Pages

Sunday, May 14, 2017

ലഹരിയുടെ മേച്ചില്‍പുറങ്ങള്‍ തേടി പുതുതലമുറ,കുട്ടികളുടെ പിന്നാലെ ലഹരിമാഫിയ രക്ഷിതാക്കള്‍ കരുതിയിരിക്കുക.

ലഹരിയുടെ മേച്ചില്പുറങ്ങള്തേടി  പുതുതലമുറ,കുട്ടികളുടെ പിന്നാലെ ലഹരിമാഫിയ
രക്ഷിതാക്കള്കരുതിയിരിക്കുക.

കേരളത്തിൽ ബാറുകൾ പലതും പൂട്ടി കിടക്കുന്നു .എന്നാൽ കുട്ടികളുടെയിടയിൽ മയക്കുമരുന്നുപയോഗം  വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു .ലഹരിവസ്തുക്കൾ വിപണനംചെയ്യപ്പെടുന്ന കമ്പോളമായി മാറുകയാണ്‌ കേരളമെന്നു തോന്നിക്കുന്ന സംഭവങ്ങളും കേസുകളുമാണ്‌ കൊച്ചിപോലുള്ള നഗരങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.‘തിരുവനന്തപുരം കേരളത്തിന്റെ ഭരണതലസ്ഥാനമാണെങ്കിൽ, കൊച്ചി കേരളത്തിന്റെ ലഹരിതലസ്ഥാനമാണ്-എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞ ഈ വാക്കുകൾ കൊച്ചിയെയും  കേരളത്തെയും ഒരുപോലെ ഞെട്ടിക്കുന്ന ഒന്നാണ്.
 കേരളത്തിൽ ഏറ്റവുമധികം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഇടമായി കൊച്ചി മാറുന്നുവെന്ന യാഥാർത്ഥ്യം ആശങ്കയോടെയാണ്  രക്ഷിതാക്കൾ കേൾക്കുന്നത് .കഞ്ചാവും ഹെറോയിനും ഉൾപ്പെടെയുള്ള ഒരുപാടു ലഹരിമരുന്നുകൾ ഇന്ന് കൊച്ചിയിലെ കൊച്ചുകുട്ടികളുടെപോലും കൈയെത്തുംദൂരത്തുണ്ട്.  ഒരുപാടു നേട്ടങ്ങളുടെ കവാടമായി കൊച്ചി നിലകൊള്ളുമ്പോൾ, വളരുമ്പോൾ ,കേരളത്തിന്റെ തൊഴിൽ ഹബ്ബായി മാറിയതോടെ ആയിരങ്ങളാണ് അവിടേക്കു ചേക്കേറുന്നത്. കൊച്ചിയിൽ മയക്കുമരുന്നുമായി പിടികൂടുന്നവരിൽ 90 ശതമാനത്തോളം പേർ വിദ്യാർഥികൾക്കും സ്ത്രീകൾക്കും ലഹരി കൈമാറുന്നവരാണെന്ന് പോലീസ് ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സമൂഹത്തെ കാർന്നുതിന്നുന്ന ഈ വിപത്തിനെ ഉന്മൂലനംചെയ്യാൻ അധികാരിവർഗം അതീവജാഗ്രത കാട്ടണം .ലഹരിമരുന്നുകളിലേക്ക് എളുപ്പത്തില്‍ വീഴുകയാണ് നമ്മുടെ  കുട്ടികള്‍.യുവതലമുറയെ ലഹരി പിടിപ്പിക്കാന്‍ .”മാജിക്ക് മഷ്‌റൂംകേരളത്തിലെ നഗരങ്ങളിലും വ്യാപകമാകുന്നതായി പറയപ്പെടുന്നു .കൊച്ചിയില്‍ പ്രധാനമായും മട്ടഞ്ചേരി,ഫോര്‍ട്ട് കൊച്ചി തുടങ്ങിയ മേഖലകളില്‍ ഇത് വ്യാപകമായി തുടങ്ങിയതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. കഞ്ചാവിനേക്കാള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഈ വിഷക്കൂണ്‍ ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം ..മാസങ്ങള്‍ ഉപയോഗിച്ചാല്‍ തന്നെ മാനസികരോഗികളായി ഇത് നമ്മെ മാറ്റുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രക്ഷിതാക്കളും സമൂഹവും അതീവ ജാഗ്രതപാലിക്കേണ്ട സമയമാണ്.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: