Pages

Saturday, April 8, 2017

PALM SUNDAY ( ഓശാന ഞായര് )

ഓശാന ഞായര്

Palm Sunday is set to fall on 9 April this year, and marks the moment when Jesus entered Jerusalem in triumph, riding on the back of a donkey – with Christians believing the scene took place before Jesus’ death and resurrection.
Palm branches are a symbol of peace and victory, and they were laid down in Jesus’ path as he rode into Jerusalem – leading to the name Palm Sunday.



"ഓശാന .... ഓശാന .... ദാവീദാത്മജനൂശാനാ:
ക്രിസ്തുദേവന്റെ ത്യാഗത്തിന്റെയും, ക്രൂശു മരണത്തിന്റെയും ഉയിര്ത്തെഴുന്ന
േല്പ്പിന്റെയും
മുന്നോടിയായ ഓശാന ഞായര് നാളെ. വിശുദ്ധിയുടേയും വിശ്വാസത്തിന്റെയും ഓശാന ഞായറിനെ വരവേല്ക്കാന് വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഈസ്റ്ററിനു മുന്പുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികള് ഓശാന ഞായര് അഥവാ കുരുത്തോലപ്പെരുന്നാളായി ആചരിക്കുന്നത്.
കുരിശിലേറ്റപ്പെടുന്നതിനു മുന്പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില് വിരിച്ച്, ‘ഓശാന...ഓശാന...ദാവീദിന്റെ പുത്രന് ഓശാനഎന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. സുവിശേഷ വിവരണങ്ങള് അടിസ്ഥാനമാക്കിയാണ് വിശ്വാസികള് ഓശാന ഞായര് ആചരിക്കുന്നത്.

Prof. John Kurakar

No comments: