Pages

Monday, May 1, 2017

തൊഴിലാളിയുടെ അവകാശങ്ങളും കടമകളും

തൊഴിലാളിയുടെ
അവകാശങ്ങളും കടമകളും

ഒരു മെയ്ദിനംകൂടി സമാഗതമായിരിക്കുന്നു . തൊ​ഴി​ലി​ന്‍റെ മ​ഹ​ത്ത്വ​ത്തെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ​ക്കും വി​ചി​ന്ത​ന​ങ്ങ​ൾ​ക്കു​മാ​യി നീ​ക്കി​വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ദി​വ​സ​മാ​ണ്മെയ്ദിനം .1884-ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന തൊ​ഴി​ലാ​ളി സ​മ്മേ​ള​ന​മാ​ണു ജോ​ലി എ​ട്ടു മ​ണി​ക്കൂ​ർ എ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ച​ത്. 1886 മേ​യ് ഒ​ന്നി​ന് അ​തു ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സ​മ്മേ​ള​നം ന​ട​ത്തി. മൂ​ന്നു ദ​ശ​ക​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു റ​ഷ്യ​യി​ലെ വി​പ്ല​വം ന​ട​ന്ന​ത്. സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യും ക​മ്യൂ​ണി​സ​ത്തി​ന്‍റെ​യും വ്യാ​പ​നം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു കൊ​ണ്ടു​വ​ന്നു.
ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി തൊ​ഴി​ലാ​ളി​ദി​നാ​ഘോ​ഷം ന​ട​ന്ന​ത് 1923 മേ​യ് ഒ​ന്നി​ന് ചെ​ന്നൈ‍യി​ലെ മ​റീ​നാ ബീ​ച്ചി​ലാ​ണ്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ചു​വ​ന്ന കൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ന്നാ​ണ​ത്രേ. ഹി​ന്ദു​സ്ഥാ​ൻ ലേ​ബ​ർ കി​സാ​ൻ പാ​ർ​ട്ടി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്നു രാ​ജ്യ​ത്തെ​ന്പാ​ടും മേ​യ്ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു. വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഇ​തി​ൽ ഭാ​ഗ​ഭാ​ക്കാ​കു​ന്നു. എ​ൺ​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ മേ​യ്ദി​നം പൊ​തു അ​വ​ധി​ദി​ന​മാ​ണ്. എ​ന്നാ​ൽ, ഷി​ക്കാ​ഗോ പ്ര​ഖ്യാ​പ​ന​ത്തി​നു വേ​ദി​യാ​യ അ​മേ​രി​ക്ക​യി​ൽ മേ​യ് ഒ​ന്ന് തൊ​ഴി​ലാ​ളി​ദി​ന​മ​ല്ല; അ​മേ​രി​ക്ക തൊ​ഴി​ൽ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​റി​ലെ ആ​ദ്യ തി​ങ്ക​ളാ​ഴ്ച​യാ​ണ്. ഇന്ന് തൊഴിൽ സാഹചര്യമൊക്കെ മാറിക്കഴിഞ്ഞു .തൊ​ഴി​ൽ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും തൊ​ഴി​ൽ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ൾ ബോ​ധ്യ​മു​ള്ള​വ​രാ​യി​രി​ക്കണം .
മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ശേ​ഷി​യും ചി​ന്താ​ശേ​ഷി​യും സ​ർ​ഗ​ശേ​ഷി​യു​മൊ​ക്കെ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. മ​നു​ഷ്യാ​ധ്വാ​ന​ത്ത വേ​ണ്ട​വി​ധം അം​ഗീ​ക​രി​ക്കാ​തെ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണു മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത മു​ത​ലാ​ളി​ത്തം. തൊ​ഴി​ൽ​ദാ​യ​ക​ന്‍റെ മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ തൊ​ഴി​ലി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്‌​ടി​ക്കാ​നേ ഉ​ത​കൂ. തൊ​ഴി​ലാ​ളി​ക്ക് അ​ധ്വാ​ന​ശേ​ഷി​ക്ക​നു​സൃ​ത​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. അ​തു ന​ൽ​കാ​തി​രി​ക്കു​ന്ന​തി​നെ​യാ​ണു ചൂ​ഷ​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം​ത​ന്നെ, തൊ​ഴി​ലാ​ളി​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ട്. ത​ന്‍റെ അ​ധ്വാ​ന​ശേ​ഷി ആ​ത്മാ​ർ​ഥ​ത​യോ​ടെ വി​നി​യോ​ഗി​ക്ക​ണം. അ​ത് തൊ​ഴി​ലു​ട​മ​യ്ക്കും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​ത്തീ​ർ​ക്കാ​നും തൊ​ഴി​ലാ​ളി​ക്കു ക​ട​മ​യു​ണ്ട്. കേരളത്തിൽ കാലത്തിന് അനുസരിച്ചുള്ള  ഒരു തെഴിൽ സംസ്‌ക്കാരം ഉണ്ടാകണം പ​ണി​മു​ട​ക്കു​ക​ൾ, ഹ​ർ​ത്താ​ലു​ക​ൾ, നോ​ക്കു​കൂ​ലി  എ​ന്നി​വ നമ്മുടെ  തൊ​ഴി​ൽ മേ​ഖ​ല​യെ​ബാധിക്കുന്ന പ്രശനങ്ങളാണ് .മ​ര്യാ​ദ​യും ആ​ത്മാ​ർ​ഥ​യു​മി​ല്ലാ​ത്ത തൊ​ഴി​ൽ സം​സ്കാ​രം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ഏ​റെ ബാ​ധി​ച്ചി​ട്ടുണ്ട് .ലോകത്ത് ഏറ്റവും കൂടുതൽ  തൊഴിൽ ലഭിക്കുന്ന പ്രദേശമായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്  അത് പ്രയോജനപ്പെടുത്താൻ  നമുക്ക് കഴിയണം  ഒരു പുതിയ തൊഴിൽ സംസ്ക്കാരത്തിലേക്കു  നമുക്ക് നടന്നു നീങ്ങാം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: