂടെയും ആരും  സ്ഥായിയായി  ഒന്നും നേടിയിട്ടില്ല  എന്ന സത്യം  എല്ലാവരും അറിയുക .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: