Pages

Monday, April 10, 2017

TRIBUTE PAID TO PROF. M. ACHUTHAN,NOTED LITERARY CRITIC AND AUTHOR

TRIBUTE PAID TO PROF. M. ACHUTHAN,NOTED LITERARY CRITIC AND AUTHOR
പ്രൊഫ. എം. അച്യുതന്അന്തരിച്ചു.

Noted literary critic and author M. Achuthan, 86, died here on Sunday.He had served as the president of the Sahithya Pravarthaka Sahakarana Sangham and executive member of the Kerala Sahitya Akademi. He had also served as the president of the Samastha Kerala Sahithya Parishad.Prof. Achuthan, the son-in-law of late poet G. Sankara Kurup, is survived by his wife Radha and three daughters.Cremation will be held at Ravipuram crematorium on Monday at 2 p.m.Chief Minister Pinarayi Vijayan paid tributes to the writer at his residence.
നവീന നിരൂപണത്തിന്റെ ശക്തനായ വക്താവും സാഹിത്യ വിമര്ശനത്തിലെ വേറിട്ട ശബ്ദവുമായ പ്രൊഫ. എം. അച്യുതന്‍ (87) അന്തരിച്ചു. പനിയെത്തുടര്ന്ന് ഒരാഴ്ചയായി എറണാകുളത്ത് ആശുപത്രിയിലായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അന്ത്യം. എറണാകുളം സൗത്ത് ഇയ്യാട്ടുമുക്ക് മൊണാസ്ട്രി റോഡ് 'ഭദ്രാലയ'ത്തിലാണ് താമസിച്ചിരുന്നത്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകള്രാധയാണ് ഭാര്യ. ഡോ. ബി. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്, എറണാകുളം), ഡോ. ബി. നിര്മല പിള്ള (പുണെ), കൊച്ചി മുന്ഡെപ്യൂട്ടി മേയര്ബി. ഭദ്ര എന്നിവരാണ് മക്കള്‍. കാന്സര്ചികിത്സാ വിദഗ്ദ്ധന്ഡോ. സി.എന്‍. മോഹനന്നായര്‍, ജി. മധുസൂദനന്പിള്ള (റിട്ട. ..എസ്.) എന്നിവര്മരുമക്കളാണ്.
പാശ്ചാത്യ സാഹിത്യ ദര്ശനം, ചെറുകഥ ഇന്നലെ ഇന്ന്, കവിതയും കാലവും, സമന്വയം, വിവേചനം, നോവല്പ്രശ്നങ്ങളും പഠനങ്ങളും, വിമര്ശലോചനം, നിര്ദ്ധാരണം തുടങ്ങിയ . കൃതികളുടെ കര്ത്താവാണ്. സാഹിത്യ വിമര്ശന-പഠന മേഖലകളില്ഏറെ ശ്രദ്ധയും പ്രചാരവുമാര്ജിച്ച കൃതികളാണിവ. അറേബ്യന്നൈറ്റ്സിന്റെ വിവര്ത്തനമായ 'ആയിരത്തൊന്നു രാവുകള്‍' വമ്പിച്ച പ്രചാരവും ജനപ്രീതിയും നേടിയ കൃതിയാണ്. 'സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും' എന്ന മികച്ച രചനയും പ്രൊഫ. അച്യുതന്റെ സംഭാവനയാണ്. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, നിരൂപണത്തിനുള്ള സാഹിത്യ അക്കാദമി അവാര്ഡ്, പദ്മപ്രഭ പുരസ്കാരം, സാഹിത്യ പ്രവര്ത്തക ബെനിഫിറ്റ് ഫണ്ട് അവാര്ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്
സി.പി. ശ്രീധരനു ശേഷം 15 വര്ഷക്കാലം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റായിരുന്നു. ഓടക്കുഴല്പുരസ്കാര സമിതിയുടെ ജനറല്കണ്വീനറായി 47 വര്ഷം പ്രവര്ത്തിച്ചു. ശാരീരികമായ അവശതകളെ തുടര്ന്ന് രണ്ടുവര്ഷം മുമ്പാണ് സ്ഥാനം ഒഴിഞ്ഞത്. തൃശ്ശൂര്ജില്ലയിലെ വടമയില്‍ 1930 ജൂണ്‍ 15-നാണ് എം. അച്യുതന്റെ ജനനം. അച്ഛന്‍: . നാരായണ മേനോന്‍. അമ്മ: പാറുക്കുട്ടിയമ്മ....... എറണാകുളം സെന്റ് ആല്ബര്ട്സ് കോളേജില്ട്യൂട്ടറായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം. പിന്നീട്, 1956-ല്മഹാരാജാസ് കോളേജില്ലക്ചററായി. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, കോഴിക്കോട് ഗവ. ആര്ട്സ് കോളേജ്, പട്ടാമ്പി ഗവ. കോളേജ് എന്നിവിടങ്ങളില്മലയാള വിഭാഗം ലക്ചറര്‍, പ്രൊഫസര്എന്നീ നിലകളില്സേവനം അനുഷ്ഠിച്ചു

അധ്യാപനം പ്രൊഫ. എം. അച്യുതന് ഒരു ജോലി മാത്രമായിരുന്നില്ല, ഉപാസനയായിരുന്നു. ശിഷ്യരുടെ ഉള്ളില്അദ്ദേഹം എപ്പോഴും അറിവിന്റെ വെളിച്ചം തെളിച്ചുകൊണ്ടേയിരുന്നുസാഹിത്യാഭിരുചി വളരെ ചെറുപ്പത്തിലേ അച്യുതനില്ഉടലെടുത്തിരുന്നു. മാള സെന്റ് ആന്റണീസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രൊഫ. എം. അച്യുതന്റെ മാസ്റ്റര്പീസ് ആണ് 'പാശ്ചാത്യ സാഹിത്യ ദര്ശനം' എന്ന കൃതി. മഹാകവി ജി. ശങ്കരക്കുറുപ്പിന് ഏറ്റവും പ്രിയപ്പെട്ടയാളായിരുന്നു പ്രൊഫ. എം. അച്യുതന്‍. മഹാരാജാസില്പഠിക്കാനെത്തിയപ്പോള്ത്തന്നെ അച്യുതനെന്ന മിടുക്കനായ വിദ്യാര്ഥിയുടെ ശേഷിയും നന്മ നിറഞ്ഞ വ്യക്തിത്വവും മഹാകവിയുടെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ആദ്യത്തെ ജ്ഞാനപീഠം നേടി മഹാകവി ജി. ശങ്കരക്കുറുപ്പ് ഇന്ത്യയിലാകെ കീര്ത്തി പ്രസരിപ്പിച്ച് വിരാജിക്കുന്ന കാലമാണത്അതിനിടെയാണ് 'ശങ്കരക്കുറുപ്പ് വിമര്ശിക്കപ്പെടുന്നു' എന്ന നിശിത വിമര്ശനവുമായി സുകുമാര്അഴീക്കോട് രംഗപ്രവേശം ചെയ്യുന്നത്അഴീക്കോടിന്റെ വിമര്ശനങ്ങളുടെ മുനയൊടിക്കാന്മഹാകവിയുടെ ആരാധകരും ശിഷ്യരും അണിനിരന്നു. അക്കൂട്ടത്തില്മുന്പന്തിയിലുണ്ടായിരുന്നു എം. അച്യുതന്.
ആധുനിക മലയാള നിരൂപണത്തിന്റെ ശക്തനായ വക്താവായിരുന്ന  പ്രൊഫ. എം. അച്യുതൻറെ  ദേഹവിയോഗത്തിൽ  കേരള കാവ്യകലാ സാഹിതി അനുശോചനം രേഖപ്പെടുത്തി . കൊട്ടാരക്കര കുരാക്കാർ സെന്റർ -ൽ കൂടിയ  യോഗത്തിൽ  പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു . സരസൻ കൊട്ടാരക്കര , നീലേശ്വരം സദാശിവൻ , സിനിമ സംവിധായകൻ  കെ. സുരേഷ് , പ്രൊഫ്. വർഗീസ്  ജോൺ , ഡോക്ടർ  ജേക്കബ് കുരാക്കാർ , എന്നിവർ പ്രസംഗിച്ചു .

Prof. John Kurakar

No comments: